ഉത്തരകേരളത്തിലെ വിശ്വാസികൾക്ക് തെയ്യങ്ങൾ സംസാരിക്കുന്ന ദൈവങ്ങളാണ്. കേരളത്തിലെ നാടൻ അനുഷ്ഠാന കലകളിൽ ദീർഘകാല പാരമ്പര്യവും സംസ്കാര സമ്പന്നതയും അവകാശപ്പെടാനുള്ള കലാരൂപമാണ് തെയ്യം. അരിച്ചാന്തും മഞ്ഞളും കരിയും മുഖത്തെഴുതി, ചുവന്ന ഉടയാട ചുറ്റി, മുടികെട്ടി, കിലുങ്ങുന്ന പാദങ്ങളുമായി കാവുകളിൽ തെയ്യം പ്രത്യക്ഷപ്പെടുമ്പോൾ ദൈവം എന്ന പദത്തിന്റെ തദ്ഭവമായി മാറുന്നു തെയ്യങ്ങൾ. അവർ \“ഉരിയാട്ടു കേൾപ്പിക്കുമ്പോൾ\“ (സംസാരിക്കുമ്പോൾ) വിശ്വാസികൾ അവരുടെ വേദനകളും വിഷമതകളും ആവശ്യങ്ങളും പതിയെ തെയ്യത്തിന്റെ ചെവിയിൽ സ്വകാര്യം പറയും. തെയ്യത്തിന്റെ ഭാഷ സ്നേഹത്തിന്റെയും കരുതലിന്റെയും കൂടിയാവുമ്പോൾ വിശ്വാസികൾ ആശ്വാസം ആഘോഷമാക്കുന്നു. അവർ കുഞ്ഞുങ്ങളെ താലോലിക്കുന്നു, മതം നോക്കാതെ മനുഷ്യരെ സ്വാഗതം ചെയ്യുന്നു, രാഷ്ട്രീയം പറയുന്നു, ആത്യന്തികമായി തെയ്യക്കോലം കെട്ടുന്നവർ സഹാനുഭൂതിയുള്ള മനുഷ്യർ തന്നെയാവുന്നു. മലയൻ, കളനാടി, വണ്ണാൻ, വേലൻ, പുലയൻ, മാവിലൻ തുടങ്ങിയ ജാതിയിൽ നിന്നുള്ളവരാണ് തെയ്യം കലാകാരന്മാർ. അവർ രണ്ട് വേഷങ്ങൾ ജീവിതത്തിൽ കെട്ടിയാടുന്നു. സകല ഭക്തജനങ്ങളും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തെയ്യക്കോലവും ഉടയാട അഴിച്ചുവെച്ചാൽ, ജീവിക്കുന്ന സ്വന്തം അസ്തിത്വത്തിന്റെ പിന്തുടരലും. ജാതിയും മതവുമില്ലാത്ത ദൈവക്കോലം അഴിക്കുമ്പോൾ കലാകാരന്മാർ യഥാർഥ English Summary:
Theyyam artists lead a dual existence, revered as living gods during ritual performances in Kerala but confronting immense struggles in their personal lives. |