തിരുവനന്തപുരം ∙ വഴയിലക്ക് സമീപം പുരവൂര്‍കോണത്ത് റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണം. കരകുളം ഏണിക്കര ദുര്‍ഗ്ഗാ ലൈന്‍ ശിവശക്തിയില്‍ ആകാശ് മുരളിയാണ് മരിച്ചത്.
- Also Read ശബരിമല സ്വർണക്കൊള്ള: വിജിലൻസ് കോടതിയിൽ വിവരങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി, എതിർത്ത് എസ്ഐടി
പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടെക്‌നോപാര്‍ക്കില്‍നിന്നു ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങി വരികയായിരുന്നു ആകാശ്. നാലുവരി പാതയുടെ നിര്‍മാണം നടക്കുന്ന വഴയില - പഴകുറ്റി റോഡില്‍ കലുങ്ക് നിര്‍മിക്കാന്‍ എടുത്ത കുഴിയില്‍ വീഴുകയായിരുന്നു. English Summary:
Tragic Accident Claims Life of Technopark Employee: This article reports about the tragic death of a Technopark employee in Kerala due to a road accident caused by an uncovered road construction hole. |