search

തിരൂർ നഗരസഭയിൽ മൽസരിക്കുന്ന സ്ഥാനാർഥികളിൽ പലരും കോടികളുടെ സ്വത്തുള്ളവർ

deltin33 7 hour(s) ago views 676
  

    



തിരൂർ ∙ നഗരസഭയിൽ മത്സരിക്കുന്ന ഇരുമുന്നണികളിലെയും സ്ഥാനാർഥികളിൽ പലരും കോടികളുടെ സ്വത്തുള്ളവർ. ഇവർ സമർപ്പിച്ച നാമനിർദേശ പത്രികയിലാണു സ്വത്ത് വിവരമുള്ളത്. യുഡിഎഫിന്റെ നഗരസഭാധ്യക്ഷ സ്ഥാനാർഥി കീഴേടത്തിൽ ഇബ്രാഹിം ഹാജിക്കുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ മൂല്യം 10 കോടി രൂപയിലേറെയാണ്. വാർഡ് 17 വാരിയത്തറയിലാണു മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റും തിരൂരിലെ വ്യവസായിയുമായ ഇബ്രാഹിം ഹാജി മത്സരിക്കുന്നത്.  ഇദ്ദേഹത്തിന്റെ കൈവശം 49,000 രൂപയുണ്ട്.  ഇബ്രാഹിം ഹാജിയുടെ ജംഗമ വസ്തുക്കളുടെ മൂല്യം 2.8 കോടി രൂപയിലേറെയാണ്. ഭാര്യയുടെ കൈവശമുള്ള ജംഗമ വസ്തുക്കളുടെ മൂല്യം 1.2 കോടി രൂപയിലേറെയാണ്. ഇവരുടെ കൈവശം 800 ഗ്രാം സ്വർണമുണ്ട്. ഇബ്രാഹിം ഹാജിക്ക് 5,63,314 രൂപയുടെ ബാങ്ക് ബാധ്യതയുമുണ്ട്. മുന്തിയ ഇനം ആഡംബര കാറിന്റെ ഉടമയുമാണ് ഇബ്രാഹിം ഹാജി.     

എൽഡിഎഫ് സ്ഥാനാർഥി തോട്ടുകണ്ണി അലിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ മൂല്യം 9.6 കോടിയിലേറെ രൂപയാണ്. വാർഡ് 25 ഏഴൂർ വെസ്റ്റിലെ സിപിഎം സ്ഥാനാർഥിയാണ്. 60,000 രൂപയാണ് കൈവശമുള്ളത്.  അലിയുടെ ജംഗമ വസ്തുക്കളുടെ മൂല്യം 1.7 കോടിയിലേറെ രൂപയാണ്. ഭാര്യയുടെ കൈവശമുള്ള ജംഗമ വസ്തുക്കൾക്ക് 9 ലക്ഷം രൂപ മൂല്യമുണ്ട്. ഇവരുടെ കൈവശം 80 ഗ്രാം സ്വർണമാണുള്ളത്. മുന്തിയ ഇനത്തിൽ പെട്ട 2 ആഡംബര കാറുകളുണ്ട്. അലിയുടെ കൈവശമുള്ള സ്ഥാവര വസ്തുക്കളുടെ ആകെ മൂല്യം 7 കോടി 88 ലക്ഷം രൂപയിലേറെയാണ്. എന്നാൽ 2.9 കോടിയിലേറെ രൂപയുടെ ബാങ്ക് ബാധ്യത അലിക്കുണ്ട്. തിരൂരിലെ വ്യവസായിയാണ്.

വാർ‍ഡ് 35 തൃക്കണ്ടിയൂർ ഈസ്റ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ യാസർ പൊട്ടച്ചോലയുടെ സ്ഥാവര വസ്തുക്കളുടെ മൂല്യം 13.38 കോടി രൂപയാണ്. 1.75 ലക്ഷം രൂപ കൈവശമുണ്ട്. ഭാര്യയുടെ കൈവശം  40 പവൻ സ്വർണവുമുണ്ട്. യാസറിന് 4.75 ലക്ഷം രൂപയുടെ ജംഗമ സ്വത്ത് മൂല്യവും ഭാര്യയ്ക്ക് 41.67 ലക്ഷം രൂപയുടെ ജംഗമ സ്വത്ത് മൂല്യവുമുണ്ട്. വ്യവസായിയാണ്.എൽഡിഎഫിന്റെ നഗരസഭാധ്യക്ഷ സ്ഥാനാർഥി ഗഫൂർ.പി.ലില്ലീസിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ മൂല്യം 1.6 കോടി രൂപയാണ്. ഇദ്ദേഹത്തിന്റെ ജംഗമ വസ്തുക്കളുടെ മൂല്യം 29.5 ലക്ഷം രൂപയാണ്. ഭാര്യയുടെ കൈവശം 120 ഗ്രാം സ്വർണമുണ്ട്. 6.6 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഗഫൂറിനുണ്ട്. വാർഡ് 35 വിഷുപ്പാടത്താണ് ഗഫൂർ.പി.ലില്ലീസ് സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നത്. വ്യവസായിയാണ്. ആരുടെ പേരിലും കേസുകളൊന്നുമില്ല. English Summary:
Thirur election candidates possess significant assets. This election features candidates with substantial wealth, as highlighted in their nomination papers, revealing their property details.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469890