search

ട്രാഫിക് നിയമലംഘനത്തിന് ബൈക്കുകാരന് പിഴ വന്നത് 20 ലക്ഷം! പൊലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്...

Chikheang 1 hour(s) ago views 494
  



ആഗ്ര∙ ട്രാഫിക് നിയമലംഘനത്തിന് പരമാവധി എത്ര രൂപ പിഴ വരും? ഒരുപാടു തവണ നിയമം ലംഘിച്ചാൽ ഒരുപക്ഷേ പിഴത്തുക പതിനായിരമൊക്കെ കടന്നെന്നു വരും. എന്നാൽ, യുപിയിലെ ഒരു ബൈക്കുകാരന് നിയമലംഘനത്തിനു ലഭിച്ച ചലാൻ കണ്ടാൽ ആരുമൊന്നു ഞെട്ടും. 20.74 ലക്ഷം രൂപ അടയ്ക്കണമെന്നു കാണിച്ചാണ് മുസഫർനഗറിലെ അൻമോൽ സംഗൽ എന്നയാൾക്ക് നോട്ടീസ് വന്നത്.  

  • Also Read കാട്ടുപന്നി കുറുകെച്ചാടി; കാർ പാടത്തേക്കു മറിഞ്ഞ് 3 മരണം; അപകടത്തിൽപെട്ടത് യാത്രപോയ സുഹൃത്തുക്കൾ   


ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കൽ, ലൈസൻസ് ഇല്ല, വാഹനത്തിന് സർട്ടിഫിക്കറ്റുകൾ ഇല്ല തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ടായിരുന്നു. എന്നാലും പിഴ ലക്ഷങ്ങൾ പിന്നിട്ടത് എങ്ങനെയെന്നത് സംബന്ധിച്ച് ആർക്കും ഒരു പിടിയും കിട്ടിയില്ല. ചലാൻറെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഇതോടെ സംഭവം അന്വേഷിച്ച് പൊലീസ് തന്നെ രംഗത്തെത്തി.  

  • Also Read കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?   


ഗാന്ധി കോളനി പൊലീസാണ് അൻമോൽ സംഗലിന് പിഴയിട്ടത്. എന്നാൽ, പിഴയിട്ടപ്പോൾ ചെറിയൊരു അബദ്ധം പറ്റിയെന്നു മാത്രം. യഥാർഥത്തിൽ 4000 രൂപ മാത്രമായിരുന്നു പിഴ. മോട്ടോർ വാഹന നിയമത്തിലെ 207ാം വകുപ്പ് പ്രകാരമായിരുന്നു പൊലീസ് നടപടിയെടുത്തത്. പൊലീസുകാരൻ ചലാൻ തയാറാക്കിയപ്പോൾ വകുപ്പിന്റെ നമ്പറും അബദ്ധത്തിൽ പിഴയോടൊപ്പം എഴുതി. ഇതോടെ പിഴത്തുക 2074000 ആയി. ഇക്കാര്യം പരിശോധനയിൽ വ്യക്തമായതായും പിഴത്തുക 4000 ആക്കി പുതിയ ചലാൻ അയച്ചെന്നും ട്രാഫിക് എസ്പി അതുൽ ചൗബേ പറഞ്ഞു.
(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @S1Mathematician എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
UP Biker Receives ₹20 Lakh Traffic Challan Due to Police Mistake: Traffic violation fine in UP made headlines when a biker, Anmol Sangal, received a challan for ₹20.74 Lakhs due to a clerical error, which was later corrected to ₹4000 by the traffic police.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277