അരൂർ∙ മുട്ടയുമായി എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വരുമ്പോഴാണ് ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണു ഭവനിൽ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് കോണ്‍ക്രീറ്റ് ഗർഡറുകൾ വീണത്. രാത്രി രണ്ടരയോടെ ചന്തിരൂർ ഭാഗത്താണ് അപകടമുണ്ടായത്. 3 ഗർഡറുകൾ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഒരു ഗർഡർ പൂർണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്. മൂന്നര മണിക്കൂറിനുശേഷമാണ് ഗർഡർ ഉയർത്തി വാഹനം പൊളിച്ച് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.
- Also Read എരമല്ലൂരിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നിമാറി; പിക്കപ്പ് വാനിന്റെ മുകളിൽ വീണു, ഒരാൾക്ക് ദാരുണാന്ത്യം
8,000 കിലോയാണ് ഒരു ഗർഡറിന്റെ ഭാരം. 32 മീറ്റർ നീളമുണ്ട്. രാജേഷ് തമിഴ്നാട്ടിൽനിന്ന് മുട്ട എടുത്തശേഷം തിരികെ വരികയായിരുന്നെന്ന് വാഹന ഉടമ പറഞ്ഞു. ഗർഡറുകൾ സ്ഥാപിക്കുന്ന പണിക്കാരുടെ അനാസ്ഥ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. സ്ഥിരം ഡ്രൈവർ വരാത്തതിനാലാണ് രാജേഷ് വാഹനം ഓടിക്കാൻ എത്തിയതെന്നും ഉടമ പറഞ്ഞു. 2 ദിവസം മുൻപാണ് രാജേഷ് തമിഴ്നാട്ടിലേക്ക് പോയത്. ഭാര്യയും 2 മക്കളുമുണ്ട്. വണ്ടിയിൽ രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപകടം ഉണ്ടായതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ചേർത്തല ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ അരൂക്കുറ്റി വഴി അരൂർക്ഷേത്രത്തിന്റെ ഭാഗത്തുകൂടി എറണാകുളത്തേക്ക് വഴി തിരിച്ചു വിട്ടു. എറണാകുളത്തുനിന്നുള്ള വാഹനങ്ങൾ അരൂരിൽനിന്ന് ചേർത്തല വഴി തിരിച്ചുവിട്ടു.
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
- ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
ദുഃഖകരമായ സംഭവമാണെന്ന് അരൂർ എംഎൽഎ ദലീമ ജോജോ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് സാധാരണ നിർമാണം നടക്കുന്നത്. എന്തോ ഒടിഞ്ഞെന്നാണ് അറിയാൻ കഴിയുന്നത്. യാദൃച്ഛികമായി സംഭവിച്ചതാണ്. സുരക്ഷ ഒരുക്കണമെന്ന് കലക്ടറെ നേരത്തെ അറിയിച്ചിരുന്നതായും എംഎൽഎ പറഞ്ഞു.
ഇവിടെ അപകടം സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. അപകടം ചൂണ്ടിക്കാണിച്ചാൽ പരിഹരിക്കാമെന്ന് അധികൃതർ പറയുന്നതല്ലാതെ നടപടി ഉണ്ടാകില്ലെന്നും നാട്ടുകാർ പറഞ്ഞു. English Summary:
Road accident in Alappuzha : Accident claims driver\“s life after concrete girders fall on vehicle. The incident, caused by suspected negligence, has led to traffic diversions and an ongoing investigation. |