മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
തിരുവനന്തപുരം മെട്രോ 2029ൽ; 8,000 കോടിരൂപ ചെലവ്, 60% വായ്പ; ഭാവിയിൽ ആറ്റിങ്ങലിലും നെയ്യാറ്റിന്‍കരയിലും – വായന പോയവാരം ലോക്നാഥ് ബെഹ്റ. ചിത്രം: മനോരമ
തലസ്ഥാന നഗരത്തിലെ മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ. 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും ഡൽഹിയിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ ബെഹ്‌റ പറഞ്ഞു. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
മേൽചുണ്ട് കീറി, കിടക്ക മുഴുവൻ ചോര, തുടകളിൽ കടിച്ചു: മുൻ പങ്കാളിയുടെ ഞെട്ടിക്കുന്ന പീഡനങ്ങൾ വെളിപ്പെടുത്തി നടി ജസീല; വിഡിയോ ജസീല പർവീൺ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങൾ
മുൻ പങ്കാളിയായ ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടി ജസീല പർവീൺ. താൻ നേരിട്ട അതിക്രമങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാവുകയാണ്. തനിക്ക് നിയമപരമായ പിന്തുണയും മാർഗനിർദ്ദേശവും തേടാനാണ് താൻ ഈ വിഷയം പങ്കുവെക്കുന്നതെന്ന് ജസീല കുറിച്ചു. പങ്കാളിയുടെ മർദനത്തിൽ മുറിഞ്ഞുപോയ ചുണ്ടിന്റെ ചിത്രവും ബെഡിൽ നിറയെ രക്തം ഒഴുകിക്കിടക്കുന്ന മറ്റൊരു ചിത്രവും നടി പങ്കുവച്ചു
പൂർണരൂപം വായിക്കാം
മോഹന്‍ലാൽ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയത് 20 സെക്കന്‍ഡിൽ; വിഡിയോ വൈറൽ കൊച്ചി രാജ്യാന്തര വിമാനത്താവളം(CIAL) പങ്കുവച്ച വിഡിയോയിൽ നിന്ന്
അഭിനയം പോലെ അനായാസം നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നടന്നു പോവുകയാണ് മോഹന്‍ലാല്‍. കൊച്ചി രാജ്യാന്തര വിമാനത്താവള(CIAL) അധികൃതര്‍ തന്നെയാണ് മോഹൻലാലിന്റെ ഈ വിഡിയോ പുറത്തുവിട്ടത്. ലാലേട്ടനെ പോലെ സിനിമകളില്‍ അനായാസം അഭിനയിക്കാനാവില്ലെങ്കിലും അനായാസമായി കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ നിങ്ങള്‍ക്കും പൂര്‍ത്തിയാക്കാനാവും. അതും 20 സെക്കന്‍ഡിനുള്ളില്‍!
പൂർണരൂപം വായിക്കാം
ക്രിക്കറ്റ് കിരീടം തലവര മാറ്റി: ഇപ്പോൾ സോഷ്യൽമീഡിയ സ്റ്റാർ, ആസ്തി കോടികൾ! പുതിയ വീട് വാങ്ങി ജമീമ റോഡ്രിഗസ് Img credit- Instagram @Jemimah Rodrigues
ഒരാളുടെ തലവര മാറാൻ എത്രസമയം വേണം? ഒരു മാച്ച് മതിയെന്ന് ക്രിക്കറ്റ് താരം ജമീമ പറയും. ലോകകപ്പ് സെമിഫൈനലിലെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിനെ ഫൈനലിൽ എത്തിച്ചതോടെ ജമീമയുടെ സ്റ്റാർഡം കുതിച്ചുയർന്നു. ഒടുവിൽ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടപ്പോൾ ഇപ്പോൾ പരസ്യബ്രാൻഡുകൾ കോടികളുമായി ജമീമയുടെ പിറകെനടക്കുന്നു
പൂർണരൂപം വായിക്കാം
ബാങ്ക് ജപ്തി ചെയ്ത പറമ്പിൽ നിന്ന് അനീഷിന് ലക്ഷങ്ങൾ വരുമാനം! വേണ്ടുവോളം വായ്പ നൽകാൻ പിന്നാലെ ബാങ്കുകളും! Representative image. Photo Credit:klebercordeiro/istockphoto.com
പ്രതിസന്ധികളോടു പടവെട്ടി, കൃഷിയിൽ വിജയത്തിന്റെ പൊൻകതിർ കൊയ്ത കർഷകനെത്തേടി സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് എത്തിയിരിക്കുന്നു. ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി.അനീഷ് ആണ് ‘കേരളപ്രഭ’ പുരസ്കാരം നേടിയിരിക്കുന്നത്. ഒരിക്കൽ ജപ്തി നേരിട്ട 5 ഏക്കർ സ്വന്തം ഭൂമിയും പാട്ടത്തിനെടുത്ത 15 ഏക്കറും ചേർന്ന കൃഷിയിടത്തിൽനിന്നാണ് ഈ വിജയഗാഥ എന്നതും ശ്രദ്ധേയം.
പൂർണരൂപം വായിക്കാം
ഹൃദ്രോഗമുണ്ടോ? ആദ്യ ലക്ഷണങ്ങൾ കണ്ണുകളിൽ പ്രകടമാകും: പഠനം. Representative image. Photo Credit:klebercordeiro/istockphoto.com
കണ്ണുകൾ ഹൃദയാരോഗ്യം വെളിവാക്കുന്ന ജാലകങ്ങളാണ്. നേത്രപരിശോധനയിൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രാരംഭലക്ഷണങ്ങൾ അറിയാൻ സാധിക്കുമെന്ന് പഠനം, റെറ്റിനയിലുണ്ടാകുന്ന മാറ്റം, അതായത് രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ക്രമക്കേടുകൾ, ഉയർന്ന രക്തസമ്മർദ്ദം ഇവയെല്ലാം കണ്ണിന്റെ പരിശോധനയിൽ കണ്ടെത്തുന്നത് രോഗം നേരത്തെ നിർണയിക്കാൻ സഹായകമാകും.
പൂർണരൂപം വായിക്കാം
വെള്ളത്തിൽ കുതിർക്കാതെ കടല വേവിക്കാനിതാ അടിപൊളി ട്രിക്ക് Image credit:Samson Varghese/Shutterstock
പുട്ടിനും അപ്പത്തിനും ദോശയ്ക്കും കിടിലൻ കോമ്പിനേഷനാണ് കടലക്കറി.തലേന്ന് കടല വെള്ളത്തിൽ കുതിർക്കാൻ മറന്നാൽ സംഗതി കുഴയും. ഇനി ടെൻഷൻ വേണ്ട, വെള്ളത്തിൽ കുതിർക്കാതെയും കടല വേവിച്ചെടുക്കാവുന്നതാണ്. ചില നുറുങ്ങുവിദ്യകൾ പ്രയോഗിക്കാം
പൂർണരൂപം വായിക്കാം
ഈ രാജ്യം അൽ ഖായിദയുടെ കൈകളിലേക്ക്... ആദ്യമായി അധികാരം പിടിക്കുമോ ഭീകരസംഘടന; മുന്നറിയിപ്പ് Image Credit: Canva AI
കുപ്രസിദ്ധ രാജ്യാന്തര ഭീകരസംഘടനയായ അൽ ഖായിദ തങ്ങളുടെ 4 പതിറ്റാണ്ടു നീണ്ട ചരിത്രത്തിലാദ്യമായി ഒരു രാജ്യത്തിന്റെ അധികാരം പിടിക്കാനൊരുങ്ങുകയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. ആഫ്രിക്കൻ രാജ്യമായ മാലിയിലാണ് അൽ ഖായിദയുടെ അനുചരർ എന്നു വിളിക്കാവുന്ന ജെഎൻഐഎം എന്ന ഭീകരസംഘടന ശക്തിപ്രാപിക്കുന്നത്. മാലിയുടെ തലസ്ഥാനമായ ബമാകോ ഏതു നിമിഷവും ജെഎൻഐഎം പിടിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
പൂർണരൂപം വായിക്കാം
വിചിത്ര സംഭവം; വിശന്നാൽ വിഷത്തവളെ ഭക്ഷണമാക്കും പാമ്പുകൾ Royal Ground Snake (Erythrolamprus reginae) (Photo:X/@mbystoma)
വിശന്നു ചാവാൻ തുടങ്ങുമ്പോൾ മുന്നിലെത്തുന്നത് വിഷമടങ്ങിയ ഭക്ഷണമാണെങ്കിലോ? അങ്ങനെയൊരു അവസ്ഥ വന്നാൽ ചില പാമ്പുകൾ വിശപ്പിനു തന്നെ മുൻഗണന നൽകും. ആകാവുന്ന വിധത്തിൽ വിഷം നീക്കി ഭക്ഷണം കഴിക്കുകയും ചെയ്യും. കൊളംബിയൻ ആമസോണിലെ ഗവേഷകരാണ് റോയൽ ഗ്രൗണ്ട് സ്നേക്കുകളുടെ ഈ സവിശേഷ സ്വഭാവം കണ്ടെത്തിയിരിക്കുന്നത്. വിഷത്തവളകളെ പാമ്പുകൾക്ക് ഭക്ഷണമായി നൽകി അവർ പരീക്ഷണം നടത്തുകയായിരുന്നു.
പൂർണരൂപം വായിക്കാം
വനിതാ ലോകകപ്പിന് ഇരട്ടി മധുരം, ഇന്ത്യൻ ടീം അംഗങ്ങൾക്ക് സിയാറ സമ്മാനിക്കാൻ ടാറ്റ Tata Sierra
ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ അംഗങ്ങൾക്കെല്ലാം സിയാറ സമ്മാനിക്കാൻ ടാറ്റ മോട്ടോഴ്സ്. ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ഉയർന്ന മോഡൽ ടീം അംഗങ്ങൾക്ക് നൽകുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇതോടെ ടാറ്റ സിയാറയുടെ ആദ്യ ബാച്ചിന്റെ ഉടമകളായി മാറും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
LISTEN ON |