Also Read ബുർഖ ധരിച്ച് തുണിക്കടയിലെത്തി, യുവാവിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി; ഭാര്യ അറസ്റ്റിൽ
യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തി അവര്‍ സീറ്റ് അനുവദിക്കുന്ന ഇടങ്ങളില്‍ മത്സരിക്കാം. പിണറായിസം അവസാനിപ്പിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും പി.വി.അന്‍വര്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. പലയിടത്തും പ്രാദേശിക തലത്തില്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും യുഡിഎഫിനെതിരെ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.മനോജ്കുമാര്‍ പറഞ്ഞു.
Also Read നിതീഷിന്റെ പത്താമൂഴം: ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിനെത്തി മോദി
മലപ്പുറം കരുളായി പഞ്ചായത്തില്‍ യുഡിഎഫ്-തൃണമൂല്‍ സഖ്യമായാണ് മത്സരിക്കുന്നത്. 10, 14 വാര്‍ഡുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാനുള്ള തീരുമാനം. പി.വി.അന്‍വറുമായി സഹകരിക്കുന്ന വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെ അനുകൂല നിലപാടിലേക്ക് എത്തിയെന്നാണു സൂചന. അന്‍വര്‍ വരുന്നതിനോടു ലീഗിനും പൂര്‍ണ യോജിപ്പാണുള്ളത്.
2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
English Summary:
PV Anvar supports UDF: PV Anvar supports UDF in the upcoming local body elections, directing Trinamool Congress workers not to contest against UDF candidates.