search

വരുന്നു, കെ.എം.മാണി ജൂനിയർ; എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

cy520520 1 hour(s) ago views 714
  



കോട്ടയം ∙ എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി കെ.എം.മാണിയുടെ കൊച്ചുമകൻ കെ.എം.മാണി ജൂനിയർ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപിയുടെയും നിഷ ജോസ് കെ.മാണിയുടെയും മകനാണ് കെ.എം.മാണി ജൂനിയർ. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ പ്രചാരണം നടത്തിയ അദ്ദേഹം ഇന്നലെ തിരുവാർപ്പ് പഞ്ചായത്തിലെ പ്രചാരണത്തിൽ പങ്കാളിയായി. വീടു കയറിയുള്ള പ്രചാരണമാണ് നടത്തുന്നത്. പ്രാദേശിക നേതാക്കളും ഒപ്പം കൂടും. ബെംഗളൂരുവിൽ ബിരുദ പഠനത്തിനുശേഷം തിരുവനന്തപുരത്ത് ജോലി ചെയ്യുകയായിരുന്നു.

ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത്. തിരഞ്ഞെടുപ്പിനുശേഷം ഏതാനും മാസം സോഷ്യൽ ‍വർക്കിനായി മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ സംസ്ഥാനങ്ങളിലേക്ക് പോകും.തുടർന്ന് ഉന്നത പഠനത്തിനു ചേരാനാണു തീരുമാനം. കഴി‍ഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കെ.എം.മാണി ജൂനിയർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ചെറുപ്പം മുതലേ പ്രചാരണത്തിനായി കെ.എം.മാണി ജൂനിയർ എല്ലായിടത്തും പോകാറുണ്ടെന്നു നിഷ ജോസ് കെ.മാണി പറഞ്ഞു. English Summary:
K.M. Mani Junior is actively campaigning for the LDF in the upcoming elections. He is the grandson of K.M. Mani and son of Jose K. Mani, focusing on grassroots campaigns in constituencies like Pala and Kaduthuruthy.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118