search

‘അഡ്മിൻ 123’ തകർത്ത് ഹാക്കർമാർ; ആശുപത്രിയിലെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, ഗുരുതര സുരക്ഷാ വീഴ്ച

LHC0088 1 hour(s) ago views 959
  



അഹമ്മദാബാദ്∙ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് വിൽപ്പന നടത്തി. ഗുജറാത്ത് രാജ്കോട്ടിലെ ആശുപത്രിയിൽ ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ചോർന്നത്. സിസിടിവി നെറ്റ്​വർക്കിന്റെ ദുർബലമായ പാസ്‌വേഡും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് സൈബർ കുറ്റകൃത്യത്തിലേക്കു നയിച്ചത്.

  • Also Read കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പ്രതികളെ വെടിവച്ചിട്ട് പൊലീസ്, പീഡിപ്പിച്ച് ഉപേക്ഷിച്ചത് കുറ്റിക്കാട്ടിൽ   


കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ ഫെബ്രുവരിയിൽ പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. 2024 ജനുവരി മുതൽ ഡിസംബർവരെ ഏകദേശം ഒരു വർഷത്തോളം ദൃശ്യങ്ങൾ ചോർത്തി. ഗുജറാത്ത് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50,000 ൽ അധികം സിസിടിവി ദൃശ്യങ്ങൾ ഹാക്കർമാർ മോഷ്ടിച്ചതായി പൊലീസ് പറ‍ഞ്ഞു.  

  • Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?   


രാജ്കോട്ടിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങള്‍ ലഭ്യമാണെന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ പ്രചാരണം ഉണ്ടായതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഗൈനക്കോളജിസ്റ്റുകൾ സ്ത്രീകളെ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് വിൽപ്പന നടത്തിയത്. 700 രൂപ മുതൽ 4,000 രൂപ വരെ ഈടാക്കിയിരുന്നു. പുണെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ സ്ഥലങ്ങളിലേത് ഉൾപ്പെടെ രാജ്യവ്യാപകമായി ഏകദേശം 80 സിസിടിവി നെറ്റ്​വർക്കുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആശുപത്രികൾ, സ്കൂളുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, സിനിമാ തിയറ്ററുകൾ, ഫാക്ടറികൾ, വീടുകൾ എന്നിവിടങ്ങളിലെ സിസിടിവികളാണ് ഹാക്ക് ചെയ്തത്.
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഫെബ്രുവരിയിൽ പ്രധാന പ്രതികളെ അറസ്റ്റു ചെയ്തിട്ടും ഈ ദൃശ്യങ്ങൾ ജൂൺ വരെ ടെലിഗ്രാം ഗ്രൂപ്പുകളിൽ ലഭ്യമായിരുന്നു. പല സിസിടിവി സംവിധാനങ്ങളിലും ‘ അഡ്മിൻ 123’ പോലുള്ള ദുർബലമായ പാസ്‌വേഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. ബികോം ബിരുദധാരിയായ പരിത് ധമേലിയായിരുന്നു പ്രധാന ഹാക്കർ. പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോൾ മൂന്ന് വ്യത്യസ്ത സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ ഹാക്കിങിനായി ഉപയോഗിച്ചതായി കണ്ടെത്തി. രോഹിത് സിസോദിയ എന്ന മറ്റൊരു പ്രതിയെ ഡൽഹിയിൽനിന്നാണ് അറസ്റ്റു ചെയ്തത്.  English Summary:
Hospital\“s CCTV Hacked And The Footage Sold To Porn Sites: Gujarat\“s Rajkot Hospital CCTV Hack exposes a serious security vulnerability where footage from women\“s and children\“s hospitals was leaked to pornographic websites. The breach highlights the critical need for robust cybersecurity measures and stronger passwords to prevent such incidents and protect sensitive data.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447