search

‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി, ഒന്നാം പ്രതി എസ്ഐ

cy520520 Yesterday 11:19 views 86
  



കൊച്ചി ∙ ബോഡി മസാജിങ്ങിനു സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന് എസ്ഐക്കെതിരെ കേസ്. പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവാണ് കേസിലെ ഒന്നാം പ്രതി. ഇടപ്പള്ളിയില്‍ പ്രവർത്തിക്കുന്ന സ്പായിലെ ജീവനക്കാരി രമ്യ, ഇവിടുത്തെ ജീവനക്കാരൻ ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ബൈജുവിനെ നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ നടപടിയുണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.  

  • Also Read പങ്കാളിയെ വയർ കൊണ്ട് ക്രൂരമായി മർദിച്ചു; യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയെ പാർട്ടി പുറത്താക്കി   


നിലവിൽ കൊച്ചി സിറ്റി എ.ആർ ക്യാംപിലുള്ള മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. ഓഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചരയോടെ സ്പായിലെത്തി ഇയാൾ ബോ‍‍ഡി മസാജ് ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. പിറ്റേന്നു രാവിലെ 10 മണിയോടെ മൂന്നാം പ്രതിയായ രമ്യ പൊലീസുകാരനെ വിളിച്ചു. മസാജ് ചെയ്യുന്ന സമയത്ത് താൻ ഊരിവച്ചിരുന്ന മാല ഇപ്പോൾ കാണുന്നില്ലെന്നും മാലയോ അല്ലെങ്കിൽ പണമായി ആറര ലക്ഷം രൂപയോ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പണമില്ലെന്നും കേസു കൊടുക്കാനുമായിരുന്നു പൊലീസുകാരന്റെ മറുപടി. പിന്നാലെ രണ്ടാം പ്രതി ഷിഹാം നിരന്തരമായി ബന്ധപ്പെട്ട് ഭാര്യയേയും ബന്ധുക്കളേയും അറിയിച്ച് നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. തുടർന്ന് ഒന്നാം പ്രതിയായ ഗ്രേഡ് എസ്ഐ ബൈജു മുഖേനെ നാലു ലക്ഷം രൂപ പൊലീസുകാരനിൽ നിന്ന് തട്ടി എന്നാണ് കേസ്.  

  • Also Read ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’   


വീണ്ടും പണം വേണമെന്ന ആവശ്യം ഇവരിൽ നിന്ന് ഉയർന്നതോടെ പൊലീസുകാരൻ പാലാരിവട്ടം ഇൻസ്പെക്ടർ എസ്.ആർ.സനീഷിന് പരാതി നൽകുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തെ തുടർന്നാണ് പിടിച്ചുപറി കുറ്റം (ബിഎൻഎസ് 308(2)) വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തിരിക്കുന്നത്. സ്പായിൽ പോയ സമയത്തെ ക്യാമറ ദൃശ്യങ്ങൾ അടക്കം പുറത്തു വിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. തുടർന്ന് പല തവണയായി 4 ലക്ഷം രൂപ പൊലീസുകാരനിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Police officer blackmailed and extorted after visiting spa in Kochi: Kerala Police extortion case involves an SI and spa employees extorting money from a police officer. The officer was blackmailed with threats to reveal his spa visit to his wife, leading to a police investigation and charges against the accused.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156828