അമരാവതി∙ സർക്കാർ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവായോസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ വധിച്ചു. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വച്ചായിരുന്നു ഏറ്റുമുട്ടലെന്ന് സുരക്ഷാ സേനയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ കേന്ദ്രം തകർത്ത് സുരക്ഷാ സേന; പിടിച്ചെടുത്തത് വൻ ആയുധ ശേഖരം
രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലിൽ ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബർദർ അറിയിച്ചു. പൊലീസിലെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. ഏറ്റുമുട്ടൽ തുടരുകയാണെന്നും ആറു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കണ്ടെത്തിയവയിൽ ഹിദ്മയുടെ ഭാര്യ രാജെ(രാജക്ക)യുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.
Also Read ‘ചുവപ്പുപതാക മാറ്റി മൂവർണക്കൊടി സ്ഥാപിച്ചു, മോദി എസി മുറിയിൽ ജീവിതം ആസ്വദിച്ചില്ല’
ആരാണ് മദ്വി ഹിദ്മ?
1981ൽ അവിഭക്ത മധ്യപ്രദേശിലെ സുക്മ ജില്ലയിൽ പുർവതി ഗ്രാമത്തിൽ ജനിച്ച ഹിദ്മ (സന്തോഷ്) സിപിഐ മാവോയിസ്റ്റിന്റെ ഉന്നത സമിതിയായ സെൻട്രൽ കമ്മിറ്റിയിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ബറ്റാലിയനെ നയിച്ചിരുന്നു. ബസ്തർ മേഖലയിൽനിന്ന് സെൻട്രൽ കമ്മിറ്റിയിലെത്തിയ ഏക ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ. ബസ്തറിലെ മാവോയിസ്റ്റുകളുടെ മുഖമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചതിനുശേഷം സിപിഐ (മാവോയിസ്റ്റ്) പാർട്ടിയിൽ ചേരുകയായിരുന്നു. സുക്മ, ഡണ്ഡേവാഡ, ബിജാപുർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ.
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
2010ലെ ദണ്ഡേവാഡ ആക്രമണത്തിൽ 76 സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായത്. 2013ൽ ഝിറാം ഘട്ടിയിൽ ഉണ്ടായ ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 27 പേർ മരിച്ചിരുന്നു. 2021ലെ സുക്മ – ബിജാപുർ ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്. അന്ന് 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. വിവിധ കാലഘട്ടങ്ങളിലായി നടന്ന 26 ആക്രമണങ്ങൾക്കു പിന്നിൽ ഹിദ്മയാണെന്ന് സുരക്ഷാസേന വൃത്തങ്ങൾ അറിയിച്ചു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @pradip103/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Top Maoist Leader Madvi Hidma Killed:Maoist Madvi Hidma\“s death marks a significant event in the fight against Naxalism in India. This development could potentially impact the Maoist movement and anti-Naxal operations in the region.