‘ഞങ്ങളുടെ ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രമാണ്. ഞങ്ങൾക്ക് അരിവാൾകൊണ്ട് ചില പരിപാടി അറിയാം. അതു മുസ്‌ലിം ലീഗുകാരന് ബോധ്യപ്പെടുത്തി കൊടുക്കാൻ അവസരം ഉണ്ടാക്കരുത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാൽ നാളെ മുസ്‌ലിംലീഗ് കരിദിനം ആചരിക്കേണ്ടി വരും. ഈ നിമിഷം മുതൽ ലീഗിന്റെ നേതാക്കൻമാർ വീട്ടിൽ അന്തിയുറങ്ങില്ലെന്നു ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. ലീഗും സിപിഎമ്മും ഫറോക്കിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ആ സാഹചര്യത്തിലൊക്കെ നഷ്ടമുണ്ടായത് മുസ്‌ലിം ലീഗിനാണ്. ആ ബോധ്യം ലീഗിന്റെ നേതാക്കൻമാർക്കുണ്ടാകണം. ഇനിയും പ്രകോപനം തുടർന്നാൽ പ്രതിഷേധം ഇതുപോലെ പ്രകടനമായിരിക്കില്ല. അത് നിങ്ങടെ വീടിനകത്തേക്കു വന്നുള്ള പ്രകടനമായിരിക്കും. ആ പ്രകടനം നടത്താൻ ഞങ്ങളെ നിങ്ങൾ അനുവദിക്കരുത് എന്നു മാത്രമാണ് പറയാനുള്ളത്’.
Also Read ജമാഅത്തെ ഇസ്‌ലാമി സ്വതന്ത്രനെ നാമനിർദേശം ചെയ്തത് സിപിഎം
(ഫറോക്ക് നഗരസഭ 39–ാം വാർഡിൽ മുസ്‌ലിം ലീഗ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം ഇരിയമ്പാടം ബ്രാഞ്ച് സെക്രട്ടറി മുബാറക് അലിയുടെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞെന്ന് ആരോപിച്ച് കരുവൻതിരുത്തി മഠത്തിൽപാടത്ത് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിൽ ഫറോക്ക് ഏരിയ കമ്മിറ്റി അംഗം എം.സമീഷ് നടത്തിയ പ്രസംഗം)
Also Read യുഡിഎഫ് വിപുലീകരണം: ധൃതി വേണ്ടെന്ന് തീരുമാനം
‘നിസ്സാര വോട്ടിനു വേണ്ടി, സയ്യിദലി മജീദിനെ തോൽപ്പിക്കാൻ വേണ്ടി, ഒരു വാർഡ് പിടിച്ചെടുക്കാൻ വേണ്ടി, കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ********* എന്നുള്ളത് ഈ അവസരത്തിൽ ഓർമിപ്പിക്കുകയാണ്. ഞങ്ങളൊക്കെ മക്കളൊക്കെ കല്യാണം കഴിപ്പിച്ചിട്ടുണ്ട്.
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച് വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
ഞങ്ങൾക്കൊക്കെ പ്രായപൂർത്തിയായ മക്കളുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ, ഭർത്താക്കന്മാരുടെ കൂടെ *********. തോൽപ്പിക്കാൻ വന്നാൽ അതല്ല, അതിനപ്പുറവും വിളിച്ചു പറയും. കേസല്ല, കേസിന്റെ അപ്പുറമുണ്ടായാലും ശരി. കേസിനെയൊക്കെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം’
(തെന്നല പഞ്ചായത്ത് കൊടക്കല്ല് വാർഡിൽ ജയിച്ച എൽഡിഎഫ് സ്ഥാനാർഥി സയ്യിദലി മജീദ് വിജയാഘോഷത്തിനിടെ നടത്തിയ പ്രസംഗം. പിന്നീട് സാമൂഹമാധ്യമത്തിലൂടെ ക്ഷമ ചോദിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സയ്യിദലി മത്സരിക്കാനായി ചുമതല കൈമാറിയതാണ്)
‘ഞങ്ങളുടെ പ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ വീട്ടിൽ കയറി കാലു തല്ലിയൊടിച്ചിട്ടല്ലാതെ ഈ ഈ പ്രസ്ഥാനം പിന്നോട്ടുപോകില്ലെന്ന് ഇവിടെയുള്ള നാറികളോട് പറയാൻ ഞാൻ ഉദ്ദേശിക്കുകയാണ്. മാന്യമായി വോട്ട് ചോദിച്ച് വിജയിച്ച് വന്നവരാണ് ഞങ്ങൾ. അതു ഞങ്ങൾ ആഘോഷിക്കും. അതിനെ എതിർക്കാൻ മുന്നോട്ടുവന്നാൽ മുട്ടിൻകാല് തല്ലിയൊടിക്കും’
(വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് സി.ശിഹാബുദ്ദീൻ നടത്തിയ പ്രസംഗം. ലീഗ് പ്രവർത്തകനെ എൽഡിഎഫ് പ്രവർത്തകർ മർദിച്ചതുമായി ബന്ധപ്പെട്ടാണ് പരാമർശം) English Summary:
Political Speech Controversy: The aftermath of Kerala\“s local elections has been marred by controversial speeches filled with threats and obscenities. This has triggered widespread condemnation and sparked heated debates across the state.