ന്യൂഡൽഹി∙ തിരിച്ചറിഞ്ഞവരുടെ നിലവിളികൾ, തിരിച്ചറിയാൻ കഴിയാത്തവരുടെ വേദന. മൗലാന ആസാദ് മെഡിക്കൽ കോളജ് മോർച്ചറിയുടെ മുന്നിലേക്ക് ഒരുമിച്ചൊഴുകിയത് സങ്കടക്കടൽ. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും ബന്ധുക്കൾ കാത്തുനിൽക്കുന്നു. ഉത്തർപ്രദേശിലെ ഝൻഝനിൽ കോസ്മറ്റിക് ഷോപ്പ് നടത്തിയിരുന്ന നുഹ്മാൻ അൻസാരി (29) സാധനങ്ങൾ വാങ്ങാനാണ് ഡൽഹിയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി വീട്ടുകാരെ തേടിയെത്തിയത് നുഹ്മാന്റെ മരണ വാർത്ത.
Also Read നോക്കിൽ ഭീകരപ്രവർത്തനം; വാക്കിൽ ‘സംഭവം’ മാത്രം
പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം പുറത്തിറക്കിയപ്പോൾ സമയം 12. ആംബുലൻസിനെ അനുഗമിക്കുന്ന കാറിലേക്കു കയറുമ്പോൾ ഒപ്പമുണ്ടായിരുന്ന ആളുടെ ചുമലിൽ തട്ടി നുഹ്മാന്റെ പിതാവ് മുഹമ്മദ് അൻസാരി അകലെ എൽഎൻജെപി ആശുപത്രിയിലേക്കു വിരൽ ചൂണ്ടി. ‘സാരമില്ല, ഞാനുണ്ടല്ലോ’ എന്നു തോന്നിപ്പിച്ച ഒരു നോട്ടം കൊണ്ട് അയാൾ ആശ്വസിപ്പിക്കുന്നു. വൃക്കരോഗം ബാധിച്ച മൂത്ത മകൻ 6 മാസമായി അവിടെ ചികിത്സയിലാണ്. സഹോദരനെ കണ്ടതിനു ശേഷമാണ് നുഹ്മാനും സുഹൃത്തും ചെങ്കോട്ടയുടെ സമീപത്തേക്കു പോയത്.
ആശുപത്രി ഗേറ്റിനു മുന്നിൽ വന്നുനിന്ന റിക്ഷയിൽനിന്ന് അലറിക്കരഞ്ഞ് ഇറങ്ങിയ തനൂജ മോർച്ചറിയുടെ ഗേറ്റിലേക്കോടി. ചെങ്കോട്ടയ്ക്കു സമീപം റിക്ഷ ഓടിച്ചിരുന്ന ജുമാന്റെ(35) ഭാര്യയാണ്. മരിച്ചവരുടെ കൂട്ടത്തിൽ ജുമാനില്ലെന്നാണ് ആദ്യം അകത്തു കയറിയ ബന്ധുക്കൾ പറഞ്ഞത്. പക്ഷേ, മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് കണ്ട് തനൂജയും മകളും ജുമാനെ തിരിച്ചറിഞ്ഞു. അതോടെ കൂട്ടക്കരച്ചിലുയർന്നു.
Also Read മൗനനിഴലിൽ മഹാനഗരം: തിരക്കു നിറഞ്ഞ ചെങ്കോട്ട പരിസരത്തും ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ഇന്നലെ നിശ്ശബ്ദത മാത്രം
ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ബിഹാറിലെ സമസ്തിപുർ സ്വദേശി പങ്കജ് കുമാർ സൈനിയുടെ വീട്ടിൽ വിളിച്ചു മരണവിവരമറിയിച്ചത് ചെങ്കോട്ടയ്ക്കു സമീപത്തെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ നിന്നാണ്. സ്ഫോടനത്തിൽ പങ്കജിന്റെ തല തകർന്നിരുന്നെന്നു ബന്ധു രാംദേവ് സൈനി പറഞ്ഞു. ‘മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാൻ പറ്റാത്ത നിലയിലായിരുന്നു. ചിന്നിച്ചിതറി വാരിക്കെട്ടിയ നിലയിലായിരുന്നു ചിലരുടെ ശരീരം’– മോർച്ചറിക്കു മുന്നിലെ സെക്യൂരിറ്റി ജീവനക്കാരൻ കമൽ സിങ് പറഞ്ഞു. English Summary:
Delhi Bomb Blast: Delhi blast news reports on the emotional scenes outside Maulana Azad Medical College mortuary following the Red Fort blast. Relatives of the deceased and missing persons gathered, facing the grim task of identifying their loved ones amidst the devastation.