മുംബൈ∙ ചരിത്രപുസ്തകങ്ങളിൽ ‘നല്ല’ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും മുഗൾചക്രവർത്തിയായിരുന്ന അക്ബറിനെയോ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെയോ ഇനി മഹാന്മാരായി കാണില്ലെന്നും ആ വിശേഷണം ഒഴിവാക്കിയെന്നും ആർഎസ്എസ് നേതാവ് സുനിൽ അംബേക്കർ പറഞ്ഞു. നാഗ്പുരിൽ നടത്തിയ ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിലാണു പരാമർശം. പുസ്കതങ്ങളിൽനിന്ന് ആരെയും മാറ്റിയിട്ടില്ല. യുവതലമുറ ഇവരുടെ ചെയ്തികളെക്കുറിച്ച് ബോധവാന്മാർ ആയിരിക്കണമെന്നും സുനിൽ അംബേക്കർ പറഞ്ഞു.
- Also Read ‘യൂറോപ്പിൽ ഹമാസിന്റെ ഭീകരശൃംഖല; ആയുധങ്ങൾ പിടിച്ചെടുത്തു’, ആക്രമണ ശ്രമങ്ങൾ തകർത്തെന്ന് മൊസാദ്
ചരിത്രം പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും എൻസിഇആർടി മുൻകൈയെടുത്താണ് അതു ചെയ്യുന്നതെന്നും പറഞ്ഞ അദ്ദേഹം വരും വർഷങ്ങളിൽ കൂടുതൽ ക്ലാസുകളിലെ പുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും സൂചിപ്പിച്ചു. ആർഎസ്എസിന്റെ അഖിൽ ഭാരതീയ പ്രചാർ പ്രമുഖ് ആണ് അംബേക്കർ. 15 ക്ലാസുകളുടെ 11 പാഠപുസ്തകങ്ങളാണ് എൻസിഇആർടി പരിഷ്കരിച്ചത്. മാറ്റങ്ങൾ വളരെ നല്ല കാര്യമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഒൻപത്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരിഷ്കരിച്ച പുസ്തകങ്ങൾ അടുത്തവർഷം കൊണ്ടുവരും. ഇനിയും പരിഷ്കരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Also Read ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി; 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ: മംദാനിയോട് ട്രംപ്
English Summary:
Textbook Revisions: RSS leader Sunil Ambekar highlights NCERT\“s role in updating the curriculum to reflect a more nuanced perspective on historical events and personalities. These changes aim to provide a more accurate and comprehensive understanding of Indian history for the younger generation. |
|