പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ എറണാകുളം ജില്ലയിൽ യുഡിഎഫിനു വിജയത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റുണ്ട്. ചിലപ്പോൾ അതിൽ ഏറ്റക്കുറച്ചിൽ ഉണ്ടായതല്ലാതെ സമീപകാല തിരഞ്ഞെടുപ്പുകളിലൊന്നും ആ കരുത്തു ചോർന്നിട്ടില്ല. മലപ്പുറം മുസ്‌ലിം ലീഗിന്റെ തട്ടകമെങ്കിൽ എറണാകുളം കോൺഗ്രസിന്റേതെന്നു പൊതുവേ പറയുന്ന രാഷ്ട്രീയ കാലാവസ്ഥ കുറച്ചുകാലമായുണ്ട്. പക്ഷേ, സദ്ഭരണം നടത്തിയവരെ വെറുംകയ്യോടെ വിടാറുമില്ല.
- Also Read കുതിര മുതൽ പോഡ്കാസ്റ്റ് വരെ, ഫുൾ വെറൈറ്റി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യത്യസ്ത വഴികൾ തേടി സ്ഥാനാർഥികൾ
അമിത ആത്മവിശ്വാസം മൂലമുള്ള ജാഗ്രതക്കുറവ് പലപ്പോഴും യുഡിഎഫിനു തിരിച്ചടിയാകാറുണ്ട്. അത്തരമൊരു സൂക്ഷ്മതക്കുറവാണു ജില്ലാ പഞ്ചായത്ത് മുളവുകാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയില്ലാത്ത അവസ്ഥയുണ്ടാക്കിയത്. നാമനിർദേശപത്രിക സമർപ്പിച്ചപ്പോഴത്തെ ശ്രദ്ധക്കുറവ് പത്രിക തള്ളാൻ ഇടവരുത്തി.
- Also Read രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ: അറസ്റ്റ് തടയാതെ കോടതി; വിധി ഇന്നുണ്ടായേക്കും
ജില്ലയിലെ മത്സരചിത്രം പഴയതുതന്നെയാണ്; എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ ത്രികോണപ്പോര്. എന്നാൽ, 10 വർഷമായി കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറ്റ് 3 പഞ്ചായത്തുകളിലേക്കും ഒരു ബ്ലോക്ക് പഞ്ചായത്തിലേക്കും അധികാരം വ്യാപിപ്പിക്കുകയും ചെയ്ത ട്വന്റി20 എന്ന സംഘടന ജില്ലയുടെ മാത്രം പ്രത്യേകതയാണ്. സ്വാധീനമേഖലകൾ വർധിപ്പിക്കാൻ ട്വന്റി20 കൂടുതൽ സ്ഥലങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വേറെയും നവ രാഷ്ട്രീയ കൂട്ടായ്മകൾ മത്സരത്തിനുണ്ടായിരുന്നെങ്കിലും ഇക്കുറി ഇല്ല.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
കോർപറേഷനിലെ പോരാട്ടത്തിനാണ് ഏറ്റവും വാശി. 5 വർഷത്തെ ഭരണനേട്ടങ്ങൾ അവതരിപ്പിക്കാൻ എൽഡിഎഫിന് ഏറെയുണ്ട്. വിമതശല്യം എൽഡിഎഫിനെ അലട്ടുന്നില്ല. എന്നാൽ, എൽഡിഎഫ് മുൻ കൗൺസിലർമാരായ ചിലർ ഇത്തവണ യുഡിഎഫ് സ്ഥാനാർഥികളായി. ഭരണം നേടാൻ തക്ക ശക്തി എൻഡിഎക്ക് ഇല്ലെങ്കിലും ആരു ഭരിക്കണമെന്നു തീരുമാനിക്കാൻ കഴിയുന്നത്ര അംഗങ്ങളെ ജയിപ്പിക്കാൻ ശേഷിയുണ്ട്. യുഡിഎഫ് വിമതരായി ജയിച്ച 2 പേരുടെ പിന്തുണയിലായിരുന്നു എൽഡിഎഫ് ഭരണം. അവിടെയാണ് ഇക്കുറി യുഡിഎഫിനു 13 വിമതരുടെ ഭീഷണി. ബിജെപിക്കുമുണ്ട് ഒരു റിബൽ.
- Also Read എതിരേൽക്കാൻ ആളില്ലാവീടുകൾ, രാഷ്ട്രീയം പറയാതെ വോട്ടുചോദ്യം; ആളനക്കമുള്ള വീട്ടിൽ ചെന്നാലും ‘പിള്ളേരെല്ലാം അങ്ങ് പുറത്താ..’
27 അംഗ ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 16, എൽഡിഎഫ് 9, ട്വന്റി20 രണ്ട് എന്നിങ്ങനെയാണു സീറ്റുനില. മുനിസിപ്പാലിറ്റികളിലുമുണ്ട് യുഡിഎഫിന്റെ മേൽക്കൈ; 13 ൽ 9. അതേസമയം 14 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്ത് എൽഡിഎഫിനാണു ഭരണം. 82 പഞ്ചായത്തുകളിൽ യുഡിഎഫ് 48, എൽഡിഎഫ് 30, ട്വന്റി20 നാല് എന്നിങ്ങനെയാണു നില. മുന്നണിയിൽ കാര്യമായ പിണക്കങ്ങളില്ലെന്നതു യുഡിഎഫിനും എൽഡിഎഫിനും ആശ്വാസത്തിനു വകനൽകുന്നു. English Summary:
Ernakulam Local Body Election; A Battleground Analysis: Ernakulam election showcases a fierce battle for control in the upcoming local body elections. The competition is primarily between UDF and LDF and BJP, with Twenty20 playing a significant role in certain areas, influencing the final outcome of the power struggle. |