search

വൻകിടക്കാർ ബാങ്കുകളിൽനിന്ന് വായ്പയായി തട്ടിയത് 58,082 കോടി; വിജയ് മല്യ തിരിച്ചടയ്‌ക്കേണ്ടത് 10,000 കോടി

LHC0088 1 hour(s) ago views 268
  



ന്യൂഡൽഹി ∙ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ട ശേഷം വിദേശത്തേക്കു കടന്നുകളഞ്ഞ വിജയ് മല്യ, നീരവ് മോദി അടക്കം 15 പേർ പൊതുമേഖലാ ബാങ്കുകൾക്ക് തിരികെ നൽകേണ്ടത് 58,082 കോടി രൂപയെന്ന് കേന്ദ്രം ലോക്സഭയിൽ അറിയിച്ചു. കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് ഇവരിൽ നിന്ന് ആകെ തിരിച്ചുപിടിക്കാനായത് 19,187 കോടി രൂപ മാത്രമാണ്. 15 പേരിൽ 9 പേർ വൻകിട സാമ്പത്തികകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവരാണ്.

  • Also Read വിവാഹ സദ്യയിലെ ബുഫെ കൗണ്ടറിൽ ‘ബീഫ് കറി’ എന്ന് ബോർഡ്; യുപിയിൽ സംഘർഷം   


ഇവർ പലിശയിനത്തിൽ മാത്രം 31,437 കോടി രൂപയും മുതലായി 26,645 കോടിയും നൽകാനുണ്ട്. വിജയ് മല്യ മാത്രം തിരിച്ചടയ്‌ക്കേണ്ടത് ഏകദേശം 10,000 കോടി രൂപയ്ക്കു മുകളിലാണ്. കിങ്ഫിഷർ വിമാനക്കമ്പനിക്കായി എടുത്ത വായ്പകളെല്ലാം തിരിച്ചടച്ചുവെന്നാണ് അടുത്തിടെ ഒരു യൂട്യൂബ് അഭിമുഖത്തിൽ മല്യ പറഞ്ഞത്. English Summary:
₹58,082 Crore Bank Fraud: 15 Indian Tycoons Including Mallya on Defaulters List
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158453