search

ഡൽഹി സ്ഫോടനം: അന്വേഷണം ദുബായിലേക്കും, ജയ്ഷെയുമായി ബന്ധമുണ്ടെന്ന് കരുതുന്നവർ പാക്കിസ്ഥാന്‍ സന്ദർശിച്ചുവെന്ന് വെളിപ്പെടുത്തൽ

Chikheang 1 hour(s) ago views 510
  



ന്യൂഡൽഹി∙ 13 പേരുടെ മരണത്തിന് കാരണമായ ഡൽഹി കാർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ പ്രതികൾക്ക് ബന്ധമുള്ളതായി കണ്ടെത്തൽ. ദുബായിൽ താമസിക്കുന്ന ചിലർക്ക് ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരിൽ ചിലർ തുർക്കിയിലും പാക്കിസ്ഥാനിലും താമസിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.  

  • Also Read ‘സ്ഫോടന കേസിലെ കുറ്റവാളികൾക്ക് കർശന ശിക്ഷ; ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് ചിന്തിക്കാൻ ആരും ധൈര്യപ്പെടരുത്’   


ശ്രീനഗറിൽ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് അറസ്റ്റിലായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അന്വേഷണ സംഘത്തിന് പുതിയ സൂചന ലഭിച്ചത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ ഡോ. റാത്തർ ചോദ്യം ചെയ്യലിനിടെ, സഹോദരൻ മുസാഫർ റാത്തർ ദുബായിൽ‌ എത്തുന്നതിന് 2 മാസം മുൻപ് പാക്കിസ്ഥാനിലേക്കു പോയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മുസാഫർ റാത്തറിന് ജയ്‌ഷെ മുഹമ്മദുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

  • Also Read ‘യുഎസ് സഹായം വാഗ്ദാനം ചെയ്തു, എന്നാൽ ഇന്ത്യയ്ക്ക് അതാവശ്യമില്ല’: ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികരിച്ച് മാർക്കോ റൂബിയോ   


മുസാഫർ റാത്തർ പാക്കിസ്ഥാനിൽ വച്ച് ആരെയെല്ലാം കണ്ടുമുട്ടിയെന്നതാണ് ഇനി കണ്ടെത്തേണ്ടത്. നവംബർ 6ന് യുപിയിൽ നിന്ന് അറസ്റ്റിലായ ഡോ. ആദിൽ അഹമ്മദ് ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് ഡോക്ടറായി ജോലി ചെയ്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലെ തുർക്കി ബന്ധത്തെ കുറിച്ചും ആദിൽ അഹമ്മദ് റാത്തറിൽ നിന്ന് അന്വേഷണസംഘം അറിയാൻ ശ്രമിക്കുന്നുണ്ട്.
    

  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Blast Probe: Delhi blast investigation reveals a Dubai connection, with suspects linked to Jaish-e-Mohammed having traveled to Pakistan.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277