കുറുപ്പന്തറ (കോട്ടയം)∙ യുഎസിലുള്ള സഹോദരീഭർത്താവിന്റെ മൊബൈൽ ഹാക്ക് ചെയ്ത് റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥനിൽനിന്നു പണം തട്ടാൻ ശ്രമം. ഇംഗ്ലിഷ് മെസേജിൽ അക്ഷരത്തെറ്റ് കണ്ടതോടെ സംശയം തോന്നിയതിനാൽ പണം നഷ്ടമായില്ല. കുറുപ്പന്തറ ചിറയിൽ ജേക്കബ് തോമസിൽനിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്.
- Also Read ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ കേന്ദ്രം തകർത്ത് സുരക്ഷാ സേന; പിടിച്ചെടുത്തത് വൻ ആയുധ ശേഖരം
സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയയ്ക്കമെന്നും ആവശ്യപ്പെട്ടാണ് ജേക്കബിന്റെ വാട്സാപ്പിൽ മെസേജ് എത്തിയത്. യുഎസിലുള്ള സഹോദരീഭർത്താവ് ഞീഴൂർ തത്തംകുളം ഫിലിപ്സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈൽ പിക്ചറാക്കിയായിരുന്നു സന്ദേശം. അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബ് സഹോദരി ഷിനുവിനെ വിളിച്ചതോടെയാണ് തട്ടിപ്പു പൊളിഞ്ഞത്. English Summary:
WhatsApp scam targeting a retired air force officer. The attempted fraud involved hacking a relative\“s phone and requesting money for a fake surgery, but the victim recognized a spelling error and avoided the loss. |
|