തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളും എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളും ഒരുമിച്ചു വന്നതോടെ സംസ്ഥാനത്ത് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കഴിയുംവരെ എസ്‌ഐആറിന്റെ നടപടികള്‍ക്കായി നിയമിക്കാന്‍ പാടില്ലെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിറക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കറുടെ സാന്നിധ്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചു.
Also Read 6 മാസം പ്രായമായ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; സംഭവം അങ്കമാലിയിൽ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി, മറ്റു ജീവനക്കാരെ ജില്ലാ കലക്ടര്‍മാര്‍ക്ക് ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി (ബിഎല്‍ഒ) നിയമിക്കുന്നതിനു തടസമില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ യോഗത്തില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമുണ്ടാകാത്ത രീതിയില്‍ വേണം എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. രണ്ടു ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടര്‍പട്ടിക തയാറാക്കലും തിരഞ്ഞെടുപ്പ് നടത്തിപ്പും. അവ രണ്ടും തടസമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശിച്ചു. ഇതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു.
Also Read കൊടുവള്ളി ഉപജില്ലാ കലോത്സവം: സ്വാഗതമാശംസിച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിയുടെ പരസ്യ ബോർഡുകൾ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കിയ ഉദ്യോഗസ്ഥരെ ബൂത്ത് ലെവല്‍ ഓഫിസര്‍മാരായോ (ബിഎല്‍ഒ) മറ്റു ചുമതലകളിലോ നിയോഗിച്ചെങ്കില്‍ അതു റദ്ദാക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതോടെ കാല്‍ ലക്ഷത്തിലേറെ ബിഎല്‍ഒമാരില്‍ 40% പേരെയും പിന്‍വലിക്കേണ്ടി വരുമെന്ന സ്ഥിതിയെത്തി. തുടര്‍ന്നാണ് ഇന്ന് അടിയന്തരമായി യോഗം ചേര്‍ന്നത്.
മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
English Summary:
Election Commission Resolves Crisis in Local Body Election Preparations: The State Election Commission is taking steps to resolve the crisis by ensuring that officials assigned for election duties are not engaged in SIR activities until the election concludes.