ഒന്നാം വിവാഹവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ശോഭിത ധുലിപാല. വിവാഹവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹച്ചടങ്ങുകളുടെ മനോഹരമായ ഹൈലൈറ്റ് വിഡിയോ ശോഭിത ആരാധകർക്കായി പങ്കുവെച്ചു. ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച് നാഗ ചൈതന്യയും കമന്റ് ബോക്സിൽ എത്തിയതോടെ ഈ താരദമ്പതികളുടെ സന്തോഷനിമിഷങ്ങൾ വൈറലായി.
“കാറ്റ് എപ്പോഴും വീശുന്നത് സ്വഗൃഹത്തിലേക്കാണ്. ഡെക്കാണിൽ തിരിച്ചെത്തി, ഭർത്താവ് എന്ന് ഞാൻ വിളിക്കുന്ന മനുഷ്യനോടൊപ്പം സൂര്യനെ ചുറ്റിയുള്ള ഒരു വർഷത്തെ ഒരു യാത്ര. ഞാൻ പുതിയ ഒരാളായി മാറിയതുപോലെ തോന്നുന്നു. തീയിൽ ശുദ്ധീകരിക്കപ്പെട്ടതുപോലെ. ഭാര്യയായിട്ട് ഒരു വർഷം.’’– വിവാഹ വിഡിയോയ്‌ക്കൊപ്പം ശോഭിത കുറിച്ചു.
View this post on Instagram
A post shared by Sobhita Dhulipala (@sobhitad)
ഭാര്യയുടെ ഈ പോസ്റ്റിന് മറുപടിയായി ഭർത്താവ് നാഗ ചൈതന്യ നേരിട്ട് കമന്റ് ബോക്സിൽ എത്തി. “നിന്റെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു പ്രിയപ്പെട്ടവളേ. നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു, വിവാഹവാർഷികാശംസകൾ.” എന്നായിരുന്നു നാഗയുടെ കമന്റ്.
‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
ശോഭിതയും നാഗയും തങ്ങളുടെ പരമ്പരാഗതമായ വിവാഹച്ചടങ്ങുകൾ നടത്തുന്ന ദൃശ്യങ്ങളോടെയാണ് ഹൈലൈറ്റ് വിഡിയോ ആരംഭിക്കുന്നത്. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിലെ നിരവധി മനോഹര നിമിഷങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശോഭിത വിഡിയോയിൽ തന്റെ മനോവികാരങ്ങൾ ഇങ്ങനെ പ്രകടിപ്പിക്കുന്നു: “ഒരു വ്യക്തി അപൂർണ്ണനാണെന്നും മറ്റൊരാൾ വന്ന് ആ ശൂന്യത നികത്തുമെന്നും ഞാൻ വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. കാരണം നമ്മൾ നമ്മളിൽത്തന്നെ പൂർണ്ണരാണെന്ന് ഞാൻ കരുതുന്നു. എങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തിൽ ഞാൻ പൂർണയാവില്ല.”
വിവാഹമാലകൾ കൈമാറുന്നതിനിടെ ഇരുവരും പരസ്പരം പൂക്കൾ വർഷിച്ച് കളിയാക്കുന്ന രസകരമായ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. നാഗ ചൈതന്യയും തന്റെ ഭാര്യയോടുള്ള സ്നേഹം പങ്കുവെച്ചു. “ഞാൻ ഉണരുമ്പോൾ അല്ലെങ്കിൽ ഉറങ്ങാൻ പോകുമ്പോൾ അവൾ എന്റെ അരികിലുണ്ടെന്ന ചിന്ത, അത്തരമൊരു ആശ്വാസകരമായ വികാരമാണ്. ജീവിതത്തിൽ എനിക്ക് എന്തും കീഴടക്കാൻ കഴിയുമെന്ന് ഇത് എന്നെ തോന്നിപ്പിക്കുന്നു,” നാഗ പറഞ്ഞു.
നാഗ ചൈതന്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ശോഭിത ധുലിപാലയ്ക്ക് ക്രൂരമായ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. നാഗ ചൈതന്യയുടെ മുൻഭാര്യയായ സമാന്തയുടെ ആരാധകരിൽ നിന്ന് ശോഭിതയ്ക്ക് കടുത്ത വിമർശനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 2021-ൽ നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച നാഗ ചൈതന്യയുടെ വിവാഹമോചനത്തിന് പലരും ശോഭിതയെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, നാഗ ചൈതന്യയുടെ മുൻഭാര്യ സമാന്ത വിവാഹിതയായത് ഡിസംബർ ഒന്നിനാണ്. കോയമ്പത്തൂരിലെ ഈശ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് സംവിധായകനും നിർമാതാവുമായ രാജ് നിഡിമോരുവിനെയാണ് സമാന്ത വിവാഹം കഴിച്ചത്. English Summary:
Sobhita Dhulipala\“s Heartfelt Anniversary Message