search

കൊച്ചിയിൽ ലൈംഗിക തൊഴിലാളി കൊല്ലപ്പെട്ടു; പൂജാ ബംപർ നറുക്കെടുപ്പ്, ഭാഗ്യശാലി ആര്? – പ്രധാന വാർത്തകൾ

Chikheang Yesterday 11:19 views 269
  



കൊച്ചിയില്‍ വീട്ടുവളപ്പിൽ ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊലപ്പെട്ടതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ദുബായ് തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യൂ വരിച്ച വിങ് കമാൻഡര്‍ നമാംശ് സ്യാലിന്റെ വേർപാട് രാജ്യത്തെ കണ്ണീരിലാഴ്ത്തി. പൂജാ ബംപർ നറുക്കെടുപ്പും സൊഹ്റാൻ മംദാനി – ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയും ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഡോ. മുസമ്മിൽ ഷക്കീലിന്റെ വെളിപ്പെടുത്തലും ഇന്ന് പ്രധാന വാര്‍ത്തകളായി.  

കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്.

പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. JD 545542, JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദുബായ് എയർഷോയിലെ വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്നു മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്കു കൊണ്ടുപോകും.

ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്ക് നഗരത്തിന്റെ നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായി വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്ചയ്‌ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലാണ് ഇക്കാര്യം എന്‍ഐഎയോട് വെളിപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന ബിഎൽഒമാർക്ക് (ബൂത്ത് ലൈവൽ ഓഫിസർ) സമ്മർദം കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ. English Summary:
Today\“s Recap: 22-11-2025
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160807