LHC0088 • 1 hour(s) ago • views 347
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വാർഡിനു പുറത്ത് വരാന്തയിൽ മൂന്നു ദിവസമായി കൊതുകുകടിയേറ്റു കിടക്കുകയാണു താത്തൂർ സ്വദേശി മുഹമ്മദ് (72). കഴിഞ്ഞയാഴ്ച ഹൃദ്രോഗവുമായി എത്തിയതാണ്. ആദ്യം മെഡിസിൻ വാർഡിലെ തറയിലാണു കിടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ കഴിയുന്ന മുഹമ്മദ്.
‘അവിടെ മൂന്നു ദിവസം കിടന്നശേഷം സൂപ്പർ സ്‌പെഷ്യൽറ്റിയിലെ കാർഡിയോളജി വാർഡിനു പുറത്തെ വരാന്തയിലേക്കു മാറ്റി. ഇവിടെ മൂന്നാം ദിവസം. ഹൃദയത്തിൽ 3 ബ്ലോക്കുണ്ടെന്നാണു ഡോക്ടർ പറഞ്ഞത്. ആൻജിയോപ്ലാസ്റ്റി നടത്താൻ അടുത്താഴ്ചത്തേക്കാണു തീയതി കിട്ടിയത്. ഇപ്പോൾ വേദനയ്ക്ക് ഇൻജക്‌ഷനും മരുന്നും തരുന്നുണ്ട്. രണ്ടു വർഷം മുൻപ് ഇവിടെനിന്നുതന്നെ ആൻജിയോപ്ലാസ്റ്റി ചെയ്തതാണ്. വീണ്ടും വേദന തുടങ്ങിയപ്പോഴാണു വന്നത്. കാർഡിയോളജി വാർഡിലും വരാന്തയിലും രോഗികൾ നിറഞ്ഞിരിക്കുകയാണ്’– മുഹമ്മദ് പറയുന്നു. വാർഡുകളിൽ ചികിത്സയ്ക്ക് ഓരോ ദിവസവും ബുദ്ധിമുട്ട് കൂടിക്കൂടി വരുന്നു. പ്രധാന ഗവ. മെഡിക്കൽ കോളജുകളിലെല്ലാം രോഗികളുടെ അവസ്ഥ സമാനം.
- Also Read ‘വിചിത്രമായ പെരുമാറ്റം, പലരും കാണാനെത്താറുണ്ട്’; ഷഹീൻ സയീദിനെ കുറിച്ച് സഹപ്രവർത്തകർ
ഏതു സിസ്റ്റത്തിന്റെ പരാജയമാണിത്?
പക്ഷാഘാതത്തെത്തുടർന്നു തളർന്ന്, സംസാരിക്കാൻ പോലുമാകാത്ത വയോധികനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തറയിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്നത് ഏതു സിസ്റ്റത്തിന്റെ പരാജയമാണ്? തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ പത്താം വാർഡിൽ നമുക്കാ കാഴ്ച കാണാം. മറ്റാരും ആശ്രയമില്ലാത്ത, സ്വകാര്യ ആശുപത്രിയിൽ പോകാൻ ശേഷിയില്ലാത്ത പലരുടെയും ജീവിതാവസ്ഥ നമ്മൾ ‘ഭംഗിയായി’ അവഗണിക്കുന്നു.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
തൃശൂർ മെഡിക്കൽ കോളജിൽ ഇതു പുതിയ കാര്യമല്ല. മെഡിസിൻ വാർഡിലെ കിടക്കകളിൽ രോഗികൾ നിറഞ്ഞാൽ തറ തന്നെയാണ് ആശ്രയം. കട്ടിലിലുള്ളവർ ഡിസ്ചാർജ് ആകുമ്പോഴാണു കട്ടിലിലേക്കു ‘പ്രമോഷൻ’ കിട്ടുക. പക്ഷാഘാതം ബാധിച്ച് ഇടതുകാൽ തളർന്ന തൊഴിയൂർ സ്വദേശി രണ്ടു ദിവസമായി പത്താം വാർഡിലെ തറയിലാണ്. ശനിയാഴ്ച വീട്ടിൽ വച്ചാണു പക്ഷാഘാതമുണ്ടായത്. ആശുപത്രിയിൽ കിടത്താൻ കട്ടിലില്ലാത്തതിനാൽ ഡോക്ടറെ കണ്ടശേഷം വീട്ടിലേക്കു തിരിച്ചുപോയി. രോഗം വഷളായതോടെ ഞായറാഴ്ച വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ പത്താം വാർഡിൽ തറയിൽ പായ വിരിച്ചു കിടക്കുന്ന രോഗികൾ. പക്ഷാഘാതം ഉൾപ്പെടെയുള്ളവ ബാധിച്ചവരും ഇതിലുണ്ട്.
വാർഡിൽ 70 കിടക്കകളാണുള്ളത്. കട്ടിലുകൾ അടുപ്പിച്ചിട്ട് 90 പേരെ കിടത്താൻ ജീവനക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതും നിറയുമ്പോൾ ആളുകൾ തറയിൽ കിടക്കണം. 3 ജനറൽ മെഡിസിൻ വാർഡുകളിലായി 210 കിടക്കകളിൽ 300 പേരെയൊക്കെ കിടത്തുന്നുണ്ട്. അതും തികയുന്നില്ല. വാർഡുകൾ നിറഞ്ഞു കവിയുന്നു.
- Also Read സൺഗ്ലാസിൽ തൊട്ടാൽ! മലയാളി എയർഫോഴ്സ് ഉദ്യോഗസ്ഥയുടെ സൺ ഗ്ലാസ് മോഷണം പോയി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്
ജീവിതം നഷ്ടമായ 7 മണിക്കൂർ
വാഹനാപകടത്തിൽ തലയ്ക്കു ഗുരുതര പരുക്കേറ്റ സുനിൽകുമാർ ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ കാത്തുകിടന്നത് ഏഴു മണിക്കൂർ. ‘മതിയായ ചികിത്സ ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഞങ്ങൾ സ്വകാര്യ ആശുപത്രിയിലേക്കു പോയി. അപ്പോഴേക്കും തലച്ചോറിലെ രക്തസ്രാവം ഗുരുതരമായിരുന്നു’– തുമ്പോളി പാലയ്ക്കൽ വെളി പി.പി. സുനിൽകുമാറിന്റെ (39) സമീപത്തിരുന്നു സഹോദരൻ അനിലും മാതാവ് പുഷ്പമ്മയും പറഞ്ഞു. തലച്ചോറിൽ രണ്ടു ശസ്ത്രക്രിയകൾ നടത്തി. ഇപ്പോഴും ആരോഗ്യം സാധാരണനിലയിലായിട്ടില്ല. വാഹനാപകടത്തിൽ തലയ്ക്കു പരുക്കേറ്റ പി.പി. സുനിൽകുമാർ മാതാവ് പുഷ്പമ്മയോടൊപ്പം.
അപകടങ്ങളുണ്ടാകുമ്പോൾ ചികിത്സ തേടേണ്ട ‘സുവർണ മണിക്കൂറുകളെ’ക്കുറിച്ചു നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. പക്ഷേ, നിർണായകമായ ആ മണിക്കൂറിൽ ചികിത്സ ലഭിക്കുമെന്ന് ഒരുറപ്പുമില്ലെന്ന് സുനിൽകുമാറിന്റെ ജീവിതം പറയും.
എട്ടു മാസം മുൻപ്, ആലപ്പുഴ ആശ്രമം ജംക്‌ഷനിലുണ്ടായ വാഹനാപകടത്തിലാണു സുനിലിനു പരുക്കേറ്റത്. ഉച്ചയ്ക്ക് 12.30ന് സുനിലിനെ ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സിടി സ്കാൻ റിസൽറ്റ് ലഭിച്ചത് വൈകിട്ട് ആറിന്. ‘സിടി സ്കാനെടുത്തു മൂന്നു മണിക്കൂർ കഴിഞ്ഞു ന്യൂറോ സർജൻ വന്നു തലച്ചോറിനു ക്ഷതമുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. പക്ഷേ, ഐസിയു കിടക്കകൾ ഒഴിവില്ല. റിസൽറ്റ് ലഭിച്ച 6 മണി വരെയും ഒരു ചികിത്സയും നൽകിയില്ല. പിന്നീടു ഡോക്ടർ വിളിച്ചു പറഞ്ഞു– ഐസിയു കിടക്ക ഒഴിവുണ്ട്. പക്ഷേ, ശസ്ത്രക്രിയ നടത്തിയാലും തുടർചികിത്സയ്ക്കു കോട്ടയം മെഡിക്കൽ കോളജിലേക്കു പോകേണ്ടി വരും.
ഞങ്ങൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു; രാത്രിതന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 12 ലക്ഷം രൂപ ചെലവായി’– ബന്ധുക്കൾ പറഞ്ഞു. നിർമാണത്തൊഴിലാളിയായ സുനിലിനു പരുക്കേറ്റതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. വീടു പണയത്തിലായി. വായ്പയെടുത്തും എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാരിൽനിന്നു പിരിവെടുത്തുമാണ് പണം സ്വരൂപിച്ചത്. ഇപ്പോഴും ചികിത്സ തുടരുന്നു.
താഴെത്തട്ടിലുള്ള ആശുപത്രികൾ മെച്ചപ്പെടുത്തണം
രണ്ടു കാരണംകൊണ്ടാണു രോഗികൾ മെഡിക്കൽ കോളജുകളിലേക്ക് എത്തുന്നത്. വിദഗ്ധ ചികിത്സ തേടിയും സ്വകാര്യ ആശുപത്രികളിലെ ചെലവു താങ്ങാനാകാത്തതിനാലും.
ഉൾക്കൊള്ളാനാകാത്തവിധം രോഗികളെത്തുമ്പോൾ നിലത്തു കിടത്തേണ്ടിവരുമെന്നതു വാസ്തവമാണ്. പക്ഷേ, പ്രാകൃതരീതിയാണിതെന്നു പറയാതെവയ്യ. രോഗിക്കു കൃത്യമായ പരിചരണം നൽകുന്നതിന് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂത്രവും കഫവും പുറത്തേക്കെടുക്കാനുള്ള ട്യൂബ് ഇടാനും ഡ്രിപ്പ് ഇടാനുമൊക്കെ കട്ടിലിൽ കിടത്തിയാൽ മാത്രമേ സാധിക്കൂ. ശ്വാസംമുട്ടുള്ള രോഗികൾക്കു തലയുയർത്തിവച്ചു കിടക്കേണ്ടിവരും. ഒടിവുള്ളപ്പോൾ കാൽ പൊക്കിവയ്ക്കേണ്ടി വരും. ഇതൊന്നും മനസ്സിലാക്കാതെയല്ല നിലത്തു കിടത്തുന്നത്; നിവൃത്തികേടുകൊണ്ടാണ്.
മികച്ച ഡോക്ടർമാരെ വാർത്തെടുക്കേണ്ട കേന്ദ്രമാണു മെഡിക്കൽ കോളജുകൾ. അവിടെ വിദഗ്ധചികിത്സയ്ക്കൊപ്പം പ്രധാനമായും നടക്കേണ്ടത് അധ്യാപനമാണ്. മെഡിക്കൽ കോളജുകളെ നിർബന്ധമായും റഫറൽ ആശുപത്രികളായി നിലനിർത്തണം. ചികിത്സ നടക്കേണ്ടതു ജില്ല, ജനറൽ ആശുപത്രി മുതൽ താഴോട്ടുള്ള ആശുപത്രികളിലാകണം. സർക്കാർ സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തേണ്ടതും അവിടെയാണ്. ഡോ. കെ.കെ.മുബാറക്ക്, മുൻ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, വയനാട്
ഇന്ന് എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകളായി. എന്നാൽ, പുതുതായി തുടങ്ങിയ മെഡിക്കൽ കോളജുകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ അവിടേക്കു പോകാൻ ജനങ്ങൾ വിമുഖത കാണിക്കുകയാണ്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദയാഘാതം മൂലം മരിച്ച വേണുവിനെ കൊല്ലത്തു മെഡിക്കൽ കോളജുണ്ടായിട്ടും എന്തുകൊണ്ടാണ് തിരുവനന്തപുരത്തേക്കു റഫർ ചെയ്തത്? അതെക്കുറിച്ച് നാളെ English Summary:
critical college series part 1: Hospital overcrowding is a severe problem that leads to inadequate patient care and potential medical negligence. This issue stems from systemic failures within the healthcare system and disproportionately affects those without private insurance, highlighting the urgent need for improved resource allocation and public health infrastructure. |
|