search

സ്വകാര്യ വിവരങ്ങളും ലൈവ് ലൊക്കേഷനും ചോർത്തും; അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി ഹാക്കർ ജോയലിന്റെ അടുത്ത സുഹൃത്ത്

deltin33 Yesterday 11:10 views 876
  



പത്തനംതിട്ട ∙ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി കേസിൽ ഒന്നാം പ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിന്റെ അടുത്ത സുഹൃത്ത്. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻഅനൂജ് പട്ടേലിനെ(37) ആണ് പത്തനംതിട്ട സൈബർ പൊലീസ് അഹമ്മദാബാദിലെത്തി അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനു രൂപ ഇവർ തട്ടിപ്പിലൂടെ സമ്പാദിച്ചതായാണ് വിവരം.

  • Also Read തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്, ചുരുളഴിഞ്ഞത് വൻ ഭീകരാക്രമണ പദ്ധതി   


പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിനെ ഒക്ടോബർ 31ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻഅനൂജ്. ഇവരെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.  

  • Also Read എവിടെപ്പോയി വിഴിഞ്ഞത്ത് ഇറക്കിയ 12 ലക്ഷം കണ്ടെയ്നറുകൾ? എക്സിം കാർഗോ അവർക്ക് നേട്ടം; ഇന്ത്യയുടെ ലക്ഷ്യം നേടാൻ 15 തുറമുഖമെങ്കിലും ഇനിയും വേണം   


വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റെക്കോർഡുകളും പ്രതികൾ ചോർത്തിയിരുന്നു. ഈ രീതിയിൽ ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചു. പ്രതികൾക്ക് ഹൈദരാബാദിലെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Gujarat Woman Arrested: Gujarat native Hiral Benanuj Patel was arrested in connection with a large-scale online fraud case involving the illegal collection of private information and call data records. She is a close associate of Adoor hacker Joel V. Jose, who is the first accused in the Pathanamthitta cyber crime case.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069