search

അക്കരെയോ ഇക്കരെയോ?; കണക്കുകളിൽ എൽഡിഎഫ് ആധിപത്യം; ജീവന്മരണ പോരാട്ടത്തിന് യു‍ഡിഎഫ്

cy520520 1 hour(s) ago views 1058
  



തൃശൂർ ∙ പുറമേ കാണുന്ന തിരഞ്ഞെടുപ്പുപൂരം പോലെയല്ല അകമേ ജില്ലയുടെ രാഷ്ട്രീയം. ഇടഞ്ഞാൽ ഏതു വമ്പനെയും വീഴ്ത്തി ഞെട്ടിക്കുന്ന വോട്ടർമാരാണ് തൃശൂരിലേത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമാണ് ഒടുവിലത്തെ ഉദാഹരണം.

  • Also Read രാഹുൽ കോടതിയിലെത്തും മുൻപ് കസ്റ്റഡിയിലെടുക്കാൻ പൊലീസ്; തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ   


കഴിഞ്ഞ 2 തദ്ദേശ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജില്ലയിൽ ആധിപത്യം പുലർത്തിയത് എൽഡിഎഫ് ആണ്. യുഡിഎഫിന് 2019 ൽ ലഭിച്ച ലോക്സഭാ തിരഞ്ഞെടുപ്പു വിജയം മാത്രമാണുള്ളത്. നിയമസഭയിൽ 14 ൽ 13 മണ്ഡലങ്ങളും എൽഡിഎഫിന് ഒപ്പം. 2 ടേമുകളായി ജില്ലാ പഞ്ചായത്തും കോർപറേഷനും ഭരിക്കുന്നു. 7 നഗരസഭകളിൽ 5 എണ്ണവും 16 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 എണ്ണവും 86 പഞ്ചായത്തുകളിൽ 69 എണ്ണവും മുന്നണിക്കൊപ്പം. കാര്യമായ അസ്വാരസ്യങ്ങൾ ഇല്ലാതെ തന്നെ സീറ്റുകൾ തീരുമാനിക്കാനും കഴിഞ്ഞു. അതുകൊണ്ട് പൂർണആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് മത്സരത്തിനിറങ്ങുന്നത്.

എന്നാൽ, കരുവന്നൂർ ഉൾപ്പെടെയുള്ള സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതിയും നേതാക്കൻമാരുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചു ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി നടത്തിയ വെളിപ്പെടുത്തലുകളും താഴെത്തട്ടിൽ സ്വാധീനിച്ചാൽ മുന്നണിക്കു തിരിച്ചടിയാകും.
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യുഡിഎഫിന് ഇത്തവണ ജീവന്മരണ പോരാട്ടമാണ്. ശക്തികേന്ദ്രമായിരുന്ന തൃശൂർ ജില്ല കൈവിട്ടതാണു സംസ്ഥാന ഭരണം തന്നെ കൈവിടാൻ കാരണമെന്നു കോൺഗ്രസിന് ബോധ്യമുണ്ട്. മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര തന്നെ പഞ്ചായത്തിലേക്കു മത്സരിക്കാൻ ഇറങ്ങിയത് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഗൗരവമായിട്ടാണെന്ന സന്ദേശം നൽകി.  

കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ 5 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞതെങ്കിലും കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി 24 സീറ്റ് വിജയിച്ച കോൺഗ്രസ് ആയിരുന്നു. എന്നാൽ, സ്വതന്ത്രനെ മേയറാക്കി എൽഡിഎഫ് അധികാരം പിടിച്ചു. ഇത്തവണ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ കോർപറേഷനിലേക്ക് സ്ഥാനാർഥികളെ തീരുമാനിക്കാൻ യുഡിഎഫിന് കഴിഞ്ഞു. എങ്കിലും ഉറച്ച 3 ഡിവിഷനുകളിൽ റിബൽ സ്ഥാനാർഥികളെ ഒഴിവാക്കാനായില്ല. സഹകരണ ബാങ്ക് അഴിമതികൾ യുഡിഎഫിനെയും വലയ്ക്കുന്നുണ്ട്.

കോർപറേഷനിലെ ഏതാനും വാർഡുകളിലും അവിണിശ്ശേരി പഞ്ചായത്തിലും മാത്രമായി ഒതുങ്ങിയിരുന്ന ബിജെപി കേരളത്തിൽ തന്നെ ആദ്യമായി ഒരു ലോക്സഭാ എംപിയെ സൃഷ്ടിച്ചത് തൃശൂരിലാണ്. അതുകഴിഞ്ഞു നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പിടിച്ചെടുക്കുമെന്ന് ബിജെപി അവകാശപ്പെടുന്ന കോർപറേഷനുകളിൽ ഒന്നാണ് തൃശൂർ. കഴിഞ്ഞതവണ ഒരു സീറ്റ് വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ട കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലും ഏതാനും പഞ്ചായത്തുകളിലുമാണ് അവരുടെ പ്രതീക്ഷ. English Summary:
Thrissur Election Analysis: LDF\“s Dominance vs. UDF\“s Do-or-Die Battle
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118