search

കൊച്ചുമക്കളെ ‘സൈഡാക്കി’ നിത അംബാനിയുടെ ആഘോഷത്തിമർപ്പ്; ഒപ്പം ക്യൂട്ടായി ഇഷയും

LHC0088 Yesterday 11:39 views 463
  

    



സാധാരണ സ്കൂൾ വാർഷികാഘോഷ വേളകളിലെ മിന്നും താരങ്ങൾ അവിടെ പഠിക്കുന്ന കൊച്ചു കുട്ടികളായിരിക്കും. അവരുടെ കളിചിരികളും കൊഞ്ചലും കുട്ടി പെർഫോമൻസുകളും സദസ്സിലുള്ളവരുടെ മനം മയക്കും. എന്നാൽ നിത അംബാനിയുടെ കൊച്ചുമക്കളുടെ സ്കൂളിലെ വാർഷികാഘോഷ വേളയിലെ ശ്രദ്ധാകേന്ദ്രം നിതയും മകൾ ഇഷയുമായിരുന്നു. പേരക്കുട്ടികളുടെ സ്കൂളിലെ വാർഷിക ദിനാഘോഷത്തിൽ നിത അംബാനി അണിഞ്ഞത് നീല ബന്ധാനി പ്രിന്റ് സ്യൂട്ട് ആയിരുന്നു. ഇഷ അംബാനി ആകട്ടെ പിങ്ക് നിറത്തിലുള്ള ഒരു ക്യൂട്ട് ചെക്ഡ് കോ- ഓർഡ് ഡ്രസ്സായിരുന്നു ധരിച്ചത്. അംബാനി കുടുംബത്തിലെ കൊച്ചുമക്കളായ പ്രിഥ്വി, ആദ്യ, കൃഷ്ണ എന്നിവരുടെ സ്കൂൾ വാർഷിക ദിനത്തിൽ ശ്രദ്ധാകേന്ദ്രം ആയത് മുത്തശ്ശി നിത അംബാനിയും ഇഷ അംബാനിയും ആയിരുന്നു. അവസരത്തിനു ചേരുന്ന അതേസമയം കുട്ടികളോടൊപ്പം പരിപാടികളിൽ സുഖകരമായി പങ്കെടുക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളായിരുന്നു ഇരുവരും അണിഞ്ഞത്.  

  • ഇത് ശരിയാവില്ല; വിവാഹമോചനത്തിന് മുൻകൈയെടുത്ത് സ്ത്രീകൾ; മെനോഡിവോഴ്‌സ് വർധിക്കാനൊരു കാരണമുണ്ട്! Love N Life
      

         
    •   
         
    •   
        
       


പരമ്പരാഗതവും സുഖകരവുമായ ഒരു ഔട്ട്ഫിറ്റ് എന്ന നിലയിൽ തന്റെ വസ്ത്ര ശേഖരത്തിൽ നിന്നുള്ള നീല വസ്ത്രമാണ് നിത തിരഞ്ഞെടുത്തത്. കാൽമുട്ട് വരെ നീളമുള്ള ട്യൂണിക് കുർത്ത, ഫ്ലേർഡ് പലാസോ പാന്റ്സ്,  ദുപ്പട്ട എന്നിവ അണിഞ്ഞെത്തിയ നിത ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി. ഗോട്ട പാട്ടി ബോർഡറുകൾ, അതിലോലമായ ഗോട്ട ബുട്ടി മോട്ടിഫുകൾ, ‌സ്ലീവുകളിലെ ഫ്ലോറൽ എംബ്രോയ്ഡറി,  ബന്ധാനി ആക്സന്റുകൾ എന്നിവ വസ്ത്രത്തിന്റെ മാറ്റു കൂട്ടി. റൗണ്ട് നെക്കും ക്വാർട്ടർ സ്ലീവുമുള്ള അയഞ്ഞ കുർത്ത ഫ്ലക്സിബിൾ ആയതിനാൽ കൈയടിച്ച് ആർപ്പു വിളിച്ച് പേരക്കുട്ടികളോടൊപ്പം നൃത്തം ചെയ്യാൻ നിതയ്ക്കായി. പതിവു പോലെ ആഭരണ ശേഖരത്തിൽ നിന്ന് സ്റ്റേറ്റ്മെന്റ് മാലയും കമ്മലും മോതിരങ്ങളും നിത അണിഞ്ഞിരുന്നു. മൃദുവായ ക്ലാസിക് മേക്കപ് ലുക്കിലാണ് നിത ചടങ്ങിനെത്തിയത്. വളരെ ലളിതമായ ഓപൺ ഹെയർ സ്റ്റൈലായിരുന്നു നിതയുടേത്.

  • വിവാഹശേഷം പേര് മാറ്റാത്തത് ഫെമിനിസ്റ്റ് ആയതുകൊണ്ടല്ല; സിനിമയിൽ സ്ത്രീകളോടു ലിംഗവിവേചനം: ട്വിങ്കിൾ ഖന്ന Love N Life
      

         
    •   
         
    •   
        
       


പിങ്ക്-വൈറ്റ് നിറങ്ങൾ സമന്വയിപ്പിച്ചൊരുക്കിയ ചെക്ക് കോ-ഓർഡ് സെറ്റാണ് ഇഷ അംബാനി അണിഞ്ഞത്. കോളർ  നെക്ക്‌ലൈൻ, ഹാഫ് സ്ലീവ്, ടൈലർ ഫിറ്റ് ടോപ്പിനൊപ്പം  ഫ്ലെയേർഡ് ട്രൗസറാണ് നിത പെയർ ചെയ്തത്.  തീരെ കാഷ്വൽ അല്ല പക്ഷേ യൂത്ത്ഫുൾ ആണയ ലുക്ക് സമ്മാനിക്കുന്ന വസ്ത്രം. മിനിമൽ മേക്കപ്പും ആക്സസറികളും വേവി ഹെയറും ഇഷയെ കൂടുതൽ ചെറുപ്പമാക്കി. ഒരേ സമയം ഫാഷനബിളും ആഡംബരരഹിതവുമായിരുന്നു ഇരുവരുടെയും ഔട്ട്ഫിറ്റ്. കേവലം ആഡംബര പ്രദർശനത്തിനല്ല മറിച്ച്  കുടുംബം, കുട്ടികൾ, സമൂഹം എന്നിവയെക്കുറിച്ചുള്ള   വ്യക്തമായ ധാരണയോടെയാണ് നിതയും ഇഷയും പരിപാടിയിൽ പങ്കെടുത്തത്. English Summary:
Nita Ambani and Isha Ambani stole the show at their grandchildren\“s school annual day. They showcased elegant yet comfortable outfits, highlighting their focus on family and tradition over mere extravagance. They were admired for their fashion choices, reflecting a blend of tradition and modern style.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731