ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ സർക്കാരിന്റെ 27–ാമത് ഭരണഘടന ഭേദഗതി ബിൽ പ്രകാരം രാജ്യത്തിന്റെ കരസേനാ മേധാവി അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ. സൈന്യത്തിന്റെ മൊത്തത്തിലുള്ള കമാൻഡറായി ചുമതലയേൽക്കുന്ന അസിം മുനീർ പ്രതിരോധ സേനാ മേധാവിയായി പുതിയ സ്ഥാനമേൽക്കും.
Also Read പാക്കിസ്ഥാനിൽ കോടതിക്കുമുന്നിൽ കാർ പൊട്ടിത്തെറിച്ചു; 12 മരണം, ചാവേറാക്രമണമെന്ന് റിപ്പോർട്ട്
പാക്കിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 യുമായി ബന്ധപ്പെട്ട ഭേദഗതികളാണ് തിങ്കളാഴ്ച പാസ്സാക്കിയത്. നിലവിൽ ആർട്ടിക്കിൾ 243 പ്രകാരം സായുധ സേനകളുടെ നിയന്ത്രണവും കമാൻഡും ഫെഡറൽ ഗവൺമെന്റിനും, സായുധ സേനകളുടെ പരമോന്നത കമാൻഡ് പ്രസിഡന്റിന്റെ അധികാരത്തിലുമാണ്. എന്നാൽ പുതിയ ഭേദഗതി പ്രകാരം സായുധ സേനകളുടെ നിയന്ത്രണം പ്രതിരോധ സേനാ മേധാവിക്ക് നൽകുകയാണ്.
കൂടാതെ, ഭരണഘടന ബന്ധപ്പെട്ടുള്ള കേസുകൾ സുപ്രീം കോടതി പരിഗണിക്കില്ലെന്നും പകരം സർക്കാർ നിയമിക്കുന്ന ജഡ്ജിമാർ ഉൾപ്പെടുന്ന ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണല്‍ കോടതിയുടെ പരിഗണയിലായിരിക്കുമെന്നും ദേദഗതിയിൽ പറയുന്നു.
ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Constitutional Amendment: Pakistan Constitution Amendment grants more power to Asim Munir. The amendment designates Munir as the Defence Forces Commander, shifting control of armed forces to this position. The constitution also stipulates that cases will be handled by the Federal Constitutional Court.