കൊച്ചി∙ ഹോർത്തൂസ് ഉത്സവത്തിന്റെ താരപ്രഭയുള്ള ദിനരാത്രങ്ങളിലേക്കുണർന്ന് എറണാകുളം സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും. ഇന്നു രാവിലെ 11 ന് സെഷനുകൾ ആരംഭിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. പ്രധാന വേദികളായ അഞ്ചെണ്ണം ഉൾപ്പെടെ 7 വേദികളാണു രാജേന്ദ്ര മൈതാനത്തും സുഭാഷ് പാർക്കിലുമായുള്ളത്. സംഘകാല സാഹിത്യത്തിൽ കവിതകളെ ഭൂമിശാസ്ത്രപരമായി തരംതിരിച്ച് അവതരിപ്പിച്ച സമ്പ്രദായമായ ‘തിണ’കളിൽ നിന്നാണ് 5 പ്രധാന വേദികളുടെയും പേരുകൾ കടംകൊണ്ടിരിക്കുന്നത്.
- Also Read നിലപാടുതറയിലേക്ക് രാഷ്ട്രീയകേരളം; ഹോർത്തൂസ് ഫെസ്റ്റിവലിൽ രാഷ്ടീയ ചർച്ചകൾക്ക് പ്രത്യേക വേദി
കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിവയാണ് പ്രധാന വേദികളുടെ പേരുകൾ. കുറിഞ്ചി മലകളെയും മലയോര പ്രദേശത്തെയും സസ്യജാലങ്ങളെയാണു പ്രതിനിധീകരിക്കുന്നത്. മുല്ലൈയിൽ വനങ്ങളും മേച്ചിൽപ്പുറങ്ങളും മരുതത്തിൽ കൃഷിയിടങ്ങളും സമതലങ്ങളും നെയ്തലിൽ തീരപ്രദേശങ്ങളും പാലൈയിൽ വരണ്ട തരിശുഭൂമിയുമാണു വരുന്നത്. ഹോർത്തൂസ് എന്ന പേരിനു പിന്നിലുള്ള, പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലും ഈ തിണകളുടെ അടിസ്ഥാനത്തിൽ സസ്യജാലത്തെ വേർതിരിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്. വേദികൾക്ക് തിണകളുടെ പേരു നൽകിയതിലൂടെ ചരിത്രത്തിനും പൈതൃകത്തിനും കൂടി ഹോർത്തൂസ് ആദരമർപ്പിക്കുന്നു.
- Also Read മനോരമ ഹോർത്തൂസിന് ഇന്നു തുടക്കം; രാവിലെ 11 മുതൽ ചർച്ചാ സെഷനുകൾ, വൈകിട്ട് 6ന് മമ്മൂട്ടി തിരി തെളിക്കും
രാജേന്ദ്ര മൈതാനത്തിലാണ് ആദ്യ വേദിയായ കുറിഞ്ചി. മറ്റുള്ളവയെല്ലാം സുഭാഷ് പാർക്കിലും. കബനി, നിലപാടു തറ എന്നിവയാണു തിണകൾക്കു പുറമേയുള്ള രണ്ടു വേദികൾ. ഇവയും സുഭാഷ് പാർക്കിലാണ്. ഉദ്ഘാടന ദിനമായ ഇന്നു മുതൽ ഏഴു വേദികളിലേക്കുമുള്ള പ്രവേശനം സൗജന്യമാണ്. ആദ്യ ദിനമായ ഇന്നു 47 സെഷനുകൾ വിവിധ വേദികളിലായി നടക്കും. മലയാള മനോരമയുടെ 137 വർഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന ‘1888’ മനോരമ പവിലിയൻ, ഹോർത്തൂസ് തിയറ്റർ, ചിൽഡ്രൻസ് പവിലിയൻ, പുസ്തകശാല എന്നിവയും സുഭാഷ് പാർക്കിൽ തന്നെയാണ്.
- അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
പാർക്കിങ്
ഹോർത്തൂസിലെത്തുന്നവർക്ക് പ്രധാനമായും മറൈൻഡ്രൈവ് ഗ്രൗണ്ടിലും എറണാകുളത്തപ്പൻ ഗ്രൗണ്ടിലുമാണു പാർക്കിങ് ക്രമീകരിച്ചിട്ടുള്ളത്. രണ്ടിടത്തും 400 വാഹനങ്ങൾ വീതം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നവർക്കു വേദികളിലേക്കു നടന്നെത്താം. വേദികളിൽ നിന്ന് രണ്ടു കിലോമീറ്ററോളം അകലെയുള്ള മറൈൻഡ്രൈവ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കായി സൗജന്യ യാത്രാ സംവിധാനം ഒരുക്കിയിട്ടുണ്ട്. 15 ഓട്ടോറിക്ഷകൾ ഇതിനായി ഷട്ടിൽ സർവീസ് നടത്തും. സുഭാഷ് പാർക്കിനു മുന്നിലുള്ള പാർക്കിങ് സ്പേസിൽ ഇരുചക്രവാഹന പാർക്കിങ് മാത്രമേ ഹോർത്തൂസ് ദിനങ്ങളിൽ അനുവദിക്കുകയുള്ളൂ. ഇരുചക്രവാഹനങ്ങളിൽ എത്തുന്നവർക്ക് പാർക്കിനു മുന്നിൽ സൗകര്യപ്രദമായി പാർക്ക് ചെയ്തു വേദികളിലേക്ക് എത്താം. സുഗമമായ പാർക്കിങ്ങിനും ഗതാഗതനിയന്ത്രണത്തിനുമായി ട്രാഫിക് വാർഡൻമാരെയും പാർക്ക് അവന്യൂ റോഡിൽ നിയോഗിച്ചിട്ടുണ്ട്.
വേദിയിലെത്താൻ
ഹോർത്തൂസ് വേദികളിലേക്കെത്തുന്ന ബസ് യാത്രികർക്ക് ബിടിഎച്ച് ജംക്‌ഷൻ, മഹാരാജാസ് കോളജ്, ജനറൽ ഹോസ്പിറ്റൽ, ബോട്ട് ജെട്ടി എന്നീ സ്റ്റോപ്പുകളിലിറങ്ങിയാൽ എല്ലാ വേദികളിലേക്കും നടന്നെത്താം. ജലഗതാഗത മാർഗം ഉപയോഗപ്പെടുത്തുന്നവർ വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷൻ ബോട്ടുകളിലാണ് എത്തുന്നതെങ്കിൽ എറണാകുളം ബോട്ട് ജെട്ടിയിൽ ഇറങ്ങിയാൽ കായലിനോടു ചേർന്നുള്ള നടപ്പാതയിലൂടെ സുഭാഷ് പാർക്കിലേക്കു നടന്നെത്താം.
ബോട്ട് ജെട്ടിക്കും സുഭാഷ് പാർക്കിനുമിടയിൽ ഇതിനായി നിലവിൽ പ്രവേശനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ ഇറങ്ങുന്നവർക്ക് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നിന്നു സൗജന്യ ഷട്ടിൽ ഓട്ടോറിക്ഷയിൽ വേദിയിലെത്താം. സുഭാഷ് പാർക്കിനോട് ഏറ്റവും അടുത്തുള്ള മഹാരാജാസ് മെട്രോ റെയിൽ സ്റ്റേഷനിൽ നിന്നും വേദിയിലേക്കു ഷട്ടിൽ ഓട്ടോറിക്ഷകളുണ്ടാകും.
കുട്ടികൾക്കായുള്ള സെഷനുകളും രാവിലെ ആരംഭിക്കും. ഇന്ററാക്ടീവ് സെഷൻ ‘ഇന്ദൂം കുരുന്നുകളും’ ഹോർത്തൂസ് തിയറ്ററിലും, ബാലരാമ ഡൈജസ്റ്റ് ക്വിസ് ചിൽഡ്രൻസ് പവിലിയനിലും രാവിലെ 11ന് തുടങ്ങും. നടൻ റോഷൻ മാത്യൂ നയിക്കുന്ന അഭിനയ ശിൽപശാല 11ന് ഹോർത്തൂസ് വർക്ക്‌ഷോപ് േവദിയിൽ നടക്കും. English Summary:
Manorama Hortus Kochi: Hortus Festival offers a vibrant experience at Ernakulam\“s Subhash Park and Rajendra Maidan with free entry. This horticulture and cultural event features diverse sessions and attractions, providing a rich and engaging experience for all attendees. |
|