search

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഷിക്കാഗോയിൽ വെടിവയ്പ്പ്: 14കാരൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരുക്ക്

Chikheang Yesterday 11:20 views 985
  

    



ഷിക്കാഗോ∙ നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഡൗൺടൗൺ ഷിക്കാഗോയിൽ നടന്ന വെടിവയ്പ്പിൽ 14 വയസ്സുകാരൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത് ഒരു മണിക്കൂറിനിടെ നഗരത്തിൽ രണ്ട് വെടിവയ്പ്പുകളാണ് അരങ്ങേറിയത്.

  • ‘അവിശ്വസനീയം!’: കുട്ടികളെ പഠിപ്പിക്കുന്ന ‘പരേതയായ അധ്യാപിക’; ‘മരിച്ചിട്ടും’ ക്ലാസെടുക്കുന്ന ലാറ, വിവാദം Europe News
      

         
    •   
         
    •   
        
       
  • പണവും ലഹരിയും നൽകി ലൈംഗിക ദുരുപയോഗം: മുൻ അധ്യാപികയ്ക്ക് ശിക്ഷ വിധിച്ച് കോടതി US News
      

         
    •   
         
    •   
        
       


രാത്രി 10.40ഓടെ സൗത്ത് ഡിയർബോൺ സ്ട്രീറ്റിൽ നടന്ന രണ്ടാമത്തെ വെടിവയ്പ്പിലാണ് 14 വയസ്സുകാരന് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതേ സംഭവത്തിൽ 18 വയസ്സുള്ള മറ്റൊരാൾക്ക് കാലിനും പരുക്കേറ്റിട്ടുണ്ട്.

ഇതിന് ഒരു 50 മിനിറ്റ് മുൻപ്, രാത്രി 9.50ഓടെ നോർത്ത് സ്റ്റേറ്റ് സ്ട്രീറ്റിലുള്ള ഷക്കാഗോ തിയറ്ററിന് സമീപം ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനിടെ ആദ്യത്തെ വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പ് കേട്ട് ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഏഴ് പേർക്ക് വെടിയേറ്റതായി കണ്ടെത്തി. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആറുപേരുടെ നില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം CCC_CrimeChaser  എന്നX അക്കൗണ്ടിൽ നിന്ന് English Summary:
Chicago shooting resulted in the death of a 14-year-old and injuries to eight others during Christmas celebrations. Two separate shootings occurred in downtown Chicago, prompting immediate police response and hospitalizations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160678