search

‘ശബരിമലയിലേത് പാർട്ടി അന്വേഷിക്കേണ്ട വിഷയമല്ല; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു, പത്മകുമാർ കുറ്റക്കാരനെന്ന് വിധിച്ചിട്ടില്ല’

cy520520 9 hour(s) ago views 915
  



തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാര്‍ അറസ്റ്റിലായ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ പരിശോധിച്ച് ആവശ്യമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പാര്‍ട്ടി അന്വേഷിക്കേണ്ട വിഷയമായി ഇതിനെ കരുതുന്നില്ല. പ്രതികളുടെ രാഷ്ട്രീയം നോക്കിയല്ല സിപിഎം നിലപാട് എടുക്കുന്നത്. തെറ്റു ചെയ്യുന്ന ആരെയും സംരക്ഷിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.  

  • Also Read 20 ലക്ഷത്തിൽ‌ ഒതുങ്ങുമോ ശബരിമലയിലെ തട്ടിപ്പ്? സാമ്പത്തിക ഇടപാടുകളുടെ ചുരുളഴിക്കാൻ‌ അന്വേഷണ സംഘം   


പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നു പരിശോധിക്കും. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇനിയും സത്യങ്ങള്‍ പുറത്തുവരും. പത്മകുമാര്‍ ഇപ്പോള്‍ കുറ്റാരോപിതനാണ്. കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ല. വിധി വരുന്നതുവരെ കാത്തിരിക്കണം. പാര്‍ട്ടിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. കേസ് ചാര്‍ജ് ചെയ്യപ്പെടുന്നതോടെ അവസാന വാക്ക് ആയിട്ടില്ല. കുറ്റക്കാരാണെന്ന് വിധിക്കുംവരെ ജുഡീഷ്യല്‍ സംവിധാനത്തെ അവഗണിച്ചു കൊണ്ടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. കുറ്റപത്രം സമര്‍പ്പിച്ച് കോടതിയാണ് തീരുമാനം എടുക്കേണ്ടത്. കോടതി റിമാന്‍ഡ് ചെയ്താല്‍ മാത്രം കുറ്റക്കാരന്‍ ആയില്ല. പൊലീസ് കസ്റ്റഡിയില്‍നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു വന്നുവെന്നു മാത്രം. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു കഴിഞ്ഞാല്‍ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.  

  • Also Read ബോർഡ് യോഗത്തിന്റെ മിനിട്ട്സ് പത്മകുമാർ തിരുത്തി, സ്വന്തം കൈപ്പടയിൽ; അങ്ങനെ ‘സ്വർണപ്പാളി ചെമ്പുപാളിയായി’   


ശബരിമലയിലെ ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടു പോകാതെ തിരിച്ചുപിടിക്കണം എന്നതാണ് പാര്‍ട്ടി നയമെന്നു ഗോവിന്ദന്‍ പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ഇപ്പോഴത്തെ സാഹചര്യം കൂടി കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവര്‍ത്തകരെ ഒഴിവാക്കി കേരളം മുഴുവന്‍ അംഗീകരിക്കുന്ന ഒരാളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നാടാകെ ഏറ്റെടുത്ത വിഷയം ആയതുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്. പുറത്തുവന്ന കാര്യങ്ങള്‍ വച്ച് രാജി മാത്രം പോരെന്നാണ് അഭിപ്രായമെന്നും ഗോവിന്ദന്‍ പറഞ്ഞു.
    

  • ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
      

         
    •   
         
    •   
        
       
  • ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
      

         
    •   
         
    •   
        
       
  • ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
MV Govindan on A. Padmakumar\“s Arrest: The party welcomes investigation and awaits court verdict, prioritizing transparency and justice in the Sabarimala gold theft matter.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156367