search

സംവിധായകൻ സിദ്ദിഖ് ബ്രാൻഡ് അംബാസഡറായിരുന്ന സ്വകാര്യ ബസ്; ഓർഡിനറി ചാർജിൽ എസി സൗകര്യവുമായി ‘ലാവർണ’

cy520520 5 hour(s) ago views 1014
  



മലപ്പുറം ∙ ഓർഡിനറി ടിക്കറ്റിൽ എസി യാത്രാ സൗകര്യവുമായി സ്വകാര്യ ബസ്. അതും സോളർ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കും. ഇപ്പോൾ തന്നെ തിരൂർ–മഞ്ചേരി റൂട്ടിൽ ഒട്ടേറെ സ്മാർട്ട് സംവിധാനങ്ങളോടെ ഓടുന്ന ലാവർണ ബസ് ആണ് ഇന്നു മുതൽ കുളിർ യാത്രാനുഭവം കൂടി ഒരുക്കുന്നത്. അന്തരിച്ച സംവിധായകൻ സിദ്ദിഖ് ബ്രാൻഡ് അംബാസഡറായിരുന്ന സ്വകാര്യ ബസ് ആണിത്. സിദ്ദിഖിന്റെ സുഹൃത്തു കൂടിയായിരുന്ന കോട്ടയ്ക്കൽ കോഴിച്ചെന സ്വദേശി മുഹമ്മദ് ഷാഫിയുടേതാണ് ലാവർണ സ്വകാര്യ ബസ് സർവീസ്.  

ബസിനു മുകളിലാണ് 3 കിലോവാട്ട് ശേഷിയുള്ള സോളർ പാനലുകൾ ഘടിപ്പിച്ചത്. അതുപയോഗിച്ച് ഒരു ടണ്ണിന്റെ 2 എസികളാണ് ബസിനകത്ത് പ്രവർത്തിക്കുക. ഹരിതോർജം ഉപയോഗിക്കുകയെന്നതും ലക്ഷ്യമായിരുന്നെന്നും അനുമതിയെല്ലാം വാങ്ങിയിട്ടുണ്ടെന്നും മുഹമ്മദ് ഷാഫി പറഞ്ഞു.  

നിലവിൽ ലാവർണയുടെ ഓർഡിനറി സ്വകാര്യ ബസുകളിൽ എല്ലാ സീറ്റിലും ഫാൻ, ഫ്രീ വൈഫൈ, കുടിവെള്ളം, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം, ട്രാഫിക് ബോധവൽക്കരണം, സ്റ്റോപ് അനൗൺസ്മെന്റ് സിസ്റ്റം, ടിവിയിൽ യാത്രയിലുടനീളം ട്രാഫിക് ബോധവൽക്കരണ സന്ദേശങ്ങളടങ്ങിയ വിഡിയോ, 360 ഡിഗ്രി സിസിടിവി സുരക്ഷാ ക്യാമറ, ഡ്രൈവർക്ക് ബസിനു ചുറ്റുമുള്ള ദൃശ്യങ്ങൾ കാണാൻ സൗകര്യമുള്ള സ്ക്രീൻ എന്നിവയുണ്ട്. ഇതെല്ലാം പുതിയ എസി സർവീസിലുമുണ്ടാകും.  

വിദ്യാർഥി സൗഹൃദം കൂടിയായിരിക്കും തങ്ങളുടെ ബസ് എന്നും ഷാഫി പറഞ്ഞു. സോളർ–എസി സ്വകാര്യ ഓർഡിനറി ബസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 11ന് തിരൂർ ബസ് സ്റ്റാൻഡിൽ മധ്യമേഖല ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി.ജയിംസ് നിർവഹിക്കും. ആദ്യ ബസ് വിജയകരമായാൽ 2 എസി ബസുകൾ കൂടി ഇറക്കാനും പദ്ധതിയുണ്ട്. സിനിമാ മേഖലയിലടക്കം പ്രവർത്തിക്കുന്ന കാരവൻ സർവീസും ലാവർണയുടേതായുണ്ട്. English Summary:
Solar AC bus is a new innovation in Kerala\“s private transportation sector. This eco-friendly bus operates on solar power, offering air-conditioned comfort on an ordinary ticket and is currently running on the Tirur-Manjeri route.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156262