search

‘അനുമതിയില്ലാത്ത നടപ്പ്’, മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ: ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?

Chikheang 7 hour(s) ago views 124
  

  

  

  

  

    



യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ; ‘അനുമതിയില്ലാത്ത നടപ്പ്’, പിന്നാലെ നടപടി

അബുദാബി ∙ അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് പിഴ. മുസഫ ഷാബിയയിലെ താമസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് റോഡ് മുറിച്ചുകടക്കവെ കഴിഞ്ഞ ദിവസങ്ങളിൽ പിഴ ലഭിച്ചത്. കൂടുതൽ വായിക്കാം   Representative Image. Image Credit: bluebay2014/Istockphoto.com

ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി?; പരിശോധിക്കണമെന്ന് നിർദേശം

സിഡ്നി∙ സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ ദന്തഡോക്ടറായ സഫുവാൻ ഹാസികിൽ നിന്ന് ചികിത്സ തേടിയവർ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി ഉൾപ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൂടുതൽ വായിക്കാം   വീഡിയോ സ്ക്രീൻ ഗ്രാബ്. ചിത്രം: ഷാർജ പൊലീസ്.

പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, ഭാര്യയെയും മക്കളെയും മറയാക്കി വൻ ലഹരിമരുന്ന് കടത്ത്; ആളെ കണ്ട് ഞെട്ടി പൊലീസ്

ഷാർജ ∙ ഭാര്യയെയും മക്കളെയും മറയാക്കി രാജ്യാന്തര ലഹരിമരുന്ന് കടത്ത് നടത്തിയ പ്രധാന സൂത്രധാരനെ ഷാർജ പൊലീസ് നടത്തിയ സുരക്ഷാ ഓപറേഷനിലൂടെ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേയ്ക്ക് ലഹരിമരുന്ന് കടത്തിയിരുന്ന രാജ്യാന്തര ക്രിമിനൽ ശൃംഖലയെ തകർത്ത വലിയ ഓപറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്. കൂടുതൽ വായിക്കാം   സബിഷ് പേരോത്ത് കൂട്ടുകാരോടൊപ്പം. Image Credit: Sabeesh

‘വിവരം അറിഞ്ഞപ്പോൾ വിറയ്ക്കാൻ തുടങ്ങി, ശ്വാസമെടുക്കാൻ കഴിഞ്ഞില്ല’; കോടികളുടെ സമ്മാനപ്പെരുമഴയിൽ സ്വപ്നയാത്രയ്ക്ക് ഒരുങ്ങി മലയാളി

ദുബായ് ∙ സ്വപ്നസാക്ഷാത്കാരത്തിനുള്ള ഒരുക്കവുമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ഏകദേശം 8.33 കോടി രൂപ(10 ലക്ഷം ഡോളർ ) സമ്മാനം നേടിയ തൃശൂർ സ്വദേശി സബിഷ് പേരോത്ത്(42). രണ്ട് വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് തീരുമാനം. കൂടുതൽ വായിക്കാം   .ഉസാമ അൽ ഷാഫർ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യാത്രയായി യുഎഇയുടെ പ്രിയപുത്രൻ; അവിശ്വസനീയ വേർപാടിൽ നടുക്കം, നെഞ്ചുലച്ച് വിട

ദുബായ് ∙ യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) മുൻ അംഗവും യുഎഇ, ഏഷ്യൻ സൈക്ലിങ് ഫെഡറേഷനുകളുടെ മുൻ പ്രസിഡന്റുമായിരുന്ന ഉസാമ അൽ ഷാഫറിന്റെ വിയോഗം യുഎഇയിലെ കായികലോകത്തെയും പൊതുസമൂഹത്തെയും കണ്ണീരിലാഴ്ത്തി. കൂടുതൽ വായിക്കാം English Summary:
2025 News Reflections covers major events published by Global Manorama in 2025: UAE News focuses on the recent incidents involving Malayalis in the UAE, including fines imposed by Abu Dhabi police, the arrest of a drug smuggler, and a Malayali winning the Dubai Duty-Free lottery. The article also covers the death of the former UAE cycling federation president and a health concern related to a dentist in Sydney.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493