search

അനുവദിച്ച ഡിഎ 2023ലേത് എന്ന് മന്ത്രിസഭാക്കുറിപ്പ്; പ്രാബല്യത്തീയതി ഉൾപ്പെടുത്താത്തത് കുടിശിക ചോദിക്കാതിരിക്കാൻ

deltin33 5 hour(s) ago views 162
  



തിരുവനന്തപുരം ∙ സംസ്ഥാനസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കഴിഞ്ഞ മാസം മുതൽ അനുവദിച്ച 4 % ഡിഎ/ഡിആർ 2023 ജനുവരി 1 മുതൽ നൽകാനുള്ളതാണെന്നു വ്യക്തമാക്കി മന്ത്രിസഭാക്കുറിപ്പ്. ഏതു കാലയളവിലെ ഡിഎ ആണു പ്രഖ്യാപിക്കുന്നതെന്ന് നേരത്തേ 5 തവണ ഡിഎ കുടിശിക അനുവദിച്ചപ്പോഴും വ്യക്തമാക്കിയിരുന്നില്ല.  

  • Also Read മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം, ഐടി ജീവനക്കാരനിൽനിന്ന് 14 കോടി തട്ടി; ആൾദൈവത്തിനായി അന്വേഷണം   


ഡിഎയ്ക്കു മുൻകാലപ്രാബല്യം നൽകി കുടിശിക നൽകാതിരിക്കാനാണ് ഉത്തരവുകളിൽ കാലയളവു വ്യക്തമാക്കാതിരുന്നത്. കഴിഞ്ഞ 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്നതിനായി തയാറാക്കിയ കുറിപ്പിലാണ് 4% ഡിഎ 2023 ജനുവരി 1 മുതൽ കുടിശികയുള്ളതാണെന്നു വ്യക്തമാക്കിയത്.

ആനുകൂല്യപ്രഖ്യാപനങ്ങൾ ചോരാതിരിക്കാൻ അജൻഡയിൽ ഉൾപ്പെടുത്താതെയായിരുന്നു മന്ത്രിസഭായോഗത്തിൽ കുറിപ്പ് അവതരിപ്പിച്ചത്. ക്ഷേമപെൻഷൻ വർധനയും കുടിശികയും അടക്കം അനുവദിച്ച് പിന്നാലെ ഉത്തരവുമിറക്കി. എന്നാൽ, ഉത്തരവിൽ ഏതു കാലയളവിലേക്കാണെന്നു ധനവകുപ്പ് വ്യക്തമാക്കിയിരുന്നില്ല.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇപ്പോൾ അനുവദിച്ച 4% ഡിഎയുടെ 34 മാസത്തെ കുടിശികയാണു ജീവനക്കാർക്ക് നഷ്ടപ്പെട്ടത്. ഈ സർക്കാരിന്റെ കാലത്ത് ആകെ അനുവദിച്ച 5 ഗഡുക്കളിലായി 190 മാസത്തെ ഡിഎ കുടിശിക നഷ്ടപ്പെട്ടു.

4% എന്ന നിരക്ക് നിശ്ചയിച്ചതിനു കാരണം ചൂണ്ടിക്കാട്ടേണ്ടതിനാലാണു ഫയലിൽ 2023 ജനുവരി 1 എന്ന തീയതി സൂചിപ്പിച്ചതെന്നു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. 34 മാസത്തെ കുടിശിക അനുവദിക്കാനല്ല ഫയലിൽ രേഖപ്പെടുത്തിയതെന്നും പറഞ്ഞു.

  • Also Read ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആകാശ്‌ദീപ് ഇടം നേടിയത് സ്പെഷലിസ്റ്റ് ആയി; ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?   


തിരക്കിട്ട് വർധന ഉത്തരവുകൾ

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ 29നു മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിനു തടസ്സം നേരിടാതിരിക്കാൻ വകുപ്പുകൾ തിരക്കിട്ട് ഉത്തരവുകൾ ഇറക്കിത്തുടങ്ങി.

സ്ത്രീകൾക്കുള്ള 1,000 രൂപ ക്ഷേമപെൻഷൻ, കുടുംബശ്രീ എഡിഎസുകൾക്കുള്ള 1,000 രൂപയുടെ പ്രവർത്തന ഗ്രാന്റ്, അങ്കണവാടി വർക്കർമാർക്കുള്ള ഓണറേറിയം വർധന തുടങ്ങിയവയുടെ ഉത്തരവുകൾ ഇറങ്ങി. 10 വർഷത്തിൽ താഴെ സേവനകാലയളവുള്ള അങ്കണവാടി വർക്കർക്ക് ഓണറേറിയം 12,500 രൂപ എന്നത് 13,000 ആയും 10 വർഷത്തിലേറെയെങ്കിൽ 13,000 രൂപ 14,000 ആയും വർധിക്കും.  

അങ്കണവാടി ഹെൽപർക്കു 8,500 എന്നതു 9,500 രൂപയായും 9,000 രൂപ 10,000 രൂപയായും വർധിക്കും.  ഈ മാസം 1 മുതലാണ് വർധനയ്ക്ക് പ്രാബല്യം. English Summary:
Kerala DA: 4% Sanctioned for 2023, Arrears Controversy Continues
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469845