ചെറുതോണി ∙ മുത്തശ്ശി മേരിക്കുള്ള പതിവ് മുത്തം നൽകിയാണ് ഇന്നലെ രാവിലെ തടിയമ്പാട് ആശുപത്രി ജംക്‌ഷനിൽനിന്നു സ്കൂൾ ബസിൽ ഹെയ്സൽ കയറിയത്. ഒരു മണിക്കൂറിനുള്ളിൽ ബന്ധുക്കൾ അറിഞ്ഞതു ദുരന്തവാർത്ത. തടിയമ്പാട് ടൗണിനു സമീപമുള്ള വാടകവീട്ടിലേക്ക് ഇവർ താമസം മാറിയതു 2 മാസം മുൻപാണ്. ഹെയ്സലിന്റെ പിതാവ് ബെൻ ജോൺസൺ എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ പിആർഒ ആണ്.
- Also Read കാത്തിരിക്കൂ, ഹോർത്തൂസിൽ കാത്തി ക്യാമറ തുറക്കും
അമ്മ ജീബ ജോൺ തൊടുപുഴ കോഓപ്പറേറ്റീവ് ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയും. എല്ലാ ദിവസവും മുത്തശ്ശി മേരിയാണു കുഞ്ഞിനു ഭക്ഷണം നൽകി, ഒരുക്കി സ്കൂളിലേക്കു വിടുന്നത്. അപകട വാർത്ത മുത്തശ്ശൻ ബേബിയാണ് ആദ്യം അറിഞ്ഞത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിയ ബേബിക്കു കുഞ്ഞ് മരിച്ച വിവരം അറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മെഡിക്കൽ കോളജിൽ ചികിത്സയിലായ ബേബിക്ക് അരികിലേക്കെത്തിയ മേരിയും വിവരം അറിഞ്ഞതോടെ തളർന്നു വീണു.
വീഴ്ചയെന്ന് ആരോപണം; ആയമാരും സെക്യൂരിറ്റി വിഭാഗം ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണം
- Also Read ഫോം എവിടെ... വോട്ടെവിടെ? എസ്ഐആർ സംശയങ്ങളും ഉത്തരങ്ങളും
- മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
- പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
- India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
വാഴത്തോപ്പ് ഗിരിജ്യോതി സ്കൂളിന്റെ മുറ്റത്തു ബസ് കയറി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു വീഴ്ചയെന്ന് ആരോപണം. പോർച്ചിൽ ബസ് നിർത്തിയാൽ, കുട്ടികൾ ബസിൽനിന്ന് ഇറങ്ങി നട കയറി സ്കൂൾ വരാന്തയിലൂടെ ക്ലാസ് മുറികളിലേക്കു പോകുന്നതായിരുന്നു പതിവ്. എന്നാൽ, ഇന്നലെ അപകടത്തിൽപെട്ട കുട്ടികൾ കൈകോർത്തു മുറ്റത്തുകൂടി നടന്നാണു ക്ലാസിലേക്കു പോയത്. ഇവരെ ശ്രദ്ധിക്കാൻ ആയമാർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. സെക്യൂരിറ്റി വിഭാഗം ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. English Summary:
Idukki School Bus Accident: School bus accident in Kerala claims the life of a four-year-old girl. The tragic incident highlights the need for enhanced school safety measures. Investigations are underway to determine the cause of the accident. |