search

‘എൽഡിഎഫ് ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’: കവടിയാറിൽ ജയിച്ചു കയറി ശബരീനാഥൻ

deltin33 1 hour(s) ago views 956
  



തിരുവനന്തപുരം∙ മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ കവടിയാർ വാർഡിൽ വിജയിച്ചു. കോർപറേഷനിൽ പരമാവധി സീറ്റുകൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരീനാഥനെ കോൺഗ്രസ് കളത്തിലിറക്കിയത്. ശബരിയെ മുൻനിർത്തിയുള്ള പ്രചാരണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകർഷിക്കാനാകും എന്നതായിരുന്നു വിലയിരുത്തൽ. കണ്ടുപഴകിയ മുഖങ്ങൾക്കു പകരം പൊതു സ്വീകാര്യതയാണ് പാർട്ടി പ്രധാനമായും പരിഗണിച്ചത്.  

  • Also Read പോരാട്ടം ഏറ്റില്ല; ബസ് പെർമിറ്റിന്റെ പേരിൽ സർക്കാരിനോട് ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷ് തോറ്റു   


2005ൽ സിഇടിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശബരീനാഥൻ, പിതാവ് ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 2015ലെ ഉപതിരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ലും വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം കെപിസിസി പുനഃസംഘടനയിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി.  

  • Also Read ഓഫ് റോഡിൽ നിന്ന് തിരഞ്ഞെടുപ്പ് ട്രാക്കിലേക്ക് ഗിയർ മാറ്റിയ റിയയ്ക്ക് തകർപ്പൻ ജയം !   


ജനങ്ങളുടെ മനസില്‍ യുഡിഎഫ് ഉണ്ട് എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് തെളിയിക്കുന്ന ജനവിധിയാണിതെന്നും ശബരീനാഥന്‍ പറഞ്ഞു.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
KS Sabarinathan\“s Victory in Kawadiar: KS Sabarinathan wins Kawadiar ward in the local body elections, signaling a potential shift in public sentiment. This victory reflects the public\“s desire for a change from the current LDF administration and indicates strong support for the UDF.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469770