search

ടിപ്പുവിന്റെ ഇളമുറക്കാരി; നൂർ ഇനായത് ഖാന് ഫ്രാൻസിന്റെ ആദരം, സ്റ്റാംപ് പുറത്തിറക്കി

cy520520 1 hour(s) ago views 1045
  



ലണ്ടൻ∙ രണ്ടാം ലോക യുദ്ധകാലത്തു ബ്രിട്ടിഷ് ചാരസംഘടനയിൽ പ്രവർത്തിച്ച ഇന്ത്യൻ വംശജ നൂർ ഇനായത് ഖാന്റെ ഓർമയ്ക്കായി ഫ്രാൻസ് തപാൽ സ്റ്റാംപ് പുറത്തിറക്കി. ഇങ്ങനെ ആദരിക്കപ്പെട്ട ഇന്ത്യൻ വംശജയായ ഏക വനിതയാണ് നൂർ. യുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച്, നാത്‌സി ജർമനിക്കെതിരെ പോരാടിയ വീരനായകരെ ഉൾപ്പെടുത്തി പുറത്തിറക്കിയ സ്റ്റാംപ് ശേഖരത്തിലാണ് നൂറും ഇടംപിടിച്ചത്.

  • Also Read നീതിക്കു കാവലാൾ; ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസ്, സത്യപ്രതിജ്ഞ ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ   


ടിപ്പു സുൽത്താന്റെ കുടുംബത്തിൽപെട്ട വനിതയാണു നൂർ. ജർമനിയുടെ അധീനതയിലായിരുന്ന ഫ്രാൻസിൽ റേഡിയോ ഓപ്പറേറ്ററുടെ ജോലി ചെയ്തു ബ്രിട്ടനും ഫ്രാൻസിനും വേണ്ടി ചാരപ്പണി ചെയ്യുമ്പോൾ നാത്‌സി രഹസ്യപ്പൊലീസ് പിടിക്കൂടി. മാസങ്ങളോളം തടങ്കൽ പാളയത്തിൽ ക്രൂരമായി പീഡനങ്ങൾക്ക് ഇരയാക്കിയ ശേഷം 1944 സെപ്റ്റംബർ 13നു വെടിവച്ചു കൊലപ്പെടുത്തി.

1914ൽ റഷ്യയിലെ മോസ്കോയിൽ ജനിച്ച നൂറുന്നീസ ഇനായത് ഖാൻ, ചെറുപ്പത്തിൽ ലണ്ടനിലേക്കും പിന്നീടു സ്കൂൾ വിദ്യാഭ്യാസത്തിനായി പാരിസിലേക്കും താമസം മാറി. പിതാവ് ഇനായത് ഖാൻ ടിപ്പു സുൽത്താന്റെ കൊച്ചുമകന്റെ മകനാണ്. രണ്ടാം ലോക യുദ്ധത്തിൽ ഫ്രാൻസിന്റെ പതനത്തെത്തുടർന്നു കുടുംബം ബ്രിട്ടനിലേക്കു രക്ഷപ്പെട്ടു. അവിടെ ബ്രിട്ടിഷ് വിമൻസ് ഓക്സിലറി എയർ ഫോഴ്സിൽ ചേർന്ന നൂറിനെ 1943ൽ ആണ് ചാരസംഘടനയായ സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവിലേക്കു നിയോഗിച്ചത്.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മരണാനന്തരം ബ്രിട്ടനും ഇംഗ്ലണ്ടും ഉന്നത സിവിലിയൻ ബഹുമതി നൽകിയിരുന്നു. ജന്മശതാബ്ദിയോട് അനുബന്ധിച്ച് 2014ൽ ബ്രിട്ടനും നൂറിനെ ആദരിച്ചു. English Summary:
Noor Inayat Khan: Noor Inayat Khan, an Indian-origin spy for British intelligence during WWII, has been honored by France with a postal stamp. Her courageous story, from Tipu Sultan\“s descendant to her tragic death at the hands of Nazis, is a testament to her wartime heroism.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118