ചാത്തന്നൂർ ∙ അമ്മയെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന (43) മകൻ പോളിടെക്നിക് വിദ്യാർഥി പ്രണവ് (20) എന്നിവരാണ് മരിച്ചത്. വെള്ളി രാത്രിയോടെയാണു വിവരം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു തിരക്കിയെത്തിയപ്പോൾ ഗേറ്റും വീടും അടച്ച നിലയിലായിരുന്നു. സമീപവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ലൈനയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു മകൻ എറണാകുളത്ത് പഠിക്കുകയാണ്. വിവരം അറിഞ്ഞു ലൈനയുടെ ഭർത്താവ് പ്രേംജി വിദേശത്തു നിന്നു നാട്ടിൽ എത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Chathannoor suicide case involves a mother and son found deceased at their home. Investigations are underway following the discovery of the bodies. Authorities are examining the circumstances surrounding this tragic event. |
|