search

തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂർ അടങ്കലായി എടുത്തിരിക്കും: സുരേഷ് ഗോപി

cy520520 1 hour(s) ago views 112
  

    



പാലക്കാട് ∙ തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂർ അടങ്കലായി ബിജെപി എടുത്തിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറ‍ഞ്ഞു. കണ്ണൂരിലും മറ്റുള്ളവർ ബിജെപിയുടെ ശക്തിയെ ഭയക്കണം. കേരളം മുഴുവൻ ബിജെപി എന്ന മനസ്ഥിതിയിലേക്കു മാറിയിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റ് നേടിയാൽ ഭരിക്കുന്നവർ ആരായാലും അവരെ നിലയ്ക്കുനി‍ർത്താനാകും. വ്യക്തമായ കണക്കാണിത്.
      

അടുത്ത രാജ്യസഭ തിരഞ്ഞെടുപ്പു വരുമ്പോൾ 21 സീറ്റിന്റെ ഉള്ളർഥം നിങ്ങൾക്കു മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയിലെ മുരുകണിയിൽ നടന്ന തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.‌ പാലക്കാട് നഗരസഭയിൽ മൂന്നാമതും ബിജെപി അധികാരത്തിലെത്തുമെന്നും അഭിപ്രായപ്പെട്ടു. ജില്ലയിൽ ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സുരേഷ് ഗോപി റോഡ് ഷോ നടത്തി. English Summary:
Suresh Gopi\“s statement emphasizes BJP\“s growing influence in Kerala, especially in regions like Kannur. His projection of winning 21 seats in the upcoming assembly elections underscores a strategic move to significantly impact the state\“s political landscape and governance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118