കണ്ണൂർ ∙ കോർപ്പറേഷൻ സീറ്റ് വിഭജനം യുഡിഎഫിന് കീറാമുട്ടിയാകുന്നു. വാരം ഡിവിഷൻ വേണമെന്ന ആവശ്യത്തിൽ മുസ്‌ലിം ലീഗ് കടുംപിടുത്തം തുടരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. സീറ്റ് വിഭജനത്തിൽ തൽസ്ഥിതി തുടരാനാണ് കെപിസിസി നേതൃത്വം ഡിസിസിക്ക് നൽകിയ നിർദേശം. ലീഗും വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ വന്നതോടെ കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം കടുത്ത പ്രതിസന്ധിയിലായി.
Also Read ദീപ്തി മേരിയും സീനാ ഗോകുലനും ഷൈല തദേവൂസും; കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക
ആദ്യഘട്ടത്തിൽ 5 സീറ്റാണ് ലീഗ് കൂടുതൽ ചോദിച്ചത്. മൂന്നെങ്കിലും വേണമെന്ന് പിന്നീട് അറിയിച്ചു. എന്നാൽ വാരം ഡിവിഷൻ കിട്ടിയേ തീരൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. ഇതിനിടെ വാരം ഡിവിഷൻ ലീഗിന് വാഗ്ദാനം ചെയ്തുകൊണ്ട് മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി നൽകിയ കത്ത് ലീഗ് പുറത്ത് വിട്ടു. വാരം ഡിവിഷൻ നൽകുമ്പോൾ തത്തുല്യമായ സീറ്റ് ലീഗ് പകരം തരണമെന്ന് കത്തിൽ ഉണ്ടെന്ന് കോൺഗ്രസും പറയുന്നു. വാരം ഡിവിഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് അടുത്ത തിരഞ്ഞെടുപ്പിൽ വാരം വിട്ടുനൽകാമെന്നും തത്തുല്യമായ സീറ്റ് ലീഗ് കോൺഗ്രസിന് നൽകണമെന്നും 2020 നവംബറിൽ ധാരണയായത്.
Also Read തിരഞ്ഞെടുപ്പില്ലാതെ മട്ടന്നൂർ, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണം; പഞ്ചായത്തും മുനിസിപ്പാലിറ്റിയും അല്ലാതെ ഏറെനാൾ; സമയമായാൽ ‘നിയമസഭാ മോഡൽ’
വാരത്തിന് പകരം പള്ളിപ്രം അല്ലെങ്കിൽ അതിരകം ഡിവിഷൻ കിട്ടണം എന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ സിറ്റിങ് സീറ്റായ വലിയന്നൂർ നൽകാമെന്നാണ് ലീഗ് പറയുന്നത്. ഈ ഡിവിഷൻ ഇത്തവണ പട്ടിക ജാതി സംവരണമാണ്. ഡിവിഷൻ വിഭജനം നടന്നതിനാൽ ഈ സീറ്റിൽ ജയിക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ലീഗും കോൺഗ്രസും രണ്ട് വട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇനി ചർച്ച വേണ്ട എന്ന നിലപാടിലലാണ് ലീഗ്. ഇതോടെയാണ് കോർപറേഷനിലെ സീറ്റ് വിഭജനം ത്രിശങ്കുവിലായത്. സംസ്ഥാനത്ത് യുഡിഎഫിന് ആകെ ഭരണമുള്ള കോർപറേഷനാണ് കണ്ണൂർ. ലീഗും കോൺഗ്രസും ഇടഞ്ഞാൽ എൽഡിഎഫിന് എളുപ്പത്തിൽ ഭരണം പിടിക്കാൻ സാധിക്കും. അതിനാൽ വളരെ കരുതലോടെയാണ് യുഡിഎഫ് നേതാക്കൾ നീങ്ങുന്നത്.
ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
UDF Seat Sharing Crisis in Kannur Corporation: The Muslim League\“s persistence on the Varam division is causing a stalemate in discussions. UDF leaders are proceeding with caution, as a rift between the League and Congress could make it easier for LDF to gain power in the state\“s only UDF-governed corporation.