search

ഉയിരെടുക്കും ഉയരപ്പാത

cy520520 1 hour(s) ago views 106
  



ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ അരൂർ– തുറവൂർ റൂട്ടിൽ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡറുകൾ വാഹനത്തിനു മുകളിലേക്കു വീണു പിക്കപ് വാൻ ഡ്രൈവർ മരിച്ച സംഭവം കേരളത്തെ ഞെട്ടിക്കുന്നതായി.   

ആലപ്പുഴ ജില്ലയിൽ എരമല്ലൂർ ജംക്‌ഷനു സമീപമാണ് 80 ടൺ ഭാരമുള്ള കോൺക്രീറ്റ് ഗർഡറുകൾ പിക്കപ് വാനിനു മുകളിൽവീണ് ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. ഉയരപ്പാതയുടെ തൂണുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്‌ഥാപിക്കുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സുരക്ഷയൊരുക്കാതെയുള്ള നിർമാണപ്രവർത്തനങ്ങളാണു ജീവൻ നഷ്ടമാകാൻ കാരണമെന്നതു വ്യക്തമാണ്. ഇത്രയും ഭാരമുള്ള ഗർഡർ തൂണുകൾക്കു മുകളിൽ സ്ഥാപിക്കുന്ന ജോലി നടക്കുമ്പോഴും ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടു എന്നതും ഗുരുതര വീഴ്ചയാണ്.

  • Also Read ദേശീയപാതയിലേക്ക് വീണത് 80 ടൺ ഭാരവും 32 മീറ്റർ നീളവുമുള്ള രണ്ട് ഗർഡറുകള്‍; പൊളിക്കാനെടുത്തത് 7 മണിക്കൂർ   


ഇന്നലെ പുലർച്ചെ 2.30ന് ആയിരുന്നു അപകടം. എന്നാൽ, അപകടസ്‌ഥലത്തു നിർമാണസാമഗ്രികൾ കൂടിക്കിടന്നതിനാൽ വാഹനത്തിനുമേൽ പതിച്ച ഗർഡറുകൾ ഉയർത്തിമാറ്റാൻ സാധിച്ചില്ല. രാവിലെ 6.30ന് ആണ് ഗർഡറുകൾ മാറ്റി വാഹനത്തിൽനിന്നു മൃതദേഹം പുറത്തെടുക്കാനായത്. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻപോലും കഴിയാത്ത രീതിയിലാണു നിർമാണം നടക്കുന്നതെന്നതും ഗുരുതര സുരക്ഷാവീഴ്ചയാണ്.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആലപ്പുഴ ജില്ലയിൽത്തന്നെ ഗർഡർ തകർന്നുവീണു മുൻപും അപകടങ്ങൾ ഉണ്ടായിട്ടും നിർമാണസമയത്തു ഗതാഗതം നിയന്ത്രിക്കാനോ മുൻകരുതലെടുക്കാനോ തയാറാകാതിരുന്നത് എന്തുകെ‍ാണ്ടാണ്? ദേശീയപാതയിൽ ആലപ്പുഴ ബൈപാസ് മേൽപാലം നിർമാണത്തിനായി രണ്ടു തൂണുകൾക്കിടയിൽ സ്ഥാപിച്ച 4 കോൺക്രീറ്റ് ഗർഡറുകൾ തകർന്നുവീണത് ഈ വർഷം മാർച്ചിലാണ്. നിർമാണത്തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡുകൾക്കു മുകളിലേക്കാണു ഗർഡറുകൾ പതിച്ചത്. ഷെഡിനുള്ളിലും മറ്റും ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.   

  • Also Read ദേശീയപാതയോരത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത് വൈകുന്നു   


ദേശീയപാത 66ൽ, ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്റർ ദൂരത്ത് മൂന്നു വർഷത്തിനിടെ 42 പേർക്കാണു വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഇത്രയേറെപ്പേർക്കു ജീവൻ നഷ്ടമായിട്ടും ആവശ്യമായ സുരക്ഷാനടപടികൾ കൈകെ‍ാണ്ടിട്ടില്ലെന്നതു ക്രൂരമായ അനാസ്ഥതന്നെയാണ്. നേരത്തേ നാലുവരിപ്പാതയായിരുന്നപ്പോഴും തിരക്കുണ്ടായിരുന്ന റോഡിൽ ഉയരപ്പാത നിർമാണം കാരണം വീതി കുറയുകകൂടി ചെയ്തതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. ഉയരപ്പാതയ്ക്കായി പൈലിങ് നടത്തുമ്പോൾ ചെളിയും വെള്ളവും റോഡിലേക്ക് ഒഴുകി ഇരുചക്രവാഹന യാത്രികരും കാൽനടക്കാരും തെന്നിവീഴുന്നതും പതിവാണ്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണുമറിഞ്ഞു വലിയ വാഹനങ്ങൾക്കടിയിൽപെട്ടാണു ഭൂരിഭാഗം അപകടമരണങ്ങളും.   

ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്തുകൂടി കടന്നുപോകുന്ന വാഹനങ്ങൾക്കു മുകളിലേക്കു കോൺക്രീറ്റ് കട്ടകളും മറ്റു അടർന്നുവീണു പലവട്ടം വാഹനങ്ങൾക്കു കേടു സംഭവിച്ചിട്ടുണ്ട്. മുന്നറിയിപ്പു ബോർഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ പാതയിൽ ഉറപ്പാക്കണമെന്ന ആവശ്യത്തിൽ ഇനിയും നടപടിയായിട്ടില്ല. അരൂർ - തുറവൂർ ഉയരപ്പാതയുടെ നിർമാണത്തിൽ ദേശീയപാത അതോറിറ്റിയെ വിമർശിച്ച ഹൈക്കോടതി, ജനങ്ങൾക്ക് ഒരു വിലയും നൽകാതെയാണ് നിർമാണം നടക്കുന്നതെന്നും കഴിഞ്ഞവർഷം ജൂലൈയിൽ പറയുകയുണ്ടായി.   

ദേശീയപാത 66ന്റെ നിർമാണപ്രവർത്തനങ്ങൾക്കിടെ തുടർച്ചയായി അപകടങ്ങളുണ്ടാകുന്നുണ്ട്. ഏറ്റവുമെ‍ാടുവിലായി, കൊല്ലം ബൈപാസിൽ ടിപ്പർ ലോറിയിൽനിന്നിറക്കിയ മണ്ണിനടിയിൽപെട്ട് അതിഥിത്തൊഴിലാളിക്കു ദാരുണാന്ത്യമുണ്ടായതു കഴിഞ്ഞദിവസമാണ്. നിർമാണസ്ഥലത്തു മതിയായ വെളിച്ചമോ സുരക്ഷാസംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും പറയുന്നു.   

ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (ഐആർസി) നിശ്ചയിച്ച മാർഗനിർദേശങ്ങൾ പാലിച്ചാണ് ദേശീയപാതകളുടെ രൂപകൽപന, നിർമാണം, പരിപാലനം എന്നിവ നടത്തുന്നതെങ്കിൽ ഇത്രയേറെ നിർമാണത്തകരാറുകളും തുടർഅപകടങ്ങളുമെ‍ാക്കെ ഉണ്ടാകുന്നത് എങ്ങനെയാണ്? ദേശീയപാത നിർമാണത്തിൽ കേരളത്തിൽ 5 വർഷത്തിനിടെ സംഭവിച്ച വീഴ്ചകളും അവയുടെ കാരണങ്ങളും കണ്ടെത്താൻ ശാസ്ത്രീയ, സാങ്കേതിക പഠനങ്ങൾ നടത്തിയിട്ടില്ലെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ജൂലൈയിൽ ലോക്സഭയിൽ പറഞ്ഞതുകൂടി ഓർമിക്കേണ്ടതുണ്ട്.   

ദേശീയപാത 66ൽ നിർമാണത്തിനിടെയുണ്ടാകുന്ന തുടർച്ചയായ അപകടങ്ങൾക്കു ശാശ്വത പരിഹാരമുണ്ടായേതീരൂ. അരൂർ – തുറവൂർ ഉയരപ്പാത നിർമാണം എത്രയുംവേഗം പൂർത്തീകരിച്ച് ഈ നരകയാതനയിൽനിന്നു യാത്രക്കാരെ മോചിപ്പിക്കുകയും വേണം. English Summary:
Aroor-Turavoor Flyover: Recurring Accidents and the Unanswered Questions on Safety
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100