search

ഞാൻ രാജിവച്ചിട്ടില്ല, പ്രചാരണം അടിസ്ഥാന രഹിതം, വൻ വിജയം നേടും : എൻ.ശക്തൻ

LHC0088 2 hour(s) ago views 398
  



തിരുവനന്തപുരം ∙ താന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.ശക്തന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ സമ്മര്‍ദത്തെ തുടര്‍ന്ന് എന്‍.ശക്തന്‍ കെപിസിസി പ്രസിഡന്റിനു രാജിക്കത്തു നല്‍കിയെന്നു വാര്‍ത്ത ഇന്നു രാവിലെ പുറത്തുവന്നിരുന്നു. അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ശക്തന്‍ പറഞ്ഞു.  

  • Also Read പട്ടികയിൽ ഇല്ലാത്തയാളെ സ്ഥാനാർഥിയാക്കി; ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസിക്ക് കത്ത്; എറണാകുളം കോൺഗ്രസിൽ പൊട്ടിത്തെറി   


‘‘ഞാന്‍ രാജിവയ്ക്കുകയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ ആവാം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധം സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചാരണ രംഗത്തു മുന്നോട്ടു പോകുകയാണ്. വന്‍ വിജയം തിരുവനന്തപുരത്തു നേടും. താല്‍ക്കാലിക ചുമതല എന്ന നിലയിലാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. ഒഴിവാക്കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം സമ്മതിച്ചില്ല. ആ സാഹചര്യത്തില്‍ ചുമതല ഭംഗിയായി നിര്‍വഹിച്ചു മുന്നോട്ടു പോകുകയാണ്’’– ശക്തന്‍ പറഞ്ഞു.   

  • Also Read കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’; ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം നികത്തുക ലക്ഷ്യം   


പാലോട് രവി രാജിവച്ചതിനു പിന്നാലെയായിരുന്നു ശക്തനു ഡിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശക്തന്‍ നേതൃത്വത്തോടു താല്‍പര്യം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
N. Sakthan Denies Resignation Rumors: Kerala News focuses on Congress leader N. Sakthan dismissing rumors of his resignation as Thiruvananthapuram DCC President.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468