search

വോട്ടർമാരെ അപമാനിച്ച എം.എം. മണി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം :കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Chikheang 8 hour(s) ago views 769
  

    



കണ്ണൂർ ∙ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ മുഴുവൻ  ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സർക്കാരിൽ നിന്നും പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവർ എൽഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന് പറഞ്ഞ എം.എം. മണി, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും സർക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്.      

ജനങ്ങളുടെ അവകാശങ്ങളെ  സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്. ഇത്തരം സിപിഎം നേതാക്കൾ ജനവിധിയെ മാനിക്കുന്നവരോ, അതിൽ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് എം.എം. മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. English Summary:
M.M. Mani\“s controversial statement is being criticized. The statement insulted voters who didn\“t support the LDF, claiming they betrayed the government despite receiving pensions and benefits, which is being refuted by K.P.C.C. President Sunny Joseph MLA.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160541