search

ബ്രിട്ടിഷുകാർ വിലക്കിയ ഗാനം: 150 ‘വന്ദേമാതര’ വർഷങ്ങൾ

LHC0088 2 hour(s) ago views 545
  



ന്യൂഡൽഹി ∙ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150–ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മുഖ്യാതിഥി. പ്രശസ്ത വയലിൻ കലാകാരൻ ഡോ. മഞ്ജുനാഥ് മൈസൂറിന്റെ നേതൃത്വത്തിൽ 75 സംഗീതജ്ഞർ പങ്കെടുക്കുന്ന ‘വന്ദേമാതരം: നാദം ഏകം, രൂപം അനേകം’ എന്ന സംഗീതപരിപാടിയും ഒരുക്കിയിട്ടുണ്ട്.  

  • Also Read വോട്ടുകൊള്ള ആരോപണം: 5 വോട്ടർമാർ രംഗത്ത്; കാർഡിൽ സ്വന്തം ചിത്രം, പട്ടികയിൽ മോഡലിന്റേത്   


ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠത്തിന്റെ ഭാഗമാണു ദേശീയഗീതമായി പ്രഖ്യാപിച്ച വന്ദേമാതരം. 1875 നവംബറിൽ അക്ഷയ നവമിയുടെ അവസരത്തിൽ എഴുതിയതാണ് ഈ ഗീതമെന്നു കരുതുന്നതിനാലാണു നവംബർ ഏഴിന് ആഘോഷങ്ങൾ ആരംഭിക്കുന്നതെന്നു കേന്ദ്ര സാംസ്കാരിക മന്ത്രാലയം വിശദീകരിച്ചു. 1880–82ൽ ബംഗദർശൻ എന്ന മാസികയിൽ ആനന്ദമഠം നോവൽ ആദ്യമായി പ്രസിദ്ധീകരിച്ചുവെന്നാണു ചരിത്രം. കമലാകാന്തൻ എന്ന തൂലികാനാമത്തിലും രചനകൾ നിർവഹിച്ചിരുന്ന  ബങ്കിം ചന്ദ്ര ചാറ്റർജി 1894 ൽ 55–ാം വയസ്സിൽ അന്തരിച്ചു.

2 വർഷത്തിനു ശേഷം 1896 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണു രബീന്ദ്രനാഥ് ടഗോർ സ്വന്തം ഈണത്തിൽ വന്ദേമാതരം ആലപിച്ചത്.   1905 ൽ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ സമയത്തു വന്ദേമാതരം പ്രതിരോധത്തിന്റെ ഗാനമായി അലയടിച്ചപ്പോൾ ബ്രിട്ടിഷുകാർ ഇതിനു വിലക്കേർപ്പെടുത്തി. വന്ദേമാതരം ദേശീയ ഗീതമോ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജീവരക്തമോ മാത്രമല്ല, ദേശീയതയുടെ ആദ്യപ്രഖ്യാപനമായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
The National Song That Defied a Ban: Vande Mataram\“s 150th anniversary is celebrated today with events commencing in New Delhi. The celebrations mark 150 years since the song\“s initial creation and its lasting impact on Indian nationalism and history.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158453