തിരുവനന്തപുരം∙ എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍. ജോലിഭാരം സംബന്ധിച്ച് ബിഎല്‍ഒമാര്‍ വ്യാപകമായ പരാതി ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പ്രതികരണം.
Also Read ബിഎൽഒ അനീഷ് ജോർജിന്റെ ഫോൺ വിവരങ്ങൾ ശേഖരിക്കും; ഭീഷണി ഉണ്ടായിരുന്നോ എന്നും അന്വേഷണം
ബിഎല്‍ഒമാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനഫലമായി 96% എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ശേഷിക്കുന്ന ഘട്ടങ്ങള്‍ സുഗമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കുന്നതിനായി, പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതില്‍ ബിഎല്‍ഒമാര്‍ക്ക് സൗകര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ സമഗ്രമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രത്യേക ക്യാംപുകള്‍, പ്രാദേശിക ലോജിസ്റ്റിക് പിന്തുണ, നിശ്ചിത സമയപരിധിക്കുള്ളില്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് ബിഎല്‍ഒമാരെ സഹായിക്കുന്നതിന് സാങ്കേതികവും അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതുമായ കേന്ദ്രങ്ങള്‍ എന്നിവ ഉറപ്പാക്കും.
Also Read ‘അവരുടെ ഏരിയയല്ലേ, നിൽക്കാൻ കഴിയില്ല’: ബിഎൽഒ അനീഷിന്റെ ഫോൺസംഭാഷണം പുറത്ത്
അധിക ബൂത്ത് ലെവല്‍ ഏജന്റുമാരെ നാമനിര്‍ദ്ദേശം ചെയ്യാനും വോട്ടര്‍മാരില്‍ നിന്ന് പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതിനായി സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബിഎല്‍ഒയ്‌ക്കോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്ന് ഉറപ്പാക്കും. എല്ലാ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും നിശ്ചിത സമയപരിധി പ്രകാരം എസ്‌ഐആര്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അഭ്യർഥിച്ചു.
Also Read ‘ഞാനെന്താ ഭൂമിയിൽ നിന്ന് താഴ്ന്നുപോയോ ?’: 2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും വിനുവിന്റെ പേരില്ല
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
English Summary:
Kerala election update: Chief Electoral Officer assures no issues for election officials. He further added that distribution of forms is 96% complete and urges cooperation for timely SIR completion.