search

‘പുകമഞ്ഞിന്റെ തലസ്ഥാനം’ പുകമ‍ഞ്ഞിനെ പുറത്താക്കിയതെങ്ങനെ ? പകർത്താം, ഈ ചൈനീസ് മാതൃക

deltin33 8 hour(s) ago views 352
  



ദേശീയ തലസ്ഥാനത്തെ ശ്വാസംമുട്ടിച്ച് പുകമഞ്ഞ് വ്യാപിക്കുമ്പോൾ, പ്രതിവിധികൾക്കായി സർക്കാർ നെട്ടോട്ടമോടുകയാണ്. മലിനീകരണം ഇല്ലെന്നും ഉണ്ടെന്നുമുള്ള വാഗ്വാദവും രാഷ്ട്രീയ തർക്കങ്ങളുമായി അധികൃതർ ശ്രദ്ധ തിരിക്കുമ്പോൾ കഷ്ടപ്പെടുന്നതു ജനങ്ങളാണ്. യഥാർഥ പ്രശ്നം കണ്ടെത്തി പരിഹരിക്കുന്നതിന് ആരും തയാറാകുന്നില്ലെന്ന വിമർശനമുയരുന്നുണ്ട്.  പരിഹാരത്തിനായി അധികമൊന്നും കഷ്ടപ്പെടേണ്ടതില്ലെന്നും അയൽപക്കത്തേക്കൊന്ന് നോക്കിയാൽ മതിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും മലിനമായ നഗരമെന്ന അവസ്ഥയിൽനിന്ന് ഏറ്റവും ശുദ്ധമായ വായു ലഭ്യമായ മെട്രോപ്പൊലിസ് നഗരമെന്ന നിലയിലേക്കുള്ള ചൈനീസ് തലസ്ഥാനമായ ‘ബെയ്ജിങ്ങി’ന്റെ പരിവർത്തനം ഡൽഹിക്കും മാതൃകയാകാം.

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നേരിടാൻ ബെയ്ജിങ് ശൈലി അടിയന്തരമായി നടപ്പാക്കണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടഗോർ കഴിഞ്ഞ ദിവസം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബെയ്ജിങ്ങിലെ വായു വർഷങ്ങൾക്കു മുൻപ് ഡൽഹിയേക്കാൾ മലിനമായിരുന്നുവെന്നും ശാസ്ത്രീയ ഇടപെടലിലൂടെ ചൈന പ്രശ്നം പരിഹരിച്ചെന്നുമാണു ടഗോർ പറഞ്ഞത്. ഓരോ ശൈത്യകാലത്തും ഡൽഹി ശ്വാസം കിട്ടാതെ പിടയുമ്പോഴും ഉയരുന്ന ആവശ്യമാണിത്. വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിച്ചും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു നയങ്ങൾ രൂപീകരിച്ചുമുള്ള ബെയ്ജിങ് മാതൃക ഡൽഹിക്കും എളുപ്പത്തിൽ‌ സ്വീകരിക്കാമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

എക്യുഐ 500 ടു 50
എക്യുഐ ഇന്ത്യയിൽ ചർച്ചയാകും മുന്നേ ചൈനക്കാർ മാസ്ക് വച്ചും വീടിനുള്ളിലടച്ചിരുന്നും മലിനീകരണത്തിനെതിരെ പൊരുതിയിരുന്നു. മാസങ്ങളായി 500നു മുകളിൽനിന്ന എക്യുഐയെ ബെയ്ജിങ് വെറും 5 വർഷം കൊണ്ട് 50ൽ താഴെയെത്തിച്ചു. 2008നു മുൻപ് ‘പുകമഞ്ഞിന്റെ തലസ്ഥാനം’ എന്നറിയപ്പെട്ടിരുന്ന ബെയ്ജിങ് പിന്നീട് പുകമ‍ഞ്ഞിനെ പുറത്താക്കിയതു വായുമലിനീകരണത്താൽ പുകയുന്ന ഡൽഹിക്ക് മാതൃകയാണ്.

സാമ്പത്തിക വളർച്ചയിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് വായുവിന്റെ ഗുണനിലവാരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ബെയ്ജിങ് വരുത്തിയത്. 2008ൽ ചൈനയിൽ നടന്ന ഒളിംപിക്സാണ് മാറ്റങ്ങൾക്ക് തുടക്കമിട്ടത്. ഒളിംപിക്സിനു തൊട്ടുമുൻപുള്ള മാസങ്ങളിൽ വായു മലിനീകരണം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ ആരംഭിച്ചുകൊണ്ട് ബെയ്ജിങ് മുനിസിപ്പൽ ഗവൺമെന്റാണ് നടപടികൾ തുടങ്ങിയത്. തുടർന്നുള്ള 5 വർഷം കർശന നടപടികളും വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളും ബെയ്ജിങ്ങിനെ ലക്ഷ്യത്തിലെത്തിച്ചു. മാസ്ക് ധരിക്കാരെ ആളുകൾ വീണ്ടും തലസ്ഥാന നഗരത്തിന്റെ തെരുവുകളിൽ ആവോളം ശുദ്ധവായു ശ്വസിച്ചു.

ഇത് ബെയ്ജിങ് വേ
എല്ലാ ആഴ്ചയും വായു ഗുണനിലവാര റിപ്പോർട്ടുകൾ പുറത്തുവിടുകയും മലിനീകരണത്തിന്റെ ഉറവിടങ്ങൾ കണ്ടെത്താൻ ശക്തമായ നടപടികൾ എടുക്കുകയുമായിരുന്നു ആദ്യപടി. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ഗുരുതരമാണെന്ന് അംഗീകരിച്ച് 5 വർഷത്തെ കർമ പദ്ധതി സർക്കാർ പുറത്തിറക്കി. അധികൃതർക്കൊപ്പം ജനങ്ങളും ശക്തമായി ഇടപെട്ടതോടെയാണ് പ്രവർത്തനങ്ങൾ ഫലം കണ്ട് തുടങ്ങിയത്. ഗ്രീൻ ബെയ്‌ജിങ്ങിന്റെ വഴികൾ ഇങ്ങനെ:

ആദ്യഘട്ടം
∙ പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രമായി, 16,000 പബ്ലിക് ബസുകളും വൈദ്യുതീകരിച്ച സമ്പൂർണ ഇലക്ട്രിക് പൊതുഗതാഗത നഗരമായി ബെയ്ജിങ് മാറി.

രണ്ടാംഘട്ടം
∙ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നിജപ്പെടുത്തി, നറുക്കെടുപ്പിലൂടെ കുറച്ചു പേർക്ക് മാത്രമായി റജിസ്ട്രേഷൻ നൽകിത്തുടങ്ങി

∙ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് എളുപ്പത്തിൽ റജിസ്ട്രേഷൻ നൽകി

∙ പഴയ കാറുകൾ പൊളിക്കുമ്പോൾ വലിയ തുക സബ്സിഡി നൽകി

∙ ഡീസൽ ട്രക്കുകൾ നഗരത്തിൽ പ്രവേശിപ്പിച്ചില്ല

മൂന്നാം ഘട്ടം
∙ കൽക്കരി ബോയിലറുകളുടെ ഉപയോഗം പരിമിതപ്പെടുത്തി, ഹരിത രീതിയിലേക്ക് മാറാൻ പ്രോൽസാഹനം നൽകി.

∙ ബെയ്‌ജിങ്ങിലും പരിസരത്തും തകർന്നുകിടക്കുന്ന ഹരിത ആവാസവ്യവസ്ഥയെ നവീകരിച്ചുകൊണ്ട് പൊടി മലിനീകരണം തടയുക, നഗരത്തിനുള്ളിലെ പച്ചപ്പ് വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ തുടങ്ങി

നാലാം ഘട്ടം
∙ വൈദ്യുതി ഉൽപാദനത്തിലും വ്യാവസായിക ഉൽപാദനത്തിലും കൽക്കരിയെ ആശ്രയിക്കുന്നത് കുറച്ചു, ഊർജ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നു

∙ താപ ഉൽപാദനം, പ്രത്യേകിച്ച് കൽക്കരി ഉൽപാദനം, ശുദ്ധമായ ബദലുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു

∙ ഘന വ്യവസായങ്ങൾ നഗരത്തിന് പുറത്തേക്ക് മാറാൻ പ്രോത്സാഹിപ്പിച്ചു

∙ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുക, മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികൾ താൽക്കാലികമായി അടച്ചുപൂട്ടുക തുടങ്ങിയ അടിയന്തര നടപടികൾ എടുത്തു

∙ വായു മലിനീകരണത്തിനെതിരെ പോരാടുന്നതിനുള്ള ബെയ്‌ജിങ്ങിന്റെ ബജറ്റ് ചെലവ് 2013ൽ വെറും 450 മില്യൻ ഡോളറിൽ നിന്ന് 2017ൽ 2.5 ബില്യൻ ഡോളറിലധികമായി സർക്കാർ ഉയർത്തി

ഫലം
2014 മുതൽ 2022 വരെ, ബെയ്ജിങ്ങിലെ ശരാശരി പിഎം 2.5 ന്റെ അളവ് മറ്റേതു രാജ്യത്തേക്കാളും വേഗത്തിൽ കുറഞ്ഞെന്ന് ഷിക്കാഗോ സർവകലാശാലയുടെ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് പറയുന്നു.

കഴിഞ്ഞ വർഷം, ചൈനയുടെ മുക്കാൽ ഭാഗത്തും പിഎം 2.5 ന്റെ ശരാശരി ലെവലുകൾ ദേശീയ മാനദണ്ഡ പരിധിയേക്കാൾ താഴെയായിരുന്നു. ബെയ്‌ജിങ്ങിൽ വായു മലിനീകരണത്തിൽ 90 ശതമാനത്തിലധികം കുറവുണ്ടായി. English Summary:
Delhi air pollution is a critical concern, demanding immediate action. The Beijing model offers a viable solution, showcasing how strategic interventions and policy changes can drastically improve air quality.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469944