മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
രണ്ടാമത്തെ കേസ്: രാഹുലിന്റെ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും; കേസിൽ അറസ്റ്റ് തടഞ്ഞില്ല – വായന പോയവാരം രാഹുൽ മാങ്കൂട്ടത്തിൽ (Photo:Facebook/Rahul Mamkootathil)
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയെ വിവാദവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. അഡീ.സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പൊലീസിന്റെ റിപ്പോർട്ട് കിട്ടുന്നതിനുവേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. അതേസമയം, രണ്ടാമത്തെ കേസിൽ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. രാഹുലിനെ കണ്ടെത്തിയാൽ ഈ കേസ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യാൻ കഴിയും.
- കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
- വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
- എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
‘ഈ സന്ധ്യയും കൂട്ടായ്മയും മനോഹരം’: അടുത്ത ഹോർത്തൂസ് 2026 ഡിസംബറിൽ, പ്രഖ്യാപിച്ച് മോഹൻലാൽ യേശുദാസിനുള്ള ഹാൾ ഓഫ് ഫെയിം ആദരമുദ്ര മകൻ വിജയ് യേശുദാസിന് മോഹൻലാൽ സമ്മാനിക്കുന്നു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ് എന്നിവർ സമീപം. യുഎസിൽ നിന്ന് ഭാര്യ പ്രഭയോടൊപ്പം ഓൺലൈനിൽ ലൈവായി ഗായകൻ യേശുദാസ് ആസ്വാദകർക്കു മുന്നിൽ. ചിത്രം∙ മനോരമ
മഹാനടൻ മംഗളം ചൊല്ലി ഉദ്യാനോത്സവത്തിനു ശുഭാവസാനം കുറിച്ചു. ദർബാർ ഹാൾ ഗ്രൗണ്ടിൽ തിങ്ങിക്കൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ മനോരമയുടെ കലാ-സാഹിത്യ -സാംസ്കാരിക ഉത്സവം ഹോർത്തൂസിന്റെ രണ്ടാം പതിപ്പ് അവസാനിച്ചതായി പ്രഖ്യാപിച്ചു. ഹോർത്തൂസിന്റെ മൂന്നാം പതിപ്പ് 2026 ഡിസംബർ മൂന്നു മുതൽ ആറു വരെ നടക്കുമെന്നും മോഹൻലാൽ അറിയിച്ചു
പൂർണരൂപം വായിക്കാം
മോദിയുടെ ഇഷ്ടവിഭവം, ആരോഗ്യ സമ്പന്നം, കിലോയ്ക്ക് 40,000 രൂപ; കൃഷി ചെയ്യാൻ സാധിക്കാത്ത അദ്ഭുത കൂൺ! ഗുച്ചി കൂൺ( Photo Gemini AI)
2020 ഒക്ടോബറിലാണ് ആ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്. പതിനായിരം അടിയിലേറെ ഉയരത്തിലുള്ള, ലോകത്തെ നീളമേറിയ തുരങ്കപാതയായ അടൽ റോത്തങ് ഉദ്ഘാടനത്തിനായി മോദി ഹിമാചലിൽ എത്തിയപ്പോൾ നൽകിയ ഭക്ഷ്യവിഭവം വാർത്തകളിലും നിറഞ്ഞുനിന്നു. ഹിമാചലിന്റെ തനതുരുചികൾ അറിയാനുള്ള അവസരവും സംഘാടകര്‍ അന്ന് പ്രധാനമന്ത്രിക്കായി ഒരുക്കി. പ്രധാനമന്ത്രി മോദിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു തരം കൂൺ വിഭവവും അന്നത്തെ ഭക്ഷ്യമെനുവിൽ ഉണ്ടായിരുന്നു.
പൂർണരൂപം വായിക്കാം
34ാം വയസ്സിൽ അഭിനയം നിർത്തിയ മാധവി, ഇന്ന് കോടികളുടെ ആസ്തി; സ്വന്തമായി വിമാനം വരെ മാധവിയും ഭർത്താവ് റാല്‍ഫും
മലയാളത്തില്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുളളൂ. അതില്‍ തന്നെ രണ്ട് കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സിലെ നിത്യവിസ്മയമാണ്. ‘ഒരു വടക്കന്‍ വീരഗാഥ’യിലെ ഉണ്ണിയാര്‍ച്ചയും ‘ആകാശദൂതി’ലെ ആനിയും. രണ്ട് സിനിമകളും കലാമേന്മ പുലര്‍ത്തുന്നു എന്നതിനൊപ്പം വന്‍വിപണന വിജയം നേടുകയും അതിലെല്ലാമുപരി ഇന്നും ആളുകള്‍ ആവര്‍ത്തിച്ച് കാണുന്ന കള്‍ട്ട് ക്ലാസിക്കുകളായി നിലനില്‍ക്കുന്നു. സ്വാഭാവികമായും മാധവി എന്ന നടിയുടെ കഥാപാത്രവും അഭിനയ മികവും ചര്‍ച്ച ചെയ്യപ്പെടുന്നു
പൂർണരൂപം വായിക്കാം
രാത്രി ഫ്ലാറ്റിൽ പെൺസുഹൃത്തുക്കളെ താമസിപ്പിച്ചു: യുവാക്കൾക്ക് 5000 രൂപ പിഴ! വിമർശനം Representative Image generated using AI Assist
ബെംഗളൂരുവിൽ ഒരു ജോലി നേടുന്നതിനേക്കാൾ പ്രയാസമുള്ള കാര്യം താമസത്തിന് സ്ഥലം കണ്ടെത്തുന്നതാണ്. ഡിമാൻഡ് ഉയർന്നു നിൽക്കുന്നതിനാൽ കഴുത്തറക്കുന്ന വാടകയ്ക്ക് പുറമേ വീട്ടുടമകളുടെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങൾ വേറെ. അവിവാഹിതരുടെ കാര്യമാണ് ഏറ്റവും കഷ്ടം. \“ബാച്ചിലേഴ്സിന് വീട് നൽകില്ല\“ എന്ന് ഒരുവിഭാഗം വീട്ടുടമസ്ഥർ തീരുമാനിക്കുമ്പോൾ മറ്റുചിലർ ലോകത്തില്ലാത്ത നിയമങ്ങളാണ് അവർക്ക് മുന്നിലേക്ക് വയ്ക്കുന്നത്
പൂർണരൂപം വായിക്കാം
ഇത്തരം ഈന്തപ്പഴം ആണോ നിങ്ങൾ സ്ഥിരമായി കഴിക്കുന്നത്? ഇത് അറിയാതെ പോകരുത്! Image credit: Nungning20/Shutterstock
വായില്‍ വച്ചാല്‍ അലിഞ്ഞുപോകുന്ന തേനൂറും ഈന്തപ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? പ്രത്യേകിച്ച് ജിമ്മന്‍മാര്‍ക്ക്. പേശീബലം വർദ്ധിപ്പിക്കാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ കാർബോഹൈഡ്രേറ്റുകൾ വളരെ വേഗം ദഹിച്ച് ഉടനടി ഊർജ്ജം നൽകുകയും ചെയ്യുന്നു.
പൂർണരൂപം വായിക്കാം
‘ബാങ്ക് ബാലൻസിന്റെ ബലം’: 11 വർഷത്തെ പ്രണയ സാഫല്യത്തിനു നിറത്തിന്റെ പേരിൽ പരിഹാസം സോണാലിയും ഋഷഭും വിവാഹ വേളയിൽ∙ ചിത്രം: @Divyadubeyy/ X
11 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ മധ്യപ്രദേശ് സ്വദേശിയായ ഋഷഭ് രജ്പുത് പ്രണയിനിയായ സൊണാലി ചൗക്‌സിയ്ക്ക് താലി ചാർത്തി. ആ പ്രണയസാഫല്യത്തിന്റെ ചിത്രങ്ങൾ പക്ഷേ സമൂഹമാധ്യമങ്ങളിൽ വൈറലായത് മറ്റൊരു കാരണം കൊണ്ടാണ്. അവരുടെ പ്രണയത്തെക്കുറിച്ചോ, ആ വിവാഹം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചോ ഒന്നുമറിയാത്ത ചിലർ എവിടെയൊക്കെയോ ഇരുന്നുകൊണ്ട് പരിഹാസക്കമന്റ് ഇട്ടു. വരന്റെ നിറമായിരുന്നു അവരുടെ പ്രശ്നം.
പൂർണരൂപം വായിക്കാം
കേരളത്തിൽ എച്ച്ഐവി കേസുകൾ കൂടുന്നു; മുന്നിൽ എറണാകുളം, കാരണങ്ങൾ ഇവ! Representative Imag. Photo Credit:KatarzynaBialasiewicz/istockphoto
സംസ്ഥാനത്ത് ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണെന്ന് കണക്കുകള്‍. ഈ സാമ്പത്തിക വര്‍ഷം ഒക്ടബോര്‍ വരെ ജില്ലയില്‍ പുതുതായി എച്ച്‌ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തിയത് 160 പേര്‍ക്കാണ്. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്‌ഐവി കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു
പൂർണരൂപം വായിക്കാം
ഇത് ചൈനയുടെ കളിപ്പാട്ടമല്ല! മൂന്നു തവണ മരം വീണിട്ടും കാബിൻ സുരക്ഷിതം; കരുത്തുകാട്ടി ചൈനീസ് എസ്‍യുവി Image Credit : technology / Instagram
നാൽപ്പത്തിമൂന്ന് അടി ഉയരമുള്ള മരം ചൈനീസ് വാഹനനിർമാതാക്കളായ ബിവൈഡിയുടെ യാങ്‌വാങ് യു8 എന്ന വാഹനത്തിന് മുകളിലേക്കിട്ടത് മൂന്നു തവണ. എന്നിട്ടോ, പറയാൻ പോലും പാകത്തിൽ വാഹനത്തിന് ഒരു പോറൽ പോലും ഏറ്റില്ല. ക്രെയിനുപയോഗിച്ച് വാഹനത്തിന്റെ റൂഫിന് മുകളിലേക്ക് മരം ഇടുകയായിരുന്നു. അതായത് ഒരു നാൽപത് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു എയർകണ്ടീഷനിങ് യൂണിറ്റ് താഴെ വീഴുന്നതിന് തുല്ല്യമാണ് ഇതെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ വിലയിരുത്തൽ.
പൂർണരൂപം വായിക്കാം
ഒരാഗ്രഹം ബാക്കി; വികസനക്കുറവ് ചൂണ്ടിക്കാട്ടിയപ്പോൾ രാജ്യദ്രോഹിയാക്കി: സന്തോഷ് ജോർജ് കുളങ്ങര സന്തോഷ് ജോർജ് കുളങ്ങര
സ്വന്തം നാടിന്റെ വികസനക്കുറവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ച അധികാരികൾ ഇന്നും പൊതുജനത്തെ പരിഗണിക്കാത്ത വികസനമാണു നടപ്പിലാക്കുന്നതെന്നു സന്തോഷ് ജോർജ് കുളങ്ങര.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: |
|