search

അന്ന് വില്ലൻ, ഇന്ന് വിഐപി; വിൽപനയ്ക്ക് ഇറങ്ങിയവരെല്ലാം കോടീശ്വരൻമാർ, ഭൂമിയില്ലാത്തവരെ സഹായിച്ചത് ഈ ഉൽപന്നം

deltin33 1 hour(s) ago views 806
  

  

  

  



ശല്യമായിരുന്ന വസ്തുവിനു ശാപമോക്ഷം ലഭിച്ച കഥയാണ് ചകിരിച്ചോറിന്റേത്. മുൻകാലങ്ങളിൽ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലെ തീരാദുരിതമായിരുന്നു ചകിരിച്ചോർ. ചകിരിയിൽനിന്ന് കയർനിർമാണത്തിനാവശ്യമായ നാരു വേർതിരിച്ചെടുത്ത ശേഷമുള്ള ഈ അവശിഷ്ടം മാലിന്യ മലയായി പലയിടത്തും കുന്നുകൂടിക്കിടന്നിരുന്നു. എന്നാൽ, നടീൽമാധ്യമം എന്ന നിലയ്ക്കു  ചകിരിച്ചോറിന്റെ സാധ്യതകളും അതിന്റെ വ്യാവസായിക–കയറ്റുമതി മൂല്യവും തിരിച്ചറിഞ്ഞതോടെ കഥ മാറി. ഇന്നു രാജ്യത്തുനിന്നു വൻതോതിൽ കയറ്റുമതി ചെയ്യുന്നതും വിദേശനാണ്യം നേടിത്തരുന്നതുമായ ഉൽപന്നങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ട് ചകിരിച്ചോർ. ചകിരിച്ചോർ വിപണിയിലേക്ക് ഇറങ്ങിയ പലരും ഇതിനകം കോടീശ്വരൻമാരായി കഴിഞ്ഞു. നമ്മുടെ നാട്ടിൽ വിരളമെങ്കിലും, നൂറുകണക്കിനു യൂണിറ്റുകളാണു ചകിരിച്ചോർ സംസ്കരണവും കയറ്റുമതിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മാത്രം പ്രവർത്തിക്കുന്നത്. ആന്ധ്ര ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും ഈ സംരംഭം സജീവം. ഗുണമേന്മയുള്ള ചകിരിച്ചോറിന്റെ സമൃദ്ധമായ ലഭ്യതയാണ് തമിഴ്നാട്ടിൽ ഈ വ്യവസായം പുഷ്ടിപ്പെടാന്‍ കാരണം.
  

  • Also Read മോദിയുടെ ഇഷ്ടവിഭവം, ആരോഗ്യ സമ്പന്നം, കിലോയ്ക്ക് 40,000 രൂപ; കൃഷി ചെയ്യാൻ സാധിക്കാത്ത അദ്ഭുത കൂൺ!   


കൃഷിക്കാർക്കും സംരംഭകർക്കും ഒരുപോലെ നേട്ടം നൽകുന്ന ഉൽപന്നമായതാണ് ചകിരിച്ചോറിന്റെ ഡിമാൻഡ് ഉയർത്തിയതെന്ന് ഈ രംഗത്തെ മുൻനിര സംരംഭകനായ പാലാ രാമപുരം സ്വദേശി മാടപ്പാട്ട് സുശീൽ തോമസ് പറയുന്നു. കൃഷിയെ സംബന്ധിച്ച്, ജലവിനിയോഗം കുറയ്ക്കാനും വേരോട്ടം വർധിപ്പിക്കാനും വായുസഞ്ചാരം കൂട്ടാനും പ്രയോഗിക്കുന്ന മൂലകങ്ങൾ കൃത്യമായി ചെടിക്ക് ആഗിരണം ചെയ്യാനുമെല്ലാം പ്രയോജനപ്പെടുന്ന പ്രകൃതിസൗഹൃദ ജൈവമാധ്യമമാണ് ചകിരിച്ചോർ. ചെടിയുടെ വളർച്ചയ്ക്കും മികച്ച വിളവിനും ഉപകരിക്കുന്ന തരത്തില്‍ ഇഷ്ടാനുസരണം പരുവപ്പെടുത്താവുന്ന വസ്തു. സംരംഭകരെ സംബന്ധിച്ച് യൂറോപ്പ് ഉൾപ്പെടെ വിദേശ വിപണികളിൽ നാൾതോറും ആവശ്യകത വർധിക്കുന്ന ഉൽപന്നവും.    ചകിരിച്ചോർ കയറ്റുമതിക്ക് തയാറാക്കുന്നു . (ചിത്രം : കർഷകശ്രീ)

∙ ഇതാണ് ബദൽ

മണ്ണില്ലാക്കൃഷിക്കായി വിദേശരാജ്യങ്ങളിൽ പീറ്റ്മോസ്, പെർലൈറ്റ്, വെർമിക്കുലൈറ്റ്, റോക്ക് വൂൾ എന്നിങ്ങനെ ജൈവവും അജൈവവുമായ വിവിധ നടീൽമാധ്യമങ്ങളാണ് പൊതുവേ ഉപയോഗിച്ചു വന്നിരുന്നത്. കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട് പീറ്റ് മോസ് പോലുള്ളവ ഇന്നു നിരോധന ഭീഷണിയിലാണ്. ഇവയുമായി തട്ടിച്ചു നോക്കുമ്പോൾ കൂടുതൽ പ്രകൃതിസൗഹൃദ ഉൽപന്നമാണ് ചകരിച്ചോറെന്ന് സുശീൽ. ബദൽ ഉൽപന്നമായി ചകരിച്ചോർ വളരുന്നതും അതുകൊണ്ടാണ്. യുകെയിൽനിന്ന് എംബിഎ നേടി അവിടെത്തന്നെ ജോലി ചെയ്തിരുന്ന സുശീൽ അതു മതിയാക്കി നാട്ടിൽ തിരിച്ചെത്തി ചകിരിച്ചോർ സംരംഭകനായി മാറിയത് ഈ പുതു സാധ്യതകൾ മനസ്സിലാക്കിത്തന്നെ.

  • Also Read 20 ഏക്കർ, ഒരു തെങ്ങിൽനിന്ന് 120 തേങ്ങ; കട്ടപ്പനയിൽനിന്ന് പാലക്കാട്ടേക്ക് 110 ഏലത്തട്ടകളും; പിന്നെ സംഭവിച്ചത് അദ്ഭുതം!   


പൊള്ളാച്ചിയിലെ വൻകിട യൂണിറ്റിൽനിന്ന് ‘കൊക്കോ ഗ്രോ’ എന്ന ബ്രാൻഡിൽ ഒട്ടേറെ രാജ്യങ്ങളിലേക്ക് സുശീൽ ചകിരിച്ചോർ കയറ്റുമതി ചെയ്യുന്നു. വിദേശത്തു മാത്രമല്ല, ആഭ്യന്തര വിപണിയിലും ചകിരിച്ചോർവിപണി കുതിക്കുകയാണെന്നു സുശീൽ. മഹാരാഷ്ട്രയിലും കർണാടകയിലുമെല്ലാം വൻതോതിൽ ഹൈഡ്രോപോണിക്സ് സംരംഭങ്ങൾ വന്നതാണു കാരണം. കയറ്റുമതി ചെയ്യുന്നതിൽ മുഖ്യ പങ്കും പോകുന്നത് ഹൈടെക് ഫാമുകളിലേക്കു തന്നെ (വിദേശങ്ങളിൽ ഹൈടെക് കൃഷി എത്രത്തോളം പുരോഗമിക്കുന്നു എന്നതും ഇതിലൂടെ മനസ്സിലാക്കാമെന്ന് സുശീൽ). ഫ്ലോറികൾചർ രംഗത്തും ചകിരിച്ചോർ വിനിയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. ബെംഗളൂരുവിലും ഹൊസൂരിലും പുണെയിലുമെല്ലാമുള്ള വൻകിട നഴ്സറി സംരംഭങ്ങളെല്ലാം ചകിരിച്ചോറിലേക്കു തിരിഞ്ഞു കഴിഞ്ഞു.   സുനിൽ തോമസ്. (ചിത്രം : കർഷകശ്രീ)

രാജ്യാന്തര വിപണിയിൽ ഏറ്റവും മികച്ച ചകിരിച്ചോർ എത്തിക്കുന്നത് ശ്രീലങ്കയാണ്. ഒപ്പത്തിനൊപ്പമെത്തും ഇന്ത്യയും. മറ്റ് നാളികേരോൽപന്നങ്ങളുടെ കാര്യത്തിൽ ഫിലിപ്പീൻസും തായ്‌ലൻഡു മൊക്കെ ഒന്നാം നിരക്കാരാണെങ്കിലും ചകിരിച്ചോറിന്റെ കാര്യത്തിൽ അവർ പിന്നിലെന്ന് സുശീൽ. തമിഴ്നാട്ടിലെ തഞ്ചാവൂർ, തിരുച്ചിറപ്പള്ളി മേഖലയിലെ ചകിരിയിൽനിന്നാണ് ഏറ്റവും മികച്ച ചകിരിച്ചോർ ലഭ്യമാകുന്നതെന്നും സുശീലിന്റെ നിരീക്ഷണം

  • Also Read 140 കിലോയ്ക്ക് 1 ലക്ഷം രൂപ! പഠിച്ചത് യുട്യൂബിലൂടെ; താങ്ങിന് പിവിസി പൈപ്പുകൾ, ഇത് വിയറ്റ്നാം മോഡൽ വിജയം   


അതേസമയം, ചകിരിച്ചോറിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ കർഷകർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഈ സംരംഭകൻ പറയുന്നു. മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചു നിർമിച്ച ഉൽപന്നങ്ങൾ മാത്രമേ വിദേശ വിപണി സ്വീകരിക്കൂ. എന്നാൽ, ആഭ്യന്തരവിപണിയിൽ വ്യത്യസ്ത നിലവാരത്തിലുള്ള ഉൽപന്നങ്ങളുണ്ട്. ഗുണമേന്മ ഉറപ്പാക്കി തിരഞ്ഞെടുത്തെങ്കിൽ മാത്രമേ കൃഷിയിൽ ശരിയായ നേട്ടം ലഭിക്കൂ.

∙ കല്ലും മണ്ണും കലരാതെ

ചകിരിച്ചോറിന് പല ഗ്രേഡുകളുണ്ട്. അതനുസരിച്ച് ജലാഗിരണശേഷിയും ഗുണനിലവാരവും വ്യത്യാസപ്പെടും. തരികളുടെ വലുപ്പ (particle size) മാണ് ഒരു ഘടകം. 6mm, 4mm, 2mm എന്നിങ്ങനെ വ്യത്യസ്ത അരിപ്പകളിൽ അരിച്ചെടിക്കുന്നതിന് അനുസരിച്ച് ചകിരിച്ചോറിന്റെ ജലാഗിരണശേഷി കൂടിയും കുറഞ്ഞും ഇരിക്കും. വലിയ ‘പാർട്ടിക്കിൾ’ ഉള്ളവ കൂടുതൽ വെള്ളം കുടിച്ച് കൂടുതൽ വികസിക്കും. അതായത്, വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള അതിന്റെ ശേഷി കൂടുതലായിരിക്കും. ഒരു കിലോ=14 ലീറ്റർ എന്നതാണ് സാമാന്യം മികച്ച നിലവാരമായി കണക്കാക്കുന്നത്. വിദേശവി പണി ആവശ്യപ്പെടുന്നതും ഇതുതന്നെ. അതിന്റെ വിലയും ഉയർന്നിരിക്കും. എന്നാൽ, ആഭ്യന്തര വിപണിയിൽ കിട്ടുന്ന ചകിരിച്ചോർ പലപ്പോഴും ഈ നിലവാരത്തിന് അടുത്തെത്താറില്ല.    ചകിരിച്ചോറിൽ കൃഷി. (ചിത്രം : കർഷകശ്രീ)

ഉൽപന്നത്തിന്റെ ഗുണത്തെക്കാൾ വിലക്കുറവിനു മുൻതൂക്കം കൊടുക്കുന്നവരാണ് പലരും. എന്നാല്‍ കുറ‍ഞ്ഞ വിലയ്ക്ക് ഉൽപന്നം ലഭിക്കണമെങ്കില്‍ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അങ്ങനെ വരുമ്പോൾ വലിയ തരികളുടെ എണ്ണം കുറഞ്ഞതും പൊടിയുടെ അളവ് കൂടിയതുമായ ഉൽപന്നമാവും ലഭിക്കുക.  

വിദേശ വിപണിയിലെത്തിക്കുന്നവയിൽ മണ്ണിന്റെയും പൊടിയുടെയും അളവ് 5 ശതമാനത്തിലേറരുതെന്ന് ആവശ്യക്കാർ നിർബന്ധം പറയും. ഇലക്ട്രിക് കണ്ടക്ടിവിറ്റി (ഇ സി), പിച്ച് (അമ്ല–ക്ഷാരനില) എന്നിവയിലും അവർക്കു നിബന്ധനകളുണ്ടാകും. വിളയിനങ്ങൾക്കനുസരിച്ച് പിഎച്ച് ക്രമീകരിക്കാൻ ആവശ്യപ്പെടുന്നവരുമുണ്ട്. ഹൈടെക് കൃഷി നമ്മുടെ നാട്ടിലും വികസിക്കുന്നതോടെ ആദ്യന്തര വിപണിയിലും ഈ ശ്രദ്ധയും നിലവാരവും എത്തുമെന്ന് സുശീൽ പറയുന്നു. നിലവിൽ ഇൻഡോർ ഫാമിങ് രീതികളിൽ പൂർണമായും ചകിരിച്ചോർ ഉപയോഗിക്കുന്നതിനു പകരം നിശ്ചിത ശതമാനം പെർലൈറ്റ്, വെർമിക്കു ലൈറ്റ് എന്നിവ കൂടി നടീൽമിശ്രിതത്തിൽ ചേർക്കുന്നവരുണ്ട്. വായുസഞ്ചാരം വർധിപ്പിക്കാനാണിത്. എന്നാൽ പെർലൈറ്റും വെർമിക്കുലൈറ്റും പോലുള്ളവ പൂർണമായും ഒഴിവാക്കി പകരം ചകിരിച്ചിപ്സ് ചേർക്കുന്ന രീതിക്ക് നിലവിൽ സ്വീകാര്യതയേറുന്നതായി സുശീൽ പറയുന്നു.  

ഫോൺ: 9788512000, 9446000262 English Summary:
Coconut husk has made a remarkable journey from a discarded nuisance to a million-dollar export commodity that is revolutionizing agriculture. This eco-friendly material is now a top choice for soilless farming and hydroponics, prized for its water retention, aeration, and sustainability over traditional media like peat moss.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758