search

15 ലക്ഷത്തിന്റെ കൈക്കൂലിക്കേസ്: വീട് പൂട്ടി ജഡ്ജി ഒളിവിൽ തന്നെ; ഇടനിലക്കാരനെന്ന് ക്ലാർക്ക്

LHC0088 Yesterday 11:16 views 656
  



മുംബൈ ∙ ബിസിനസുകാരന് അനുകൂലവിധി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അജാസുദീൻ എസ്.കാസിക്കായി താൻ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നെന്ന് അറസ്റ്റിലായ ക്ലാർക്ക് ചന്ദ്രകാന്ത് വാസു പൊലീസിനു മൊഴി നൽകി. മസ്ഗാവിലെ സെഷൻസ് കോടതി ജഡ്ജിയായ അജാസുദീൻ ഒളിവിലാണ്. ക്ലാർക്കിന്റെ ജാമ്യഹർജി കോടതി ഇന്നു പരിഗണിക്കും.

  • Also Read മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ   


ഭാര്യയുടെ പേരിലുള്ള ഭൂമി ചിലർ തട്ടിയെടുത്തെന്ന് ആരോപിച്ച് പരാതി നൽകിയ ബിസിനസുകാരന് അനുകൂലവിധി വാഗ്ദാനം ചെയ്ത ചന്ദ്രകാന്ത് 25 ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ ജഡ്ജിക്കു നൽകാനാണെന്നും പരാതിക്കാരനോട് പറഞ്ഞിരുന്നു. വിലപേശലിനൊടുവിൽ 15 ലക്ഷത്തിൽ ഇടപാട് ഉറപ്പിച്ചു. അതിനിടെ, ബിസിനസുകാരൻ മുംബൈ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിനു (എസിബി) പരാതി നൽകി. ഈ മാസം 10ന് ചെമ്പൂരിലെ കഫേയിൽ തുക കൈമാറവേയാണു ക്ലാർക്കിനെ എസിബി പിടികൂടിയത്.

  • Also Read 5 ദിവസം ഇടിമിന്നലോടെ മഴ, പുതിയ ന്യൂനമർദം, 22ന് കനക്കും; വിവിധ ജില്ലകളിൽ അലർട്ട്   


ഒരു വർഷത്തോളമായി ജഡ്ജിയും ക്ലാർക്കും തമ്മിൽ പരിചയമുണ്ട്. കുടുംബപ്രശ്നത്തിൽ സഹായിയായി എത്തിയതോടെയാണു ക്ലാർക്ക് ജഡ്ജിയുമായി അടുത്തത്. പിന്നീട് വാട്സാപ്പിലൂടെ ബന്ധം തുടർന്നു. അറസ്റ്റിനു പിന്നാലെ എസിബിയുടെ നിർദേശമനുസരിച്ച് ജഡ്ജിയെ ഫോണിൽ വിളിച്ച ക്ലാർക്കിനോട് കൈക്കൂലി വാങ്ങി വീട്ടിലെത്തിക്കാൻ അദ്ദേഹം പറഞ്ഞിരുന്നു. അതിനുപിന്നാലെ അന്വേഷണസംഘം ജഡ്ജിയുടെ വസതിയിൽ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൈക്കൂലിയുടെ ഭാഗമായവരുടെ ഫോൺ സംഭാഷണ റിക്കോർഡുകൾ, വിഡിയോ റിക്കോർഡുകൾ എന്നിവ ശേഖരിച്ച എസിബി, കൈക്കൂലിയായി നൽകിയ പണം, ക്ലാർക്കിന്റെ ഫോൺ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. English Summary:
Bribery case: A Sessions Court judge in Mumbai is absconding after his clerk was arrested for demanding a Rs 15 lakh bribe. The Anti-Corruption Bureau arrested clerk Chandrakant Vasu, who implicated Judge Ajazuddin S. Kasikka in the corruption scandal involving a favorable verdict.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159163