search

സ്വർണം ചെമ്പായത് ക്ലറിക്കൽ പിഴവ് മാത്രമെന്ന വാദവുമായി വാസു

deltin33 Yesterday 11:13 views 995
  



പത്തനംതിട്ട ∙ ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ സാങ്കേതിക ന്യായങ്ങളുന്നയിച്ച് രക്ഷപ്പെടാൻ വാസുവിന്റെ ശ്രമം. സ്വർണം പൂശിയ കട്ടിളപ്പാളി ചെമ്പായത് ക്ലറിക്കൽ പിഴവ് മാത്രമാണെന്നും പാളികൾ പോറ്റിക്കു കൈമാറാൻ ദേവസ്വം ബോർഡ് തീരുമാനിച്ചപ്പോൾ താൻ കമ്മിഷണർ സ്ഥാനത്തില്ലെന്നുമാണ് വാസുവിന്റെ വാദം.



2018 ഫെബ്രുവരി 1 മുതൽ 2019 മാർച്ച് 14 വരെ മാത്രമാണ് താൻ ചുമതലകൾ വഹിച്ചതെന്നാണു വാസുവിന്റെ വാദം. കമ്മിഷണറായിരുന്നപ്പോൾ കട്ടിളപ്പാളി സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട ഫയൽ തന്റെ മുന്നിലെത്തിയ കാര്യം വാസു സ്ഥിരീകരിക്കുന്നുണ്ട്. കേസിൽ വാസു ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വർണക്കവർച്ചക്കേസിൽ മൂന്നാം പ്രതിയാണു വാസു. അന്നത്തെ തിരുവാഭരണം കമ്മിഷണർ, എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങിയവരുടെ ഭാഗത്താണു വീഴ്ചയെന്നു സ്ഥാപിക്കാനാണു വാസുവിന്റെ ശ്രമം. 2019 മാർച്ച് 20നു കട്ടിളപ്പാളി പോറ്റിക്കു നൽകാൻ ബോർഡ് തീരുമാനിക്കുന്നത് താൻ ഓഫിസ് വിട്ട ശേഷമാണെന്നാണു വാസുവിന്റെ വാദം.
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ 2019 മാർച്ച് 6നാണ് സ്വർണപ്പാളിയെ ചെമ്പുപാളിയാക്കിയ കമ്മിഷണറുടെ കത്ത് ബോർഡിനു പോയത്. എന്നാൽ അന്നത്തെ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോർട്ടിനെ കുറ്റപ്പെടുത്താനാണു വാസുവിന്റെ ശ്രമം. റിപ്പോർട്ടിന്റെ തുടക്കത്തിൽ ചെമ്പുപാളികൾ എന്നു മാത്രമാണ്. പിന്നീടാണു ‘സ്വർണം പൂശിയ’ എന്നതു ചേർത്തിട്ടുള്ളത്. ആദ്യ ഭാഗത്ത് ചെമ്പുപാളി എന്നു മാത്രം എഴുതിയതിനാലാകാം കമ്മിഷണറുടെ ഓഫിസിൽ നിന്നു ബോർഡിനു പോയ ശുപാർശയിൽ ഇക്കാര്യം വിട്ടുപോയതെന്നും പ്രതിഭാഗം വാദിക്കുന്നു.

  • Also Read ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌   


സ്വർണക്കൊള്ള ഇനിയുണ്ടാകില്ല: ജയകുമാർ

തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള പോലെയുള്ള സംഭവങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിൽ ഉണ്ടാകില്ലെന്ന് ബോർഡിന്റെ പ്രസിഡന്റായി ചുമതലയേറ്റ കെ.ജയകുമാർ പറഞ്ഞു. ഭക്തരുടെ വിശ്വാസം ഇനി വ്രണപ്പെടില്ല.

അത്തരത്തിലുള്ള ചില കാര്യങ്ങൾ സംഭവിച്ചുവെന്നതു വാസ്തവമാണ്. ആ സ്ഥിതിക്കു മാറ്റംവരും. ഭക്തർക്കു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി ദേവസ്വം ബോർഡിനെ മാറ്റും – അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡ് അംഗമായി മുൻമന്ത്രിയും സിപിഐ പ്രതിനിധിയുമായ കെ.രാജുവും ചുമതലയേറ്റു. English Summary:
Sabarimala Gold Scam Case, Vasu Blames \“Clerical Error\“: Sabarimala gold theft case involves allegations against Travancore Devaswom Board former president N.Vasu regarding the gold covering corruption. Vasu claims the error was clerical and occurred after his tenure, while the special investigation team alleges conspiracy. The Travancore Devaswom Board assures such incidents won\“t recur under the new president, K. Jayakumar.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210