ലക്നൗ∙ ചെങ്കോട്ട സ്ഫോടനക്കേസിൽ ഉൾപ്പെട്ട ഡോക്ടർമാർ റഷ്യൻ ആയുധം വാങ്ങിയെന്നും സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനായി ഫ്രീസർ വാങ്ങിയെന്നും റിപ്പോർട്ട്. അറസ്റ്റിലായ ഡോ. മുസമ്മിൽ, ഡോ. ഷഹീൻ, ഡോ. അദീൽ, അമീർ എന്നിവരുമായി ബന്ധപ്പെട്ട് ആയുധങ്ങൾ ശേഖരിക്കുന്നതിനും സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനുമുള്ള സങ്കീർണ്ണമായ ഒരു ശൃംഖലയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വെളിപ്പെട്ടത്. ഡോ. ഷഹീനുമായി ബന്ധമുള്ള ഒരാൾ വഴി മുസമ്മിൽ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യൻ അസോൾട്ട് റൈഫിൾ വാങ്ങിയിരുന്നു. പിന്നീട് ഡോ. അദീലിന്റെ ലോക്കറിൽനിന്ന് ഈ ആയുധം കണ്ടെടുത്തിരുന്നു.
- Also Read നിർണായക തെളിവായി വെള്ള കാർ; സഹോദരീഭർത്താവിനെ കൊന്ന് അഴുക്കുചാലിൽ തള്ളി; യുവാവ് പിടിയിൽ
മറ്റൊരു റഷ്യൻ നിർമിത റൈഫിളായ എകെ ക്രിങ്കോവ്, ഒരു ചൈനീസ് സ്റ്റാർ പിസ്റ്റൾ, ഒരു ബെറെറ്റ പിസ്റ്റൾ, ഏകദേശം 2,900 കിലോ സ്ഫോടകവസ്തുക്കളുടെ അസംസ്കൃത വസ്തുക്കൾ എന്നിവ നേരത്തേ ഫരീദാബാദിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഉമറിന്റെ ആവശ്യപ്രകാരം ലക്നൗ ആസ്ഥാനമായി പ്രവർത്തിച്ച ഡോ. ഷഹീൻ ആണ് റഷ്യൻ അസോൾട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംശയം ഒഴിവാക്കാൻ വിതരണക്കാരുമായി രഹസ്യ ചർച്ചകൾ നടത്തിയ ശേഷമാണ് ഇതു ചെയ്തത്. ഇടപാടുകൾ നടത്തിയത് മുസമ്മിലാണ്. അന്വേഷണ ഏജൻസികൾ വിതരണക്കാരെയും നിരീക്ഷിച്ചുവരികയാണ്. മൊത്തം 26 ലക്ഷം രൂപയാണ് പ്രതികൾ സമാഹരിച്ചത്, ഇതിൽ ഭൂരിഭാഗവും ഷഹീൻ വഴിയാണ് ലഭിച്ചത്.
- Also Read ബിഹാറിൽ ഇടതും വല്ലാതെ മെലിഞ്ഞു; ‘തല’യുടെ പിൻഗാമിയാവാൻ സഞ്ജു; ഡിജിറ്റൽ സ്വർണം സുരക്ഷിതമോ? ടോപ് 5 പ്രീമിയം
ശക്തമായ ഐഇഡികൾ നിർമിക്കാൻ അത്യാവശ്യമായ അസംസ്കൃത രാസവസ്തുക്കൾ സൂക്ഷിക്കാനാണ് ഫ്രീസർ ഉപയോഗിച്ചതെന്നാണ് ആരോപണം. രാസസംയുക്തങ്ങൾ തിരിച്ചറിയുന്നതിനായി കണ്ടെടുത്ത സാംപിളുകൾ ഫൊറൻസിക് സംഘങ്ങൾ പരിശോധിച്ചുവരികയാണ്. റൈഫിളും ഫ്രീസറും ക്രമീകരിക്കാൻ സഹായിക്കുക മാത്രമല്ല, ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനായി പണം സമാഹരിക്കാൻ ഷഹീൻ സ്വന്തം ശൃംഖല ഉപയോഗിക്കുകയും ചെയ്തതായി രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു. ജയ്ഷെ കമാൻഡറും പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമർ ഫാറൂഖിന്റെ ഭാര്യ അഫിറ ബിബി വഴിയാകാം ഈ ബന്ധങ്ങളെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ജയ്ഷ് തലവൻ മസൂദ് അസ്ഹറിന്റെ മരുമകനായ ഉമർ ഫാറൂഖ്, 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
ബോംബ് നിർമാണ ട്യൂട്ടോറിയലുകൾ, മാന്വലുകൾ, ഓപ്പൺ സോഴ്സ് ഉള്ളടക്കങ്ങൾ എന്നിവയെക്കുറിച്ച് ഉമർ ഓൺലൈൻ വഴി വിപുലമായി പഠിച്ചതായും തുർക്കിയിലെ ഹാൻഡ്‌ലർമാരിൽനിന്നു നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വെളിപ്പെട്ടു. നൂഹിൽനിന്ന് രാസവസ്തുക്കളും ഡൽഹിയിലെ ഭഗീരഥ് പാലസിൽനിന്നും ഫരീദാബാദിലെ എൻഐടി മാർക്കറ്റിൽനിന്നും ഇലക്ട്രോണിക് ഘടകങ്ങളും ഇയാൾ ശേഖരിച്ചതായും സ്ഫോടകവസ്തു മിശ്രിതം സംസ്കരിക്കാനും മറ്റും ഇയാൾ ഫ്രീസർ ഉപയോഗിച്ചതായുമാണ് ആരോപണം.
- Also Read ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ പിടിയിൽ, ചോദ്യം ചെയ്യുന്നു
അൽ ഫലാ യൂണിവേഴ്സിറ്റി പരിസരത്ത് വച്ച് പണത്തെച്ചൊല്ലി പ്രതികൾക്കിടയിൽ തർക്കം ഉണ്ടായിരുന്നു. ഇത് നിരവധി വിദ്യാർഥികൾ കണ്ടിട്ടുണ്ടെന്നും അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി. ഈ ഏറ്റുമുട്ടലിനുശേഷം, സ്ഫോടകവസ്തുക്കൾ നിറച്ച തന്റെ ചുവന്ന ഇക്കോസ്പോർട്ട് (EcoSport) ഉമർ മുസമ്മിലിനു കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ @sanjay_tyagi2 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Red Fort Blast Case reveals Russian weapon purchase by doctors: The investigation uncovers a network involved in acquiring weapons and manufacturing explosives, with suspects procuring items like Russian assault rifles and using freezers to store raw materials for IEDs. |
|