search

‘കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ബിജെപിക്ക് കാര്യമായ നേട്ടമില്ല’

LHC0088 Yesterday 11:38 views 771
  



തിരുവനന്തപുരം ∙ കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെയോ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെയോ എതിര്‍ക്കാന്‍ നിലപാട് സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.  

  • Also Read കേരളത്തിലെ ‘ബംഗാൾ’ വീണു; വോ‌ട്ടർമാർ പറഞ്ഞു, \“വേണ്ട, തുടരേണ്ട\“   


എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. വര്‍ഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങള്‍ പുറത്തു വരുന്നുണ്ട്. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളോടു യോജിച്ചാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ യഥാർഥത്തില്‍ ബിജെപിയെയും സഹായിച്ചിട്ടുണ്ട്. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫാണു വിജയിച്ചത്. കുളനട, ചെറുകോല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ബിജെപിയില്‍നിന്നു തിരിച്ചു പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

  • Also Read തിരുവനന്തപുരത്തെ എന്‍ഡിഎ മേൽക്കൈ ആശങ്ക, മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല, തിരുത്തലുകള്‍ വരുത്തും: മുഖ്യമന്ത്രി   


തിരുവനന്തപുരം കോര്‍പറേഷന്‍ ജയിക്കാനായി എന്നത് ഒഴിച്ചാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ചിട്ടും എന്തുകൊണ്ടു തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നു വിശദമായി പരിശോധിക്കും. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസ്സിലാക്കി കൂടുതല്‍ ശക്തമായി ഇടപെട്ട് മുന്നോട്ടേക്ക് പോകാനാണ് പാര്‍ട്ടി ശ്രമിക്കുകയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.  
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിതമായ തിരിച്ചടി സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. 2010ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 6 ജില്ലാ പഞ്ചായത്ത് സ്ഥാപനങ്ങളില്‍ മാത്രമാണ് വിജയിച്ചത്. ഇപ്പോള്‍ അത് ഏഴായി വര്‍ധിച്ചിട്ടുണ്ട്. 2010ല്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ 59 ഇടത്താണ് എല്‍ഡിഎഫിനു വിജയിക്കാനായത്. ഇപ്പോഴത് 77 ആയി മാറിയിട്ടുണ്ട്. 2010ല്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിന് 360 എണ്ണത്തിലാണ് വിജയമുണ്ടായത്. 343 എണ്ണത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 70 എണ്ണത്തിന്റെ തുല്യത കൂടി കണക്കിലെടുത്താല്‍ അക്കാലവുമായി താരതമ്യം ചെയ്താല്‍ വലിയ തിരിച്ചടിയേറ്റില്ലെന്ന് മനസ്സിലാവും. സംഘടനാ തലത്തില്‍ പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധനക്ക് വിധേയമാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. English Summary:
CPM Says No To Congress Alliance in Thiruvananthapuram: CPM State Secretary MV Govindan clarifies the party\“s position against alliances with either Congress or BJP in Kerala, emphasizing focus on LDF\“s foundational strength. The party plans to introspect and connect with the people more effectively, focusing on addressing organizational shortcomings. CPM aims to strengthen its base and adapt to the evolving political landscape.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761